HOME
DETAILS

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ഈദുല്‍ അദ്ഹ; ബലി പെരുന്നാളും വെള്ളിയാഴ്ചയും ഒന്നിച്ചുവന്ന സന്തോഷത്തില്‍ | Gulf countries celebrating Eid al Adha today

  
Web Desk
June 06 2025 | 01:06 AM

Gulf countries of the UAE Oman Saudi Arabia Qatar Kuwait and Bahrain are celebrating Eid al-Adha today

ദുബൈ: യു.എ.ഇ, ഒമാന്‍, സഊദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍ (ഈദ് അല്‍അദ്ഹ) ആഘോഷിക്കുന്നു. ഏറെക്കാലത്തിന് ശേഷമാണ് വെള്ളിയാഴ്ച ബലി പെരുന്നാള്‍ വരുന്നത്. ഇബ്‌റാഹീമി പാരമ്പര്യത്തിന്റെ ഉജ്വല സ്മൃതികള്‍ നെഞ്ചേറ്റിയാണ് വിശ്വാസി സമൂഹം ഈദിനെ വരവേല്‍ക്കുന്നത്. വിപുലമായ ആഘോഷ പരിപാടികളാണ് ആറു ജി.സി.സി രാജ്യങ്ങളിലും ആസൂത്രണം ചെയ്തിരിക്കുന്നത്. ഭരണാധികാരികള്‍ പെരുന്നാള്‍ നിസ്‌കാരം നിര്‍വഹിച്ച ശേഷം അഭ്യുദയ കാംക്ഷികളെ സ്വീകരിച്ച് ഈദ് അല്‍അദ്ഹ ആശംസ കൈമാറും.
പ്രവാസ സംഘടനകള്‍ നിരവധി ഈദ് പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഈദ് അനുഷ്ഠാനങ്ങള്‍ നിര്‍വഹിച്ചും ബന്ധുക്കളെയും രോഗികളെയും സന്ദര്‍ശിച്ചും വ്യത്യസ്ത വിനോദ പരിപാടികളിലേര്‍പ്പെട്ടും കുടുംബങ്ങളും കൂട്ടായ്മകളും പെരുന്നാള്‍ ആഘോഷിക്കും. വേനല്‍ ചൂടിന് അല്‍പം ശമനമുള്ളതിനാല്‍ പാര്‍ക്കുകളും മറ്റു വിനോദഉല്ലാസ കേന്ദ്രങ്ങളും ജന നിബിഢമാകും.

നഗരവീഥികളില്‍ അലങ്കാരവിളക്കുകള്‍ സജ്ജീകരിക്കുകയും ഈദ് ഗാഹുകള്‍ ഒരുക്കുകയും ചെയ്തതടക്കം ഇതിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കുട്ടികളും സ്ത്രീകളും ഇന്നലെ തന്നെ കൈകളില്‍ മൈലാഞ്ചി മൊഞ്ച് പതിച്ചു. എല്ലായിടത്തും വളരെ നേരത്തേയാണ് പെരുന്നാള്‍ നിസ്‌കാരം നിശ്ചയിച്ചത്. നിസ്‌കാരത്തിന് ശേഷം പലരും ബലിയറുക്കലിന് തയ്യാറെടുക്കും. തുടര്‍ന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സംഗമവും നടക്കും. കനത്ത ചൂടു കാരണം വൈകിട്ടോടെ മാത്രമായിരിക്കും ആളുകള്‍ വീടിന് പുറത്തിറങ്ങുക. 

Gulf countries of the UAE, Oman, Saudi Arabia, Qatar, Kuwait, and Bahrain are celebrating Eid al-Adha today.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടൂരിൽ കെഎസ്ആർടിസി ബസ് കർണാടക ബസിന് പിന്നിൽ ഇടിച്ച്; 15 പേർക്ക് പരിക്ക്

Kerala
  •  5 hours ago
No Image

ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാ​ഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാ​ഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം

National
  •  6 hours ago
No Image

കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  6 hours ago
No Image

സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ

Kerala
  •  7 hours ago
No Image

എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം

International
  •  7 hours ago
No Image

തിരുവനന്തപുരം ന​ഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം

Kerala
  •  8 hours ago
No Image

സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്

Saudi-arabia
  •  8 hours ago
No Image

ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ

National
  •  15 hours ago
No Image

സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ

National
  •  16 hours ago
No Image

41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം

Football
  •  16 hours ago