
അവനെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കാത്തത് വളരെ മികച്ച തീരുമാനമായി: റിക്കി പോണ്ടിങ്

ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. രോഹിത് ശർമയുടെ വിരമിക്കലിന് ശേഷം ശുഭ്മൻ ഗില്ലിനെയാണ് ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായി തെരഞ്ഞെടുത്തത്. ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ തുടങ്ങിയ താരങ്ങളെ മറികടന്നുകൊണ്ടാണ് സെലക്ഷൻ കമ്മിറ്റി ഗില്ലിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
ഇപ്പോൾ ബുംറയെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാക്കാത്തതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിങ്. ഇടയ്ക്കിടെ വരുന്ന പരുക്കുകൾ ബുംറയെ ക്യാപ്റ്റനാക്കുന്നതിൽ പിന്നോട്ട് വലിച്ചുവെന്നാണ് പോണ്ടിങ് അഭിപ്രായപ്പെട്ടത്.
''കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബുംറയുടെ പരിക്കുകൾ ഒരു തടസ്സമായിരുന്നു, ഒരു ക്യാപ്റ്റനിൽ നിന്നും ടീം ആഗ്രഹിക്കുന്ന ഒന്നല്ല അത്. നിരന്തരം മത്സരങ്ങൾ നഷ്ടപ്പെടുത്തുന്ന ഒരു ക്യാപ്റ്റനെ നിങ്ങൾക്ക് ലഭിക്കില്ല. അതുകൊണ്ട് ഗില്ലിനെ ക്യാപ്റ്റനാക്കിയത് ശരിയായ തീരുമാനമാണെന്ന് ഞാൻ കരുതുന്നു'' റിക്കി പോണ്ടിങ് ഐസിസി റിവ്യൂവിൽ പറഞ്ഞു.
രോഹിത്തിന് പകരം ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനാവാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെട്ടത് ബുംറക്കായിരുന്നു. ബുംറ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ബോഡർ ഗവാസ്‌കർ ട്രോഫിയിൽ ബുംറയുടെ കീഴിൽ ഇന്ത്യ 295 റൺസിന്റെ തകർപ്പൻ വിജയവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇടക്കിടക്കിടെയുള്ള പരുക്കാണ് ബുംറക്ക് തിരിച്ചടിയാവുന്നത്.
സമീപകാലങ്ങളിൽ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ മോശം പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷം നടന്ന ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ ഓസ്ട്രേലിയയോട് 4-1ന് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്ക് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് യോഗ്യത നേടാൻ സാധിക്കാതെ പോവുകയും ചെയ്തിരുന്നു. പുതിയ ക്യാപ്റ്റന്റെ കീഴിൽ ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂൺ 20മുതലാണ് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുന്നത്. പരമ്പരയിലെ ആദ്യ മത്സരം ഹെഡിംഗ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് സ്‌ക്വാഡ്
ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ഋഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ/വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, വാഷിംഗ്ടൺ സുന്ദർ, ശാർദുൽ താക്കൂർ, പ്രസിദ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.
Former Australian player Ricky Ponting speaks out on not making Jasprit Bumrah the captain of the Indian Test team
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രനേട്ടത്തിന്റെ തിളക്കത്തിൽ റൊണാൾഡോ; 40ാം വയസ്സിൽ പുതിയ റെക്കോർഡിട്ട് ഇതിഹാസം
Football
• an hour ago
ഇനി ട്രെയിനുകളിൽ ഓട്ടോമാറ്റിക് ഡോർ-ക്ലോസിംഗ്; വൈകാതെ നടപ്പാക്കുമെന്ന് റെയിൽവേ
National
• an hour ago
വിദ്വേഷ പ്രസംഗ കേസ്: ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിം കോടതി
National
• an hour ago
ബേപ്പൂര്‍ തീരത്തിന് സമീപം ചരക്കു കപ്പലിന് തീപിടിച്ചു; കപ്പലില്‍ 40 ജീവനക്കാര്‍, 50 കണ്ടയ്‌നറുകല്‍ കടലില്‍ പതിച്ചു
Kerala
• an hour ago
യുദ്ധക്കളമായ ലോസ് ഏഞ്ചൽസ് തെരുവുകളിൽ അധികാരം മറികടന്ന് സൈന്യത്തെ ഇറക്കി ട്രംപ്, എതിർപ്പുമായി സ്റ്റേറ്റുകൾ; അമേരിക്കയിൽ രാഷ്ട്രീയ പോര്
International
• 2 hours ago
ബലിപെരുന്നാൾ അവധി കഴിഞ്ഞു; യുഎഇക്കാർക്ക് ഇനി അടുത്ത അവധി എപ്പോളെന്ന് അറിയാം
uae
• 2 hours ago
എമിറേറ്റിലെ 40 ഇടങ്ങളില്‍ ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ആർടിഎ
uae
• 2 hours ago
ഇന്ന് നേരിയ ഇടിവ്; യു.എസ്- ചൈന തര്‍ക്കമടങ്ങിയാല്‍ ഇനിയും കുറയും സ്വര്‍ണ വില
Business
• 3 hours ago
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്16 ലക്ഷത്തിലധികം മുസ്‌ലിംകള്‍ എത്തി; ഹജ്ജ് സീസണിന്റെ വിജയത്തിൽ സഊദി രാജാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടി യുഎഇ നേതാക്കൾ
uae
• 3 hours ago
മുംബൈയിൽ അതിവേഗ ലോക്കൽ ട്രെയിനിൽ നിന്ന് വീണ് അഞ്ച് മരണം; നിരവധിപേർക്ക് പരുക്ക്
National
• 3 hours ago
കേരള തീരത്തെ ചരക്കുകപ്പല്‍ അപകടം: കെസെടുക്കേണ്ടെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനൊപ്പം കേന്ദ്രവും
Kerala
• 4 hours ago
ഹൃദയാഘാതം മൂലം മലയാളി ഡോക്ടര്‍ ഒമാനില്‍ മരിച്ചു
oman
• 4 hours ago
'വെളുത്ത വസ്തു സ്പ്രേ ചെയ്തു...കണ്ണുകള്‍ എരിഞ്ഞു...മൊബൈലുകള്‍ കടലിലെറിഞ്ഞു'മദ്ലീന് കപ്പല്‍ ഇസ്റാഈല്‍ തടഞ്ഞപ്പോള്‍
International
• 4 hours ago
വിദ്യാഭ്യാസ സൗകര്യങ്ങൾ കൂടുതൽ മികച്ചതാകും; അബൂദബിയിലെ ഫാഹിദ് ഐലന്റിൽ സൂപ്പർ-പ്രീമിയം ബ്രിട്ടീഷ് സ്കൂൾ സ്ഥാപിക്കുന്നു
uae
• 4 hours ago
മണിപ്പൂര്‍ വീണ്ടും കത്തുന്നു; വ്യാപക അക്രമം, അതീവ ജാഗ്രത, കര്‍ഫ്യൂ, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
National
• 6 hours ago
പറങ്കികൾക്ക് മുന്നിൽ സ്പെയിൻ തീർന്നു; നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്
Football
• 6 hours ago
പാക് പൊലിസിലെ ഉന്നതരുമായി ജ്യോതി മല്‍ഹോത്രയ്ക്കും ജസ്ബീര്‍ സിങ്ങിനും അടുത്ത ബന്ധം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് | Pak Spy Jyoti Malhotra
National
• 6 hours ago
പ്രൈം വോളിബോൾ ലീഗ് താരലേലം; നേട്ടമുണ്ടാക്കി മലയാളികൾ
Others
• 6 hours ago
വിഴിഞ്ഞത്തിന് പുതുചരിത്രം; തീരത്തെ പുൽകി ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എംഎസ്സി ഐറീന
Kerala
• 5 hours ago
ബഹ്റൈനിൽ ഉഷ്ണതരംഗം; താപനില 41°C മുതൽ 44°C വരെ ഉയരുമെന്ന് കാലാവസ്ഥാ കേന്ദ്രം
bahrain
• 5 hours ago
ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച സംഭവം: പ്രതിയെ ഇനിയും പിടികൂടിയില്ല, പ്രദേശത്ത് പ്രതിഷേധം ശക്തം
National
• 5 hours ago