റോഡില്‍ ഇറങ്ങുമ്പോള്‍ ജീവന്‍ പണയം വെക്കേണ്ടി വരുന്ന രാജ്യങ്ങള്‍! വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതലായ 2024ലെ 5 രാജ്യങ്ങള്‍
വാഹനയാത്ര സുഗമമാകണം എന്ന് ഓരോരുത്തരും ആഗ്രഹിക്കുന്നു. എന്നാല്‍, ചില രാജ്യങ്ങളില്‍ വാഹനമോടിച്ച് സഞ്ചരിക്കുന്നത് ഭീതിയോടെയാണ് – ഓരോ സെക്കന്‍ഡും അപകടത്തിന്റെയോ മരണത്തിന്റെയോ വക്കിലാകുന്നു. 2024ലെ വേള്‍ഡ് പോപ്പുലേഷന്‍ റിവ്യൂവിന്റെ കണക്കുകള്‍ പ്രകാരം, വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ മരണക്കണക്കുകള്‍ രേഖപ്പെടുത്തിയ രാജ്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
1. അമേരിക്ക (USA)
വാഹനാപകടങ്ങളുടെ കാര്യത്തില്‍ 2024ലും അമേരിക്കയാണ് മുന്നിൽ.
ആകെ അപകടങ്ങള്‍: 1.9 ദശലക്ഷം
മരണങ്ങള്‍: 36,000+
പരിക്കുകൾ: 27 ലക്ഷം
വേഗം, അമിത മദ്യപാനം, മൊബൈൽ ഫോൺ ഉപയോഗം തുടങ്ങിയവയാണ് പ്രധാന അപകടകാരണങ്ങൾ.
2. ജപ്പാന്‍ (Japan)
ഉയർന്ന നിലവാരമുള്ള റോഡുകള്‍ ഉണ്ടെങ്കിലും അപകടങ്ങള്‍ കുറയുന്നില്ല.
ആകെ അപകടങ്ങള്‍: 5,40,000
മരണങ്ങള്‍: 4,700+
പരിക്കുകൾ: 6 ലക്ഷം
വാഹനങ്ങളുടെ എണ്ണം കൂടിയതും തിരക്കേറിയ നഗരങ്ങളും അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
3. ജര്‍മനി (Germany)
ഓട്ടോബാന്‍ പോലുള്ള ഹൈവേകളുടെ നാടായ ജര്‍മ്മനിയിലും അപകടങ്ങള്‍ കുറവല്ല.
ആകെ അപകടങ്ങള്‍: 3,00,000+
മരണങ്ങള്‍: 3,000
പരിക്കുകൾ: 3,84,000
ഉയർന്ന വേഗതയിലായുള്ള ഡ്രൈവിംഗ് പ്രധാന അപകട കാരണം.
4. തുര്‍ക്കി (Turkey)
റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കുറവായ തുര്‍ക്കിയിൽ അപകടങ്ങൾ കൂടിയിരിക്കുന്നു.
ആകെ അപകടങ്ങള്‍: 1,75,000
മരണങ്ങള്‍: 5,473
പരിക്കുകൾ: 2,83,234
വേഗം നിയന്ത്രണം ഇല്ലായ്മയും റോഡ് മോശം അവസ്ഥയും പ്രധാന ഘടകങ്ങൾ.
5. ഇറ്റലി (Italy)
സഞ്ചാരികള്‍ കൂടുതലുള്ള ഇറ്റലിയിലും അപകടങ്ങള്‍ നിത്യേനമാണ്.
ആകെ അപകടങ്ങള്‍: 1,72,000
മരണങ്ങള്‍: 3,173
പരിക്കുകൾ: 2,41,000
മദ്യപിച്ച് വാഹനമോടിക്കല്‍, അമിത വേഗത, ഡ്രൈവര്‍മാരുടെ അശ്രദ്ധ എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍.
ഈ കണക്കുകള്‍ വഴി വ്യക്തമാകുന്നത്, ഉന്നത റോഡ് സംവിധാനങ്ങളുള്ള രാജ്യങ്ങളിലേയ്ക്കും വാഹനാപകടങ്ങള്‍ ഒരു വലിയ വെല്ലുവിളിയായി തുടരുകയാണ്. റോഡില്‍ ഇറങ്ങുമ്പോള്‍ ജാഗ്രതയും നിയമാനുസൃതമായ ഡ്രൈവിംഗും അനിവാര്യമാണ്.
In 2024, road safety remains a major concern in many countries. According to World Population Review data, the following five countries reported the highest number of road accidents:
-
United States – Over 1.9 million accidents, 36,000+ deaths, and 2.7 million injuries.
-
Japan – 540,000 accidents, nearly 4,700 deaths, and 600,000+ injuries.
-
Germany – 300,000+ accidents, around 3,000 deaths, and 384,000 injuries.
-
Turkey – 175,000 accidents, 5,473 deaths, and 283,234 injuries.
-
Italy – 172,000 accidents, 3,173 deaths, and 241,000 injuries.
High-speed driving, poor infrastructure, drunk driving, and distracted driving are common factors contributing to these alarming figures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."