HOME
DETAILS

ഇം​ഗ്ലിഷ് പ്രീമിയർ ലീ​ഗ്; ഫോട്ടോ ഫിനിഷിൽ ചാംപ്യൻസ് ലീ​ഗ് യോ​ഗ്യത നേടി സിറ്റിയും, ചെൽസിയും, ന്യൂകാസിലും; യുണൈറ്റഡിനോട് തോറ്റ് ആസ്റ്റൺ വില്ല യൂറോപ്പ ലീ​ഗിലേക്ക്

  
May 26 2025 | 04:05 AM

Premier League Drama Man City Chelsea  Newcastle Seal UCL Spots Villa Clinches Europa After Man Utd Defeat

ലണ്ടന്‍: ആശങ്കയിലായിരുന്ന ചാംപ്യന്‍സ് ലീഗ് യോഗ്യത അവസാന മത്സരത്തിലെ വിജയത്തോടെ നേടിയെടുത്ത് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും.  ഇന്നലെ നടന്ന ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ അവസാന മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഫുള്‍ഹാമിനെയും ചെല്‍സി നോട്ടിങ് ഹാം ഫോറസ്റ്റിനെയുമാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ ജയം. ഏകപക്ഷീയമായ ഒരുഗോളിനാണ് ചെല്‍സി നോട്ടിങ്ഹാമിനെ വീഴ്ത്തിയത്. 

പട്ടികയില്‍ 71 പോയിന്റുമായി സിറ്റി മൂന്നാമതും 69 പോയിന്റുമായി ചെല്‍സി നാലാമതുമാണ് ഫിനിഷ് ചെയ്തത്. ഇന്നലെ എവർട്ടനോട് തോറ്റെങ്കിലും 66 പോയിന്റുമായി അഞ്ചാമതെത്തിയ ന്യൂകാസില്‍ യുനൈറ്റഡും ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടി. 

നേരത്തെ ചാംപ്യന്‍ പട്ടം ഉറപ്പിച്ച ലിവര്‍പൂള്‍ അവസാന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് സമനില വഴങ്ങി. 84 പോയിന്റാണ് ലിവര്‍പൂളിന്റെ സമ്പാദ്യം. നേരത്തെ രണ്ടാം സ്ഥാനം ഉറപ്പിച്ചിരുന്ന ആഴ്‌സനല്‍ ഇന്നലെ 2-1ന് സതാംപ്ടനെ വീഴ്ത്തി 74 പോയിന്റോടെ സീസണ്‍ അവസാനിപ്പിച്ചു. മറ്റൊരു മത്സരത്തില്‍ യൂറോപ്പാ ലീഗ് കിരീടം നേടിയ പകിട്ടോടെയെത്തിയ ടോട്ടനം ഹോട്‌സ്പറിനെ ബ്രൈറ്റണ്‍ 4-1ന് പരാജയപ്പെടുത്തി.  

അതേ സമയം ചാംപ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിട്ടിരുന്ന ആസ്റ്റണ്‍ വില്ലയെ 2-0ന് വീഴ്ത്തി മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയത്തോടെ മടങ്ങി. 42 പോയിന്റ് മാത്രമഉുള്ള യുനൈറ്റഡ് പട്ടികയില്‍ 15ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

The English Premier League season climaxed with thrilling photo-finish battles for European spots. Manchester City, Chelsea and Newcastle secured Champions League qualification, while Aston Villa grabbed Europa League berth after defeating Manchester United. Intense final-day drama reshaped next season's European football landscape. Stay updated with post-match analysis and reactions.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോടും ആലുവയിലും റെയിൽവേ ട്രാക്കിലേക്ക് മരം വീണ സംഭവം; സംസ്ഥാനത്ത് ട്രെയിനുകൾ വൈകി ഓടുന്നു

Kerala
  •  a day ago
No Image

കേരളത്തിൽ മഴ തുടരും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

Kerala
  •  a day ago
No Image

സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സംഭവം: മുഖ്യമന്ത്രി അവലോകനം നടത്തി; 10 സുപ്രധാന നിർദ്ദേശങ്ങൾ

Kerala
  •  a day ago
No Image

ലോകത്തെ പിടിച്ചു കുലുക്കിയ കണ്ടെയ്നർ അപകടങ്ങൾ; കേരള തീരദേശ മേഖലകളും എണ്ണച്ചോർച്ച ഭീഷണിയിൽ; പാരിസ്ഥിതിക പ്രത്യാ​​ഘാതങ്ങൾ ​ഗുരുതരം

Kerala
  •  a day ago
No Image

ടി-20യിൽ ഒരേയൊരു സ്‌കൈ; 14ാമത്തെ അടിയിൽ പിറന്നത് ലോക റെക്കോർഡ്

Cricket
  •  a day ago
No Image

ആശങ്കയുടെ തിരത്തീരം: കേരള തീരത്ത് എണ്ണപ്പാട ഭീഷണി, രാസവസ്തുക്കള്‍ നിറഞ്ഞ കണ്ടെയ്‌നറുകള്‍ അപകടത്തില്‍

Kerala
  •  a day ago
No Image

കനത്ത മഴ: കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് മരങ്ങൾ കടപുഴകി വീണു; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു  

Kerala
  •  a day ago
No Image

കക്കയം പവർഹൗസിലെ പെൻസ്റ്റോക്ക് പൈപ്പിൽ തകരാർ; വൈദ്യുതി ഉത്പാദനം നിലച്ചു

Kerala
  •  a day ago
No Image

ഗസ്സയിൽ മെഡിക്കൽ ഉപകരണങ്ങൾ ‘സീറോ സ്റ്റോക്ക്’ ആണെന്ന്: ലോകാരോഗ്യ സംഘടന

International
  •  a day ago
No Image

ഹൈദരാബാദിൽ 1.01 കോടിയുടെ വ്യാജ ആപ്പിൾ ആക്സസറികൾ പിടികൂടി

National
  •  a day ago