
തെലങ്കാനയില്‍ മൂന്ന് പുതിയ മന്ത്രിമാര്‍; എല്ലാവരും ദലിത് വിഭാഗത്തില്‍നിന്നുള്ളവര്‍

ഹൈദരാബാദ്: തെലങ്കാനയില്‍ പുതുതായി മൂന്ന് മന്ത്രിമാരെ ഉള്‍പ്പെടുത്തി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ദലിത്, പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള മൂന്ന് എം.എല്‍.എമാരെയാണ് മന്ത്രിയാക്കിയത്. അദ്‌ലൂരി ലക്ഷ്മണ്‍ കുമാര്‍, ഗദ്ദം വിവേക് വെങ്കടസ്വാമി, വൈകിതി ശ്രീഹരി എന്നിവര്‍ പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പട്ടികജാതി വിഭാഗങ്ങളായ മാഡിഗ, മാല എന്നിവയില്‍ നിന്നും പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന മുദിരാജ് സമുദായത്തില്‍ നിന്നമുള്ളവരാണ് പുതിയ മന്ത്രിമാര്‍. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രേവന്ത് റെഡ്ഡിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങളും പാര്‍ട്ടി എം.എല്‍.എമാരും നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജി. വെങ്കടസ്വാമിയുടെ മകന്‍ വിവേക് വെങ്കട സ്വാമി മുന്‍ എം.പിയാണ്. കോണ്‍ഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയം തുടങ്ങിയതെങ്കിലും ഇടക്കാലത്ത് ബി.ജെ.പിയിലെത്തിയെങ്കിലും ഈയടുത്താണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഇതോടെ തെലങ്കാന മന്ത്രിസഭയിലെ ആകെ മന്ത്രിമാരുടെ എണ്ണം 15 ആയി. അനുവദനീയമായ പൂര്‍ണ്ണ അംഗബലം 18 ആയതിനാല്‍ ഇപ്പോഴും മൂന്ന് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്നുള്ള രാംചന്ദര്‍ നായിക്കിനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും നിയമിച്ചു. തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മീനാക്ഷി നടരാജനുമായി നടന്ന കൂടിയാലോചനകള്‍ക്ക് ശേഷം രേവന്ത് റെഡ്ഡിയാണ് പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചത്.
The Congress cabinet led by Revanth Reddy has been reshuffled in Telangana with the inclusion of three new ministers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്
Kerala
• a day ago
അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Kerala
• a day ago
ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി
Football
• a day ago
അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ
Kerala
• a day ago
കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം
Kerala
• a day ago
എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്
Kerala
• a day ago
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി
Kerala
• a day ago
മൺസൂൺ; ട്രെയിനുകൾക്ക് വേഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും
Kerala
• a day ago
രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍
Kerala
• a day ago
'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ
Kerala
• a day ago
കാട്ടുതീപോലെ പടർന്ന് കലാപം; സൈന്യത്തെ വിന്യസിച്ച് ട്രംപ്
International
• a day ago
റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി
International
• a day ago
തൊഴിലുറപ്പ് പദ്ധതിക്കും കടുംവെട്ട്; തൊഴിൽ ദിനങ്ങൾ കുറയും; വരിഞ്ഞുമുറുക്കി കേന്ദ്രം
Kerala
• a day ago
ക്വട്ടേഷന്‍ നല്‍കിയത് 20 ലക്ഷം രൂപ; കൊലക്ക് ശേഷം യാത്ര ചെയ്തത് ടൂറിസ്റ്റ് ടാക്സിയില്‍; ഹണിമൂണ്‍ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
Kerala
• a day ago
അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച 29 പേര് ഒമാനില്‍ അറസ്റ്റില്‍
oman
• 2 days ago
പ്ലാസ്റ്റിക് കത്തിച്ച പൊലീസിന് നഗരസഭയുടെ മുട്ടൻ പണി; 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കിൽ വരാൻ പോകുന്നത് കടുത്ത നടപടി
Kerala
• 2 days ago
ചരക്ക് കപ്പലില്‍ തീപിടിച്ചുണ്ടായ അപകടം; കൂടുതല്‍ കണ്ടെയ്നറുകളിലേക്ക് തീപടരുന്നു, തീ അണയ്ക്കാന്‍ തീവ്രശ്രമം
Kerala
• 2 days ago
ആ പൊട്ടിത്തെറി കളത്തിൽ വേണ്ട; വനിതാ അംപയറോട് കയര്‍ത്ത താരത്തിന് പിഴ ശിക്ഷ
Cricket
• 2 days ago
കെനിയയിലെ വാഹനാപകടത്തില്‍ മരിച്ച മലയാളി പ്രവാസികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി
qatar
• a day ago
വീണ്ടും മഴ; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
Kerala
• a day ago
ലൈവ് സ്ട്രീമിങ്ങിനിടെ വെടിയേറ്റ് പ്രശസ്ത യൂട്യൂബർ ദമ്പതികൾക്ക് ദാരുണാന്ത്യം
International
• 2 days ago