HOME
DETAILS

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് പുരോഗമിക്കുന്നു, ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ആകെ പോളിങ് 22.92%, കൂടുതല്‍ ആലപ്പുഴയില്‍

  
Web Desk
December 09, 2025 | 5:19 AM

localbodyelectionkerala-first phase-polling-latest

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ്  ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എഴ് ജില്ലകളിലേയും ആകെ പോളിങ് 22.92%.  ഏറ്റവും കുടുതല്‍ പേര്‍ വോട്ട് ചെയ്തത് ആലപ്പുഴയിലാണ്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

തിരുവനന്തപുരം  21.01%
കൊല്ലം  23.52%
പത്തനംതിട്ട  22.79%
ആലപ്പുഴ  24.62%
കോട്ടയം  22.91%
ഇടുക്കി  21.47%
എറണാകുളം  24.40%

രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നീണ്ടുനില്‍ക്കുന്ന വോട്ടെടുപ്പിന് വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖകള്‍ (വോട്ടര്‍ ഐഡി, ആധാര്‍, പാസ്‌പോര്‍ട്ട് മുതലായവ) കരുതണം. ഒന്നിലധികം വോട്ട് ചെയ്യുന്നത് അല്ലെങ്കില്‍ ആള്‍മാറാട്ടം നടത്തുന്നത് ഒരു വര്‍ഷം വരെ തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. നോട്ട സൗകര്യം ലഭ്യമല്ല. സമയപരിധി (വൈകിട്ട് 6) കഴിഞ്ഞ് പോളിങ് സ്റ്റേഷനില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുവാദമുണ്ട്. പ്രിസൈഡിങ് ഓഫീസര്‍ ഒപ്പിട്ട സ്ലിപ്പ് നല്‍കി, ഏറ്റവും അവസാനത്തെ വോട്ടര്‍ക്ക് 'ഒന്ന്' എന്ന ക്രമത്തില്‍ അനുവദിക്കും. ക്യൂവിലുള്ളവര്‍ എല്ലാവരും വോട്ട് ചെയ്യുന്നതുവരെ പ്രക്രിയ തുടരും.

രണ്ടാംഘട്ടം: വ്യാഴാഴ്ച 7 ജില്ലകളില്‍

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഡിസംബര്‍ 11ന് രണ്ടാംഘട്ട വോട്ടെടുപ്പ്. ഈ ജില്ലകളില്‍ വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടങ്ങളിലായി പോളിങ് നടത്താന്‍ 1.80 ലക്ഷം ഉദ്യോഗസ്ഥരെയും 70,000 പൊലിസുകാരെയും നിയോഗിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമായിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചു. വോട്ടര്‍മാര്‍ക്ക് ഉച്ചിത്തിരിഞ്ഞ് ജനാധിപത്യത്തിന്റെ ഉത്തരവാദിത്തം സ്വന്തമാക്കാന്‍ ഇത് അവസരമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വന്തം പരിപാടിയിൽ പറയുന്നത് കേൾക്കണ്ടേ?'; കോട്ടയത്ത് ചെണ്ടമേളത്തിനെതിരെ മൈക്കിലൂടെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

Kerala
  •  14 days ago
No Image

കോഴിക്കോട് സി.പി.എം പ്രവർത്തകന് വെട്ടേറ്റു

Kerala
  •  14 days ago
No Image

മുഹമ്മദ് യൂനുസ് രാജിവെച്ചു; ബം​ഗ്ലാദേശ് പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ നാളെ സത്യപ്രതിജ്ഞ ചെയ്യും

International
  •  14 days ago
No Image

ഫെമ ചട്ടം ലംഘിച്ചു; പ്രബീർ പുരകായസ്തയ്ക്കും ന്യൂസ്‌ക്ലിക്കിനും 184 കോടി പിഴ: വിദേശ നിക്ഷേപത്തിൽ വൻ ക്രമക്കേടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

National
  •  14 days ago
No Image

ഇന്ത്യ-ഇസ്റാഈൽ ബന്ധം കൂടുതൽ കരുത്താർജിക്കുന്നു; മോദി വീണ്ടും ഇസ്റാഈലിലേക്ക്; സന്ദർശന വിവരം പുറത്തുവിട്ട് നെതന്യാഹു

International
  •  14 days ago
No Image

കേരളത്തില്‍ നടക്കുന്നത് അഴിമതിയും കൊള്ളയും; ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്

Kerala
  •  14 days ago
No Image

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട്ട് ഭക്ഷണശാല അടിച്ചുതകർത്തു, കടയുടമയ്ക്ക് പരുക്ക്

Kerala
  •  14 days ago
No Image

തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് നല്‍കരുത്; കെപിസിസി എക്‌സിക്യൂട്ടീവില്‍ ആവശ്യം

Kerala
  •  14 days ago
No Image

നീതിന്യായ മേഖലയിൽ ഡിജിറ്റൽ വിപ്ലവം; നിർണ്ണായക തീരുമാനങ്ങളുമായി ഖത്തർ ഷൂറ കൗൺസിൽ

qatar
  •  14 days ago
No Image

കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നം​ഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി

Kerala
  •  14 days ago