അവധിക്കാലത്ത് പണം സമ്പാദിക്കാം; യുഎഇയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ചെയ്യാന്‍ അവസരം; നിബന്ധനകള്‍ ഇങ്ങനെ
ദുബൈ: പഠനസമയത്ത് തന്നെ ജോലി സാഹചര്യങ്ങളും മറ്റും മനസ്സിലാക്കുന്നതിനായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് ചെയ്യാന്‍ അവസരം. തൊഴില്‍ സാഹചര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കാനും കൂടുതല്‍ കാര്യക്ഷമതയോടെ തൊഴില്‍വിപണിയെ സമീപിക്കാനും ഇന്റേണ്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നു.
കോളേജ് പ്രൊഫഷണല്‍ ജീവിതങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ ഇന്റേണ്‍ഷിപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടും.
പരമ്പരാഗത തൊഴില്‍ മേഖലകളെ കൂടാതെ തൊഴിലവസരങ്ങള്‍ കൂടുതലുള്ള മേഖലകളെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാനും തൊഴില്‍ നേടാനും ശ്രമിക്കുന്നവരാണ് പുതിയ തലമുറ. ഇത്തരത്തിലുള്ള ധാരാളം അവസരങ്ങള്‍ യുഎഇയില്‍ ഉണ്ട്.
ഇന്റേണ്‍ഷിപ്പുകള്‍ ചെയ്യുന്നതിലൂടെ തൊഴില്‍ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാനും തൊഴിലിലെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാക്കാനും സഹായിക്കും. തൊഴില്‍ അവസരങ്ങള്‍ വരുന്ന സമയത്ത് ഇന്റേണ്‍ഷിപ്പുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതൊരു അധിക യോഗ്യതയായി കണക്കാക്കുമെന്ന കാര്യം യാഥാര്‍ഥ്യമാണ്.
രാജ്യത്തെ തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 5 പ്രകാരം 15 മുതല്‍ 18 വയസ്സു വരെയുള്ള വരെ തൊഴിലിന് നിയമിക്കാന്‍ കഴിയില്ല. എന്നാല്‍ ചില നിബന്ധകള്‍ക്ക് വിധേയമായി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ചെയ്യാന്‍ അനുമതിയുണ്ട്.
നിബന്ധനകള്‍ ഇപ്രകാരം
- സ്ഥാപനത്തിന് ലൈസന്‍സ് ഉണ്ടായിരിക്കണം.
- തൊഴിലിടത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള നിയമങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കണം.
- വിദ്യാര്‍ത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കോട്ടം ഉണ്ടാക്കുന്ന ജോലികള്‍ നല്‍കാന്‍ പാടില്ല.
രാജ്യത്തെ ഫെഡറല്‍ നിയമം 33 ആര്‍ട്ടിക്കിള്‍ 5 അനുസരിച്ച് 15 വയസ്സിനു താഴെയുള്ളവരെ ജോലിക്ക് നിയമിക്കാന്‍ അനുവാദമില്ല. ജോലിസമയം ആറുമണിക്കൂറില്‍ കൂടാന്‍ പാടില്ല. ഒരു മണഇക്കൂറോ അതില്‍ അധികമോ വിശ്രമം അനുവദിക്കണം.ഓവര്‍ ടൈം ഡ്യൂട്ടി, അപകടകരമായ ജോലികള്‍ എന്നിവ പാടില്ല. അവധി നല്‍കണം, എന്നിവ വിദ്യാര്‍ത്ഥികളെ ഇന്റേണ്‍ഷിപ്പിന് ചേര്‍ക്കുമ്പോള്‍ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.
Students in the UAE can now take up part-time jobs during their school or college vacations. Find out eligibility, required permits, age limits, and job conditions for working legally.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."