HOME
DETAILS

റോക്കറ്റില്‍ ഇന്ധന ചോര്‍ച്ച; ആക്‌സിയം 4 ദൗത്യം വീണ്ടും മാറ്റി

  
Web Desk
June 11 2025 | 02:06 AM

Axiom-4 launch has been postponed

ഫ്‌ളോറിഡ: ഇന്ത്യന്‍ വംശജനായ ഗഗമയാത്രി ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്‌സിയം 4 വിക്ഷേപണം മാറ്റി. റോക്കറ്റില്‍ ബൂസ്റ്റര്‍ ഘട്ടത്തിലെ ഇന്ധനത്തില്‍ നേരിയ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നീക്കം. ഇത് നാലാം തവണയാണ് യാത്ര മാറ്റിവെക്കുന്നത്. 

ശുഭാംശു ഉള്‍പ്പെട്ട നാലംഗ സംഘത്തിന്റെ യാത്ര ഇന്നാണ് നിശ്ചയിച്ചിരുന്നത്. മുന്‍പ് മൂന്ന് തവണ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര നീട്ടിയിരുന്നു. ഇതിനിടയിലാണ് ഇന്ധന ചോര്‍ച്ച കണ്ടെത്തിയത്.

നാസ, ഐഎസ്ആര്‍ഒ, സ്‌പേസ് എക്‌സ്, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ സംയുക്തമായി നടത്തുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്‌സിയം 4 മിഷന്‍. 

ദൗത്യം വിജയിക്കുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ പൗരനായി ശുഭാംശു ശുക്ല മാറും.  ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ആക്‌സിയം ഫോര്‍ ദൗത്യം നടത്തുന്നത്. 

ആകെ 14 ദിവസമാണ് ശുഭാശു ശുക്ല ബഹിരാകാശത്ത് ചിലവഴിക്കുക. ഇദ്ദേഹത്തിനെ കൂടാതെ ദൗത്യത്തിന്റെ കമാന്‍ഡറായ പെഗ്ഗി വിറ്റ്‌സണ്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ ഹംഗറിയില്‍ നിന്നുള്ള ടിഗോര്‍ കപു, പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി- വിസ്‌നിവ്‌സ്‌കി എന്നിവരാണ് സംഘത്തിലുള്ളത്. ഫ്‌ളോറിയഡയിലെ നാസയുടെ വിക്ഷേപണ തറയായ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് ക്ലോംപ്ലക്‌സ് 39ല്‍ നിന്നാണ് ആക്‌സിയം 4 കുതിച്ചുയരുക.

Indian-origin astronaut Shubham Shukla's Axiom-4 launch has been postponed. The decision was made after a minor fuel leak was detected in the rocket's booster stage.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി;  ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി

International
  •  17 days ago
No Image

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക് 

International
  •  17 days ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  17 days ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  17 days ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  17 days ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  17 days ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  17 days ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  17 days ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  17 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  17 days ago