HOME
DETAILS
MAL
ഫുജൈറയില്‍ രാത്രി നടക്കാനിറങ്ങിയപ്പോള്‍ കാറിടിച്ച് മരിച്ചു; കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
June 05, 2025 | 6:04 AM
ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ രാത്രി നടക്കാനിറങ്ങിയപ്പോള്‍ കണ്ണൂര്‍ സ്വദേശി കാറിടിച്ച് മരിച്ചു. അഴീക്കോട് സ്വദേശി മാവില വീട്ടില്‍ മുരളി നമ്പ്യാര്‍ എന്ന മുരളീധരന്‍ (56) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് താമസസ്ഥലമായ ഫുജൈറ കോര്‍ണിഷില്‍ നടക്കാനിറങ്ങിയപ്പോള്‍ മുരളീധരന്‍ അപകടത്തില്‍പ്പെട്ടത്. ഫുജൈറയിലെ കലാ സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്ന മുരളി, 30 വര്‍ഷമായി ഷിപ്പിങ് കമ്പനിയില്‍ ജോലിചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ശ്രീകലയാണ് മുരളീധരന്റെ ഭാര്യ. മക്കള്‍: ഗൗതം, ജിതിന്‍.
Kannur native died after being hit by a car while out for a night walk in Fujairah
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."