HOME
DETAILS

സവര്‍ക്കറെ അധിക്ഷേപിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

  
Web Desk
May 27, 2025 | 10:10 AM

Supreme Court dismissed petition demanding legal action against rahul gandhi for insulting savarkar

ന്യൂഡല്‍ഹി: സവര്‍ക്കറെ അധിക്ഷേപിച്ച രാഹുല്‍ ഗാന്ധിക്കെതിരെ നടപടിയെടുക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി. സവര്‍ക്കറുടെ പേര് മോശമായി ഉപയോഗിക്കുന്നത് തടയണമെന്നും, സവര്‍ക്കറെ എംബ്ലം ആന്റ് നെയിം ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഡോ പങ്കജ് ഫഡ്‌നിസ് നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. 

രാഹുല്‍ ഗാന്ധി സവര്‍ക്കറെ വിമര്‍ശിച്ചാല്‍ എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെടുന്നതെന്ന് ഹരജിക്കാരനോട് കോടതി ചോദിച്ചു. ഇത്തരം ആവശ്യങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഹരജി തള്ളിയത്. 

ഹിന്ദുത്വ പ്രചാരകനായ സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ഡോ പങ്കജ് ഫഡ്‌നിസ് സുപ്രീംകോടതിയില്‍ ഹരജി ഫയല്‍ ചെയതത്. സവര്‍ക്കറുടെ പേര് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ' സവര്‍ക്കര്‍' എന്ന പദം എംബ്ലം ആന്‍ഡ് നെയിം ആക്ടില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ആവശ്യം. 1950ലെ ഈ ആക്ടില്‍ ഉള്‍പ്പെട്ട പേരുകള്‍ മോശമായി ചിത്രീകരിക്കുന്നത് കുറ്റമാണ്. ഇവര്‍ക്കെതിരെ കേസെടുക്കാനും, പിഴ ചുമത്താനും സാധിക്കും. 

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ അതിര് വിടുന്നുണ്ടെന്നും, അദ്ദേഹത്തിന് നിര്‍ബന്ധിത സാമൂഹിക സേവനത്തിന് ഉത്തരവിടണമെന്നുമാണ് ഹരജിയില്‍ പറയുന്നത്. സവര്‍ക്കറുടെ പേര് ആക്ടില്‍ ഉള്‍പ്പെടുത്താത്ത പക്ഷം കോടതിയുടെ വിലപ്പെട്ട സമയം കളയുന്ന ഇത്തരം വാദങ്ങളുമായി എന്തിന് വരുന്നെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹരജിക്കാരനോട് ചോദിച്ചു.

petition demanding legal action against rahul gandhi for insulting savarkar was dismissed by the Supreme Court.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎസിലും കാനഡയിലും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂമുകൾ ആരംഭിച്ചു

uae
  •  4 days ago
No Image

ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനായി പുതിയ നിയമം കൊണ്ടു വരുന്നു; ഫോട്ടോ േകാപ്പികള്‍ ആവശ്യപ്പെടുന്നതിനും എടുക്കുന്നതിനും വിലക്ക് 

Kerala
  •  4 days ago
No Image

മലയാളി യുവതിയുടെ ബലാത്സംഗ പരാതി വ്യാജം; കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് കള്ളം

crime
  •  4 days ago
No Image

നടിയെ ആക്രമിച്ച കേസ്: കുറ്റവിമുക്തനാക്കപ്പെട്ടത്തിന് പിന്നാലെ ഗൂഢാലോചന അന്വേഷണത്തിന് നീക്കം; നിയമ നടപടികൾക്ക് തയ്യാറെടുക്കുന്നു ദിലീപ്

crime
  •  4 days ago
No Image

യുഎസില്‍ ഇന്ത്യന്‍ അരിക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ്

International
  •  4 days ago
No Image

കടുത്ത നടപടി; ഇന്‍ഡിഗോയുടെ കുത്തക ഒഴിവാക്കാന്‍ 10 ശതമാനം സര്‍വീസുകള്‍ മറ്റ് എയര്‍ലൈന്‍സുകള്‍ക്ക് നല്‍കിയേക്കും

Kerala
  •  4 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല

Kerala
  •  4 days ago
No Image

മർദനത്തെത്തുടർന്ന് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; പിതാവ് കസ്റ്റഡിയിൽ

Kerala
  •  4 days ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ അടിപൊളി പുതുവത്സരാഘോഷം: അൽ വത്ബയിൽ അഞ്ച് പുതിയ ഗിന്നസ് വേൾഡ് റെക്കോഡുകൾ പിറക്കും

uae
  •  4 days ago
No Image

വോട്ടെടുപ്പ് ദിനത്തിൽ പുലര്‍ച്ചെ സ്ഥാനാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു; പാമ്പാക്കുട പഞ്ചായത്ത് 10-ാം വാർഡ് പോളിങ് മാറ്റിവച്ചു

Kerala
  •  4 days ago