കേരളത്തിലെ പെരുന്നാള്‍ ആഘോഷം ഒരു ദിവസം വൈകിയോ ?
പതിവ് പോലെ ഇത്തവണത്തെ ഈദിന്റെ പിറ്റേന്നും അവരെത്തി.
നോമ്പും പെരുന്നാളും മെഷീന്‍ സ്‌ക്രീന്‍ നോക്കി ഉറപ്പിക്കണം എന്ന് പറയുന്ന കക്ഷികള്‍ !
ദീനോ ഫിഖ്‌ഹോ വാനശാസ്ത്രമോ ജോഗ്രഫിയോ ഒന്നും നോക്കാതെ അവര്‍ പറയുന്ന വിഢ്ഡിത്വം കേട്ട് വിശ്വസിച്ച് അതിനൊത്ത് നോമ്പും പെരുന്നാളുമാക്കണമെന്ന് പറയുന്നവര്‍ !
ബലി പെരുന്നാള്‍ ഒരു ദിവസം വൈകിയാണ് കേരളത്തില്‍ ഇന്നലെ കഴിച്ചത് , മെനിയാന്നായിരുന്നു കഴിക്കേണ്ടത് എന്ന് പറയുന്ന വീഡിയോസും കുറിപ്പുകളും പലരും അയച്ചു തരുന്നു. സഊദിയില്‍ ഈദുല്‍ അദ്ഹാ വെള്ളിയാഴ്ച്ച ,മെനിയാന്നായിരുന്നുവെന്നാണ് ന്യായം.
കാര്യത്തിലേക്ക് വരാം.
സഊദിയില്‍ ദുല്‍ഹിജ്ജയുടെ മാസപ്പിറവി കണ്ടത് മെയ് 27 ന് ചൊവ്വാഴ്ച്ച ആയിരുന്നു. ഈ വീഡിയോകളും സമാന ടെക്സ്റ്റുകളും പുറത്തിറക്കുന്ന കക്ഷികള്‍ സൗദിയില്‍ മാസം കണ്ട ദിവസത്തെ കുറിച്ച് (ജി.സി.സിയില്‍ മാസം കണ്ടു എന്ന നോട്ടിഫിക്കേഷന്‍ വരുന്നത് വരെ) അമാവാസിയാണ് , ഒരു കാരണവശാലും മാസം കാണില്ല എന്ന് പറഞ്ഞിരുന്നവരാണ് എന്നതാണ് പരമാര്‍ത്ഥം.
അതായത്, ഖുര്‍ആനികമായി
'ഉര്‍ജൂനുല്‍ ഖദീം ' എന്ന് പറയപ്പെട്ട , നിലവാവ് പൂര്‍ണ്ണമാകും അപ്രത്യക്ഷമാവുന്ന, ആസ്‌ട്രോണമിക്കലി ഒരിക്കലും ചന്ദ്രന്‍ ദൃശ്യമാവാത്ത രണ്ട് ദിവസങ്ങളാണ് അമാവാസി.
'അമാ' എന്നാല്‍ കൂടെ എന്നര്‍ത്ഥം.
വാസി എന്നാല്‍ വസിക്കുന്നത് എന്നര്‍ത്ഥം.
ആ രണ്ട് ദിവസങ്ങളില്‍ ചന്ദ്രന്‍ സൂര്യന്റെ തൊട്ടടുത്തായതിനാല്‍ സൂര്യ പ്രകാശമേല്‍ക്കുന്ന ചന്ദ്രന്റെ ഭാഗം ഭൂമിയില്‍ നിന്ന് കാണില്ല . അതാണ് കാര്യം .
മെയ് 27 ന് അത്തരം അമാവാസി ദിവസം ആയിരുന്നു ഈ അശാസ്ത്രീയ ശാസ്ത്രവാദികള്‍ക്ക് !
എന്നിട്ട് അവരാണിപ്പോള്‍ അമാവാസി ദിവസം മാസം കണ്ട സൗദിയെ ചൂണ്ടിക്കാണിച്ചിട്ട് കേരളത്തില്‍ ബലി പെരുന്നാള്‍ ഒരുദിവസം പിന്തി എന്ന് പറയുന്നത്!. സഊദിയിലെ പിറദര്‍ശനം ശരിയാണെങ്കില്‍ സ്വന്തം നിലപാട് തെറ്റാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിഭാഗമാണവര്‍ .
സഊദിയുടെ പെറ്റായ മലേഷ്യയിലടക്കം പാകിസ്ഥാന്‍ , ബംഗ്ലാദേഷ് അടക്കം കിഴക്കന്‍ മുസ്ലിം രാഷ്ട്രങ്ങളിലൊക്കെ ഇന്നലെ തന്നെയായിരുന്നു ബലി പെരുന്നാള്‍. കിഴക്കന്‍ നാടുകളില്‍ വാനശാസ്ത്രവും ഭൂമിശാസ്ത്രവും അറിയുന്നവര്‍ക്ക് ഇന്നലെയേ കഴിക്കാനാവുമായിരുന്നുള്ളൂ.
ചിലര്‍ക്ക് അറഫാനോമ്പാണ് വിഷയം. മക്കയില്‍ ഹുജ്ജാജ് അറഫയില്‍ നില്‍ക്കുമ്പോള്‍ തന്നെ നോമ്പ് നോല്‍ക്കണമെങ്കില്‍ അമേരിക്കയിലും ന്യൂസിലന്‍ഡിലും രാത്രി കൂടുതല്‍ നോമ്പ് നോല്‍ക്കേണ്ടി വരും. ഓരോരുത്തരും അവരുടെ നാട്ടിലെ ദുല്‍ഹിജ്ജ 9 ന് പ്രതീകാത്മകമായി നോല്‍ക്കലാണ് ഉരുണ്ട ഭൂമിയില്‍ നടക്കുക.
ഈ സി എച്ച് മുസ്തഫയൊക്കെ എന്തറിഞ്ഞിട്ടാണ് സംസാരിക്കുന്നത്!. വാനശാസ്ത്രത്തെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും കക്ഷിക്ക് അറിയില്ല , അറിയില്ല എന്നതും അറിയില്ല. മുമ്പൊരു കൂട്ടുചര്‍ച്ചയില്‍, ചക്രവാളത്തെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍ ഭൂമിയില്‍ ഒരു ചക്രവാളമേയുള്ളൂ എന്ന അബദ്ധം പറഞ്ഞ് അതിന്മേല്‍ വെച്ച് ബാക്കിയുണ്ടാക്കിയപ്പോഴേ ശൂന്യത മനസ്സിലായിരുന്നു. ചക്രവാളം എന്ന ഒന്ന് തന്നെ യഥാര്‍ത്ഥത്തില്‍ ഇല്ല , സാങ്കല്‍പ്പികം മാത്രമാണ്. സാങ്കല്‍പ്പികമായി കോടിക്കോടിക്കോടി ചക്രവാളങ്ങള്‍ ഉണ്ടാവും താനും.
അതാവട്ടെ, അയാള്‍ അവതരിപ്പിച്ചത് പോലെ തലയുടെ മണ്ടയിലല്ല. ആകാശം പരമാവധി കാഴ്ചയില്‍ താഴുന്ന സ്ഥാനത്തുമാണ്. അതുപോലെ, സൂര്യന്‍ പടിഞ്ഞാറില്‍ നിന്ന് ഉദിക്കും എന്ന് നബി (സ) പറയില്ല എന്ന് പറഞ്ഞ് തന്റെ വാനശാസ്ത്ര പാമരത്വം കക്ഷി അരക്കെട്ടുറപ്പിക്കുകയും ചെയ്തു.
കിഴക്ക് എന്നൊരു നിര്‍ണ്ണിത ദിശയില്ല / സൂര്യന്‍ ഉദിക്കുന്ന ദിശയുടെ പേരാണ് കിഴക്ക് എന്നാണ് വാദം!
തെറ്റ്.
പോളറൈസ് നക്ഷത്രത്തിന്റെ ഭാഗം വടക്ക്,
എതിര്‍ഭാഗം തെക്ക,്
വടക്കിന്റെ വലത് ഭാഗം കിഴക്ക്,
എതിര്‍ഭാഗം പടിഞ്ഞാറ്.
ഇതാണ് പ്രാപഞ്ചിക നിയമം .
ഭൂമി പടിഞ്ഞാറില്‍ നിന്ന് കിഴക്കിലേക്കാണ് നിലവില്‍ സൂര്യനെ മുന്നിര്‍ത്തി കറങ്ങുന്നത്, അത് മറിച്ചാവാനുള്ള സാധ്യത ആസ്‌ട്രോണമിയില്‍ ഇന്ന് വലിയ ചര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."