HOME
DETAILS

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

  
Web Desk
June 11 2025 | 03:06 AM

case over the use of the pakistan flag at a prayer event organized by christian pastors

എറണാകുളം: ക്രിസ്ത്യൻ മത വിശ്വാസികളായ പാസ്റ്റർമാർ സംഘടിപ്പിച്ച പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാൻ പതാക ഉപയോഗിച്ച സംഭവത്തിൽ പൊലിസ് കേസെടുത്തു. എറണാകുളം ഉദയംപേരൂരിൽ രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർഥനയിലാണ് പാക് പതാകയും ഉപയോഗിച്ചത്. ബിജെപി എറണാകുളം ജില്ലാ സെക്രട്ടറി ശ്രീക്കുട്ടൻ നൽകിയ പരാതിയിലാണ് പൊലിസ് കേസെടുത്തത്. മതസ്പർദ്ധയ്‌ക്കും കലാപാഹ്വാനത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്ത് കൂട്ടിയിട്ട് അപമാനിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

ഉദയംപേരൂർ ജീസസ് ജനറേഷൻ ഓഡിറ്റോറിയത്തിൽ വെച്ചാണ് പ്രാർഥന നടന്നത്. വിവിധ പ്രൊട്ടസ്റ്റൻറ് സഭകളിലെ പാസ്റ്റർമാർ പങ്കെടുത്ത പരിപാടിയുടെ സംഘാടകൻ, പാസ്റ്ററും ഓഡിറ്റോറിയത്തിന്റെ ഉടമയുമായ ദീപു ജേക്കബ് ആയിരുന്നു. ഇയാൾക്കെതിരെയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്ത പൊലിസ് പാക്കിസ്ഥാൻ പതാക കണ്ടുകെട്ടി. വിവിധ രാജ്യങ്ങളുടെ ക്ഷേമത്തിനായി നടത്തിയ പ്രാർഥനകൾക്കിടെ പാകിസ്ഥാൻറെ പതാകയും ഉപയോഗിച്ചതിനാണ് മതസ്പർദ്ധയ്‌ക്കും കലാപാഹ്വാനത്തിനും കേസെടുത്തത്.

എന്നാൽ പാക് പതാക ഉപയോഗിച്ചതിൽ യാതൊരു ദുരുദ്ദ്വേശവുമില്ലെന്നും കഴിഞ്ഞ ഒന്നര വർഷമായി സകല രാജ്യങ്ങൾക്കും വേണ്ടിയുള്ള പ്രാർഥനയിൽ 20 രാജ്യങ്ങളുടെ പതാക ഉപയോഗിക്കാറുണ്ടെന്നും അതിലൊന്ന് മാത്രമാണ് പാക് പതാക എന്നുമാണ് സംഘാടകർ പൊലിസിന്  നൽകിയ മൊഴി. സകല രാജ്യങ്ങൾക്കും സമാധാനവും ക്ഷേമവും ലഭിക്കാനായി അതാത് രാജ്യങ്ങളുടെ പതാകകളിൽ തൊട്ടുള്ള പ്രാർഥനയാണ് നടക്കാറുള്ളത് എന്നും സംഘാടകർ അറിയിച്ചു. ചൈനയിൽ നിന്നാണ് ദീപു ജേക്കബ് പതാക വാങ്ങിയത്.

സമൂഹമാധ്യമങ്ങളിൽ പ്രാർഥനയുടെ ദൃശ്യം പ്രചരിച്ചിരുന്നു. ഇതിൽ പാക് പതാക കണ്ടാണ് ബിജെപി നേതാവ് പൊലിസിന് പരാതി നൽകിയത്. ഇന്ത്യൻ പതാകയോട് സംഘാടകർ അനാദരവ് കാണിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. പരിപാടിക്ക് ശേഷം ഇന്ത്യൻ പതാക ശുചിമുറിയുടെ പരിസരത്ത് ഒന്നിച്ച് കൂട്ടിയിട്ടെന്നാണ് പരാതി.

 

The police have registered a case over the use of the Pakistan flag at a prayer event organized by Christian pastors. The incident took place in Udayamperoor, Ernakulam, during a prayer session held for the well-being of various nations. The case was registered based on a complaint filed by BJP Ernakulam district secretary Sreekuttan. The charges include promoting religious enmity and inciting riots. The complaint also alleges that the Indian national flag was placed near a toilet area, thereby insulting it.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

90-കളുടെ ഹീറോ തിരികെ; നീണ്ട മൂക്കുള്ള ട്രക്കുകൾ ഇന്ത്യൻ റോഡുകളിലേക്ക് തിരിച്ചെത്തുന്നു

National
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: നൂറിലേറെ പേര്‍ മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍

National
  •  a day ago
No Image

വധുവിന് വിവാഹ സമ്മാനമായി മാതാപിതാക്കൾ നൽകിയത് 60 ലക്ഷം രൂപ വിലമതിക്കുന്ന 100 സിവെറ്റ് പൂച്ചകൾ

International
  •  a day ago
No Image

പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരുക്ക്; 61 പേരെ ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  a day ago
No Image

'തുരുമ്പെടുത്ത ഇരുമ്പുദണ്ഡുകള്‍ കൊണ്ട് അവരെ ബലാത്സംഗം ചെയ്യുക,അവരില്‍ നിന്ന് രക്തമൊഴുകുവോളം...' ഇസ്‌റാഈലി സൈനികര്‍ക്ക് കോഫീബാഗില്‍ സന്ദേശം 

International
  •  2 days ago
No Image

വനിതാ പൊലിസുകാർ വസ്ത്രം മാറുന്നിടത്ത് ഒളിക്യാമറ വെച്ച് പൊലിസുകാരൻ; ദൃശ്യങ്ങൾ പകർത്തി അയച്ചുനൽകിയ സി.പി.ഒ പിടിയിൽ

crime
  •  2 days ago
No Image

കെനിയയില്‍ ബസ് അപകടത്തില്‍ മരിച്ച ജസ്‌നയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

qatar
  •  2 days ago
No Image

UPSC പ്രിലിമിനറി ഫലം പ്രഖ്യാപിച്ചു; 14,161 പേർക്ക് യോഗ്യത, ഫലം പരിശോധിക്കാം

Domestic-Education
  •  2 days ago
No Image

സഹായം തേടിയെത്തിയവര്‍ക്ക് നേരെ വീണ്ടും നിറയൊഴിച്ച് ഇസ്‌റാഈല്‍; അഭയാര്‍ഥി ക്യാംപുകള്‍ക്ക് മേല്‍ ബോംബ് വര്‍ഷവും

International
  •  2 days ago
No Image

മലയാളികള്‍ അടക്കമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടി; ഈ മേഖലയിലെ സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ

uae
  •  2 days ago