
ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: ജർമൻ ഇതിഹാസം ക്ലിൻസ്‌മാൻ

തന്റെ നാല്പതാം വയസിയിലും പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോൾ റൊണാൾഡോയുടെ നിലവിലെ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് ജർമൻ ഇതിഹാസം ജർഗൻ ക്ലിൻസ്‌മാൻ. ഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷർ എന്നാണ് റൊണാൾഡോയെ ക്ലിൻസ്‌മാൻ വിശേഷിപ്പിച്ചത്.
''40 വയസ്സുള്ളപ്പോൾ അദ്ദേഹം ഫുട്ബോളിൽ ചെയ്യുന്ന കാര്യങ്ങൾ അസാധാരണമാണ്. റൊണാൾഡോക്ക് പ്രായമാകുന്നില്ല എന്ന് തോന്നുന്നു. ടീമിനായി അദ്ദേഹം എല്ലാം സമർപ്പിച്ചുക്കുകയാണ്. അദ്ദേഹം ഒരു മികച്ച ഫിനിഷറാണ്. അദ്ദേഹം ഇപ്പോഴും കളിയിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളാണ്. കളിക്കളത്തിൽ അദ്ദേഹത്തിന് എപ്പോഴും ഒരു മാറ്റമുണ്ടാക്കാൻ കഴിയും. അദ്ദേഹത്തിന്റെ മനോഭാവമാണ് കളത്തിൽ വലിയ മാറ്റമുണ്ടാക്കുന്നത്'' ക്ലിൻസ്‌മാൻ പറഞ്ഞു.
യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ ഫൈനലിലേക്ക് യോഗ്യത നേടികൊടുക്കുന്നതിൽ റൊണാൾഡോ നിർണായകമായ പങ്കാണ് വഹിച്ചത്. സെമിഫൈനലിൽ ജർമ്മനിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയാണ് പോർച്ചുഗൽ ഫൈനലിലേക്ക് യോഗ്യത നേടിയത്. ജഅലിയൻസ് അറീനയിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു പോർച്ചുഗലിന്റെ തിരിച്ചുവരവ്. പോർച്ചുഗലിനായി റൊണാൾഡോ ആയിരുന്നു വിജയഗോൾ നേടിയത്. മത്സരത്തിൽ ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ സ്കോർ ചെയ്യാൻ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയിൽ ഫ്ളോറിയൻ വിറ്റ്സിലൂടെ ജർമ്മനിയാണ് ആദ്യം ഗോൾ നേടിയത്.
എന്നാൽ പിന്നീട് രണ്ടു ഗോളുകൾ ജർമനിയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റി പറങ്കിപ്പട ജയം സ്വന്തമാക്കുകയായിരുന്നു. ഫ്രാൻസിസ്കോ കോൺസീസ്കാവോയിലൂടെ ജർമനി സമനില ഗോൾ നേടിയപ്പോൾ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു പോർച്ചുഗലിന്റെ വിജയഗോൾ സ്വന്തമാക്കിയത്.
മത്സരത്തിൽ ബോൾ പൊസഷനിൽ മുന്നിലെത്തിയ ജർമ്മനിക്ക് ഷോട്ടുകളുടെ എണ്ണത്തിൽ ആധിപത്യം പുലർത്താൻ സാധിക്കാതെ പോയി. 9 ഷോട്ടുകളാണ് ജർമ്മനി പറങ്കിപ്പടയുടെ പോസ്റ്റിലേക്ക് ഉതിർത്തത് ഇതിൽ അഞ്ചു ഷോട്ടുകളും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് 17 ഷോട്ടുകൾ ജർമ്മനിയുടെ പോസ്റ്റിലേക്ക് അടിച്ചുകയറ്റിയ പോർച്ചുഗൽ ആറ് ഷോട്ടുകൾ ഓൺ ടാർഗറ്റിലേക്ക് എത്തിച്ചു.
ജൂൺ ഒമ്പതിന് നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഫ്രാൻസിനെ പരാജയെപ്പെടുത്തി എത്തിയ സ്പെയ്നിനെയാണ് പോർച്ചുഗൽ നേരിടുക. സെമി ഫൈനലിൽ ഫ്രാൻസിനെ നാലിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സ്‌പെയ്ൻ ഫൈനൽ യോഗ്യത ഉറപ്പാക്കിയത്.
German legend Jurgen Klinsmann has spoken out in praise of Cristiano Ronaldos current football performances
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തന്റെ ബാഗ് തട്ടി പറിച്ച് മുങ്ങി കുരങ്ങൻ; ബാഗിലുണ്ടായിരുന്നത് 20 ലക്ഷം രൂപയുടെ ആഭരണം
National
• an hour ago
കോഴിക്കോട് പെപ്പര്‍ സ്ക്രാപ് ഷെഡിന് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം
Kerala
• an hour ago
സിന്ധു നദീജല കരാര്‍; പുനസ്ഥാപനത്തിനായി ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ
Kerala
• 2 hours ago
എലോൺ മസ്‌കിന് റഷ്യൻ രാഷ്ട്രീയ അഭയം? അമേരിക്കയുമായി സംഘര്‍ഷം ശക്തമാകുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ വാഗ്ദാനം
International
• 2 hours ago
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം; പിഎംജിയിലെ ടിവിഎസ് സ്കൂട്ടർ ഷോറൂമിൽ വലിയ നാശനഷ്ടം
Kerala
• 3 hours ago
സമർപ്പണം, പുതുജീവിതം ഹജ്ജ് പരിസമാപ്തിയിലേക്ക്
Saudi-arabia
• 3 hours ago
ബിഹാറിൽ ചോക്ലേറ്റ് മോഷ്ടിച്ച അഞ്ച് ആണ്‍കുട്ടികളെ നഗ്‌നരാക്കി തെരുവിലൂടെ നടത്തി; കടയുടമയും മറ്റ് രണ്ട് പേരും അറസ്റ്റിൽ
National
• 11 hours ago
സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം; ഇതുവരെ പാകിസ്താൻ അയച്ചത് നാല് കത്തുകൾ
National
• 11 hours ago
41 വർഷങ്ങൾക്ക് ശേഷം കിരീടം നേടികൊടുത്ത മനുഷ്യനെ പുറത്താക്കി ടോട്ടൻഹാം
Football
• 12 hours ago
കാത്തിരുന്ന പ്രഖ്യാപനമെത്തി, അയാളെത്തും; ഔദ്യോഗിക പ്രഖ്യാപനവുമായി കായിക മന്ത്രി
Football
• 12 hours ago
ആലപ്പുഴ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി
Kerala
• 12 hours ago
E100 റൂട്ടിലെ ഇന്റർസിറ്റി ബസ് സർവിസ് താൽക്കാലികമായി നിർത്തിവച്ച് ആർടിഎ
uae
• 12 hours ago
2026ൽ രാജസ്ഥാനെ ആ സ്ഥാനത്തേക്ക് ഞാൻ കൊണ്ടുപോവും: വൈഭവ് സൂര്യവംശി
Cricket
• 12 hours ago
ആലപ്പുഴ സമൂഹമഠത്തിൽ തീപിടുത്തം; വീടുകൾ കത്തി നശിച്ചു
Kerala
• 13 hours ago
കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം വർധിപ്പിച്ചു; ഉത്തരവിറക്കി ഉന്നത വിദ്യഭ്യാസ വകുപ്പ്
Kerala
• 14 hours ago
നീറ്റ് പി.ജി പരീക്ഷ ആഗസ്റ്റ് 3ന്; സുപ്രീം കോടതി അനുമതി, ഒറ്റ ഷിഫ്റ്റിൽ പരീക്ഷ
National
• 14 hours ago
പൂക്കടയുടെ മറവിൽ മദ്യവിൽപ്പന; വണ്ടൂരിൽ യുവാവ് പിടിയിൽ
Kerala
• 15 hours ago
ബലിപെരുന്നാൾ: ഭരണാധികാരികളെയും കിരീടാവകാശികളെയും സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
uae
• 15 hours ago
എനിക്ക് വിശന്നു, കഴിച്ചു, എന്നോട് ഒന്നും തോന്നരുത്; കടയ്ക്കകത്ത് അതിക്രമിച്ച് കയറിയ അതിഥിയെ കണ്ട് അമ്പരന്ന് ഉടമ
International
• 13 hours ago
1000 രൂപയ്ക്കുള്ളിൽ മഴക്കാല യാത്രാ പദ്ധതികളുമായി കൊല്ലം ടൂറിസം സെൽ
Kerala
• 13 hours ago
G7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിക്ക് ക്ഷണം; കനേഡിയൻ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നരേന്ദ്ര മോദി
International
• 14 hours ago