HOME
DETAILS

പത്ത് ലക്ഷത്തോളം വിദേശ ഹാജിമാർ പുണ്യ ഭൂമിയിൽ; സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അതിഥികളായി ഈ വർഷം 2300 ഹാജിമാര്‍

  
Web Desk
May 24 2025 | 18:05 PM

Nearly one million foreign pilgrims in the holy land 2300 pilgrims this year as guests of Saudi ruler King Salman

മക്ക: ഈ വർഷം വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ അതിഥികളായി എത്തുന്നത് 2300 ഹാജിമാർ. ഫലസ്തീനിൽ നിന്ന് മാത്രം 1000 പേർക്കും പ്രത്യേക ക്ഷണമുണ്ട്. ഇന്ത്യ ഉൾപ്പെടെ 100 രാജ്യങ്ങളി​ൽ​ നിന്ന് എത്തുന്ന തന്റെ അതിഥികൾക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ പൂർണ്ണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചു. വ​നി​ത​ക​ള​ട​ക്ക​മു​ള്ള തീ​ർ​ഥാ​ട​ക​ർ​ക്കാ​ണ്​ അ​വ​സ​രം. 

ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുത്തവരിൽ ഏതാനും പേർ കേരളത്തിൽ നിന്നാണ്. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അടക്കം കേരളത്തില്‍ നിന്നും ഏതാനും പേർ ഈ വർഷം സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഹജ്ജ് കർമ്മം നിർവ്വഹിക്കും. ഫലസ്തീനിൽ നിന്നെത്തുന്ന അതിഥികൾ ഇസ്റാഈൽ ആക്രമണത്തില്‍ വീരമൃത്യുവരിച്ചവരുടെയും ഗുരുതരമായി പരിക്കേറ്റവരുടെയും സയണിസ്റ്റ് ജയിലുകളില്‍ തടങ്കലില്‍ കഴിയുന്നവരുടെയും ബന്ധുക്കളാണ്. 

ഭരണാധികാരി സൽമാൻ രാജാവിന്റെ ആതിഥേയത്വത്തില്‍ ഹജ് കര്‍മം നിര്‍വഹിക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്നവരുടെ വിസ, സഊദിയിലേക്കും തിരിച്ചുമുള്ള യാത്ര, മക്കയിലെയും മദീനയിലെയും പുണ്യസ്ഥലങ്ങളിലെയും താമസം, യാത്ര, ഭക്ഷണം എന്നിവയുടെയെല്ലാം ചെലവ് സല്‍മാന്‍ രാജാവ് വഹിക്കും. വി​ശ്വാ​സാ​ധി​ഷ്ഠി​ത, സാം​സ്​​കാ​രി​ക, ശാ​സ്ത്രീ​യ പ​രി​പാ​ടി​ക​ൾ, ഇ​രു​ഹ​റ​മു​ക​ളി​ലെ​യും നി​ര​വ​ധി പ​ണ്ഡി​ത​ന്മാ​രു​മാ​യും ഇ​മാ​മു​മാ​രു​മാ​യും തീ​ർ​ഥാ​ട​ക​ർ​ക്ക്​ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ള്ള അ​വ​സ​രം എ​ന്നി​വയും ഇവർക്കായി ഒരുക്കും. സഊദി ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ കീഴിലാണ് നാട്ടിലേക്ക്എത്തുന്നത് വരെയുള്ള ഇവര്‍ക്ക് ആവശ്യമായ മുഴുവന്‍ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുക. 

മുപ്പതു വര്‍ഷം മുമ്പ് ഹിജ്‌റ 1417 ല്‍ ആരംഭിച്ച ശേഷം സഊദി ഭരണാധികാരികളുടെ പേരിലുള്ള ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാം വഴി ഇതിനകം ലോകത്തെ 140 രാജ്യങ്ങളില്‍ നിന്നുള്ള 64,000 ലേറെ പേര്‍ക്ക് ഹജ് കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കിയിട്ടുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രിയും കിംഗ് സല്‍മാന്‍ ഹജ്, ഉംറ, സിയാറത്ത് പ്രോഗ്രാം സൂപ്പര്‍വൈസര്‍ ജനറലുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.

അതിനിടെ, മക്കയിൽ ഹാജിമാരുടെ തിരക്ക് ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഹാജിമാരുടെ ശക്തമായ ഒഴുക്കാണിപ്പോൾ. ഈ വര്‍ഷത്തെ ഹജ് സീസണ്‍ ആരംഭിച്ച ശേഷം ഇതിനകം പത്ത് ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തിയതായി സഊദി ജവാസാത്ത് കണക്കുകൾ വ്യക്തമാക്കുന്നു. വിമാന മാര്‍ഗമാണ് ഏറ്റവും കൂടുതൽ ഹാജിമാർ വന്നിറങ്ങുന്നത്. കൂടാതെ, കപ്പൽ മാർഗവും റോഡ് മാർഗവും ഹാജിമാർ എത്തിച്ചേരുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ കനത്ത മഴ: റോഡുകൾ വെള്ളത്തിനടിയിൽ, വിമാന സർവീസുകൾ തടസ്സപ്പെട്ടു 

National
  •  2 hours ago
No Image

കോഴിക്കോട് കനത്ത മഴയിൽ വീടിന്റെ സംരക്ഷണ ഭിത്തി തകർന്നുവീണു; ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്

Kerala
  •  2 hours ago
No Image

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന് | Nilambur Bypoll

Kerala
  •  2 hours ago
No Image

അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട കപ്പല്‍ മുങ്ങുന്നു: കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ വീണു

Kerala
  •  3 hours ago
No Image

കണ്ടയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ എത്താന്‍ സാധ്യത; തീരത്തടിഞ്ഞാല്‍ ഉടന്‍ പൊലിസിനെ വിവരമറിയിക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

മൂന്നുമാസത്തിനിടെ 1,352 കേസുകൾ; കുട്ടികൾക്കെതിരായ അതിക്രമം കൂടുന്നു

Kerala
  •  4 hours ago
No Image

അഴിമതിക്കാരുടെ 'സ്ലീപ്പർ സെൽ' വലമുറുക്കി വിജിലൻസ്; പരാതി അറിയിക്കുന്നതിന് ടോൾ ഫ്രീ നമ്പർ 

Kerala
  •  4 hours ago
No Image

'യുദ്ധക്കളത്തിലേക്ക് ഫലസ്തീന്‍ യുവാക്കളെ ഇസ്‌റാഈല്‍ സൈനിക യൂനിഫോം അണിയിച്ച് പറഞ്ഞയക്കും'; ഫലസ്തീനികളെ മനുഷ്യകവചമാക്കി ഇസ്രാഈല്‍

International
  •  4 hours ago
No Image

മ്യാന്മര്‍ തീരത്ത് കപ്പല്‍ അപകടം; 427 റോഹിംഗ്യകള്‍ മുങ്ങി മരിച്ചു

International
  •  4 hours ago
No Image

ജസ്റ്റിസ് ബി.വി നാഗരത്‌ന സുപ്രിംകോടതി കൊളീജിയം അംഗം

National
  •  4 hours ago