HOME
DETAILS

പൈതൃകസരണിയിലെ വഴിവിളക്കുകളായി മഹാഗുരുവര്യര്‍

  
backup
September 05 2016 | 19:09 PM

%e0%b4%aa%e0%b5%88%e0%b4%a4%e0%b5%83%e0%b4%95%e0%b4%b8%e0%b4%b0%e0%b4%a3%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95

പ്രാമാണിക പണ്ഡിത മഹത്തുക്കളുടെ അറിവും തഖ്‌വയും ഒത്തുചേര്‍ന്നതാണ് കേരളാ മുസ്‌ലിംകളുടെ പുരോഗതിയുടെ ചരിത്രം. സച്ചരിതരായ മുന്‍ഗാമികളുടെ ആ താവഴിയിലൂടെ മതം പഠിച്ചുവെന്നത് പാരമ്പര്യ ഇസ്്‌ലാമിക മൂല്യങ്ങളിലൂന്നിയ ഒരു മുന്നേറ്റത്തിലൂടെ കരുത്താര്‍ജിക്കാന്‍ നമുക്ക് വഴിയൊരുങ്ങുകയും ചെയ്തു. ഇസ്‌ലാമിക പ്രബോധനത്തിലെ ഈ സുദൃഢ സരണിയില്‍ സാദാത്തുക്കളും പണ്ഡിതന്‍മാരുമാണ് നമുക്ക് നേതൃത്വം വഹിച്ചത്. ഈ മാതൃകാനേതൃത്വത്തെ പരിപൂര്‍ണമായും അവലംബിച്ചുള്ള മുന്നേറ്റമാണ് മതാദര്‍ശത്തിന്റെ സച്ചരിത വഴി. മലബാറിലെ മതപ്രബോധന ചരിത്രത്തിലെ ഈ മുന്നേറ്റപാതയില്‍ ഏറെ കാലം നേതൃത്വമേകിയ മൂന്നു സ്മരണീയവ്യക്തിത്വങ്ങള്‍ മലപ്പുറം കാളമ്പാടി ജുമുഅത്ത് പള്ളിയോടു ചേര്‍ന്നു അന്ത്യനിദ്ര കൊള്ളുന്നുണ്ട്. മൗലാനാ അബ്ദുല്‍ അലി കോമു മുസ്്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്്‌ലിയാര്‍, കാളമ്പാടി മുഹമ്മദ് മുസ്്‌ലിയാര്‍ (ന:മ) എന്നിവരാണവര്‍. ആത്മീയ പ്രഭയുമായി ഒരു പുരുഷായുസ്സ് ആദര്‍ശ പ്രബോധനത്തിനും വിജ്ഞാനത്തിനുമായി സമര്‍പ്പിച്ചുവെന്നതാണ് ഈ മൂന്നുപണ്ഡിതരെ ക്കുറിച്ചുള്ള സ്മരണ.

അറിവും സൂക്ഷ്മതയും ജീവിതസപര്യയാക്കിയ മഹാപണ്ഡിതനാണ് മൗലാനാ അബ്ദുല്‍ അലി കോമു മുസ്്‌ലിയാര്‍. 1889ല്‍ മുരിങ്ങേക്കല്‍ മൂസമൊല്ല-പാത്തുകുട്ടി എന്നിവരുടെ പുത്രനായാണ് ഇദ്ദേഹത്തിന്റെ ജനനം. സൂഫീ ജീവിതം, അഗാധമായ ജ്ഞാനം, ആദര്‍ശ രംഗത്തെ ഉറച്ച നിലപാടുകള്‍ എന്നിവയിലൂടെ മാതൃകയായി തീര്‍ന്ന മഹാന്‍ കോമു മുസ്്‌ലിയാരുപ്പാപ്പ എന്നാണ് അറിയപ്പെട്ടത്. പഴയകാല പണ്ഡിതരിലെ മുന്നണി പോരാളിയായിരുന്ന ഈ സൂഫീ വര്യരുടെ സേവനം തുടക്കം മുതല്‍ക്കേ സമസ്തക്കൊപ്പമുണ്ട്. വരക്കല്‍ മുല്ലക്കോയ തങ്ങള്‍ അധ്യക്ഷനായി 1926ല്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ രൂപീകരിക്കുമ്പോള്‍ ആദ്യ മുശാവറയിലെ അംഗമായിരുന്നു ഇദ്ദേഹം. പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലെ ദീര്‍ഘകാല മുദരിസായിരുന്ന ഇദ്ദേഹത്തിന്റെ ദര്‍സ് പ്രസിദ്ധമാണ്. പില്‍ക്കാല കേരളം ദര്‍ശിച്ച ഉന്നത ഗുരുശീര്‍ഷരും സമുദായ നേതാക്കളുമായ ഒട്ടേറെ പണ്ഡിതന്‍മാര്‍ കോമു മുസ്്‌ലിയാരുപ്പാപ്പയുടെ ശിഷ്യന്‍മാരാണ്. ശംസുല്‍ ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, ശംസുല്‍ ഉലമായുടെ സഹോദരന്മാരായ ഇ.കെ ഉമര്‍ ഹാജി, ഇ.കെ ഉസ്മാന്‍ മുസ്‌ലിയാര്‍എന്നിവരും കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാട്, ടി.കെ.എം ബാവ മുസ്‌ലിയാര്‍, കൂട്ടിലങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കെ.ടി മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ വെളിമുക്ക്, മഞ്ഞനാടി മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാര്‍ തുടങ്ങിയ വലിയൊരു നിര കോമു മുസ്‌ലിയാരില്‍ നിന്ന് അറിവ് നുകര്‍ന്നവരാണ്. 1943ലാണ് മഹാനവര്‍കള്‍ അന്തരിച്ചത്.

ഹിജ്‌റ 1337 (1918)ല്‍ ആയിരുന്നു കോട്ടുമല ഉസ്താദിന്റെ ജനനം. തറയില്‍ കുഞ്ഞാലി ഹാജിയാണ് പിതാവ്. മാതാവ് പഴേടത്ത് യൂസുഫ് മുസ്്‌ലിയാരുടെ മകള്‍ ഫാത്തിമ. സ്വദേശത്ത് വച്ചു നാലാം ക്ലാസ് വരെ സ്‌കൂള്‍ പഠനവും പ്രാരംഭ ദര്‍സ് പഠനവും നടത്തിയ ശേഷം സമുന്നത പണ്ഡിതനായിരുന്ന അബുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. കക്കൂത്ത് പള്ളിദര്‍സില്‍ മൂന്നുവര്‍ഷം ഇദ്ദേഹത്തിന്റെ ദര്‍സിലും പിന്നീട് കടൂപുറത്ത് ദര്‍സിലും പഠിച്ച ശേഷം പനയത്തില്‍ പള്ളിയിലെത്തി കോമു മുസ്‌ലിയാരുടെ ശിഷ്യത്വം നേടി. ഏഴ് വര്‍ഷം ഇവിടെ പഠിച്ച ശേഷമാണ് ഉസ്താദ് വെല്ലൂര്‍ ബാഖിയാത്തിലെത്തുന്നത്.

1943ല്‍ ബാഖവി ബിരുദം നേടി. തന്റെ ശിഷ്യനില്‍ കോമു മുസ്്‌ലിയാര്‍ക്കു വലിയ മതിപ്പാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ പുത്രിയെ ശിഷ്യനു വിവാഹം ചെയ്തു കൊടുക്കാനായിരുന്നു അദ്ദേഹത്തിന്റെ താല്‍പര്യം. വെല്ലൂരിലെ പഠന കാലത്താണ് ഉസ്താദ് ഇക്കാര്യം കോട്ടുമല ഉസ്താദിനോട് താല്‍പര്യപ്പെട്ടത്. വെല്ലൂരിലെ പഠന ശേഷം വിവാഹം ചെയ്യാമെന്നു ശിഷ്യനു സമ്മതമായപ്പോള്‍, ദീര്‍ഘവീക്ഷണമുള്ള ആ മഹാന്‍ പ്രതിവചിച്ചുവത്രെ, എന്നാല്‍ അന്ന് ഉള്ളവര്‍ അത് നടത്തിക്കൊള്ളുമെന്ന്. ആ വാക്കു പുലര്‍ന്നുകൊണ്ട് ഉസ്താദ് വഫാത്താവുകയും ചെയ്തു. ഗുരുവിന്റെ ആഗ്രഹം അനുസരിച്ചു കോട്ടുമല ഉസ്താദ,് ഉസ്താദിന്റെ പുത്രി ഫാത്വിമ എന്നവരെ വിവാഹം ചെയ്യുകയും കാളമ്പാടിയിലുള്ള ഗുരുവിന്റെ വസതിയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു.

കോമു മുസ്്‌ലിയാരുടെ വഫാത്തോടെ 1951 ലാണ് കോട്ടുമല ഉസ്താദ് സമസ്തയുടെ കേന്ദ്ര മുശാവറയില്‍ അംഗമാവുന്നത്. സമസ്തയുടെ നേതൃസ്ഥാനത്ത് യോഗ്യനും എന്തുകൊണ്ടും ഗുരുവിനു പകരക്കാരനുമാണെന്നായിരുന്നു ബഹു. കെ.കെ സ്വദഖത്തുല്ലാഹ് മുസ്്‌ലിയാര്‍ ഇതു സംബന്ധിച്ചു അഭിപ്രായപ്പെട്ടത്. ശംസുല്‍ ഉലമാ സമസ്തയുടെ ജനറല്‍ സെക്രട്ടറിയും കോട്ടുമല ഉസ്താദ് വിദ്യാഭ്യാസ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടതും ഒരേ മുശാവറയിലാണ്. കോട്ടുമല ഉസ്താദ് ആദ്യം ദര്‍സ് ഏറ്റെടുത്തത് ഊരകം കോട്ടുമലയിലാണ്. കോട്ടുമല എന്ന പേരില്‍ പില്‍ക്കാല കേരളത്തില്‍ അദ്ദേഹം അറിയപ്പെട്ടത് ഇതിലൂടെയാണ്. ഇ.കെ ഹസന്‍ മുസ്‌ലിയാര്‍. എം.എം ബഷീര്‍ മുസ്‌ലിയാര്‍ തുടങ്ങി സമുന്നത പണ്ഡിതന്‍മാര്‍ ഈ ദര്‍സില്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരായിരുന്നു. പതിനൊന്നു വര്‍ഷത്തെ ദര്‍സിനു ശേഷം ഗുരുവര്യരുടെ പനയത്തില്‍ പള്ളിയില്‍ അദ്ദേഹം ദര്‍സ് ഏറ്റെടുത്തു. കാളമ്പാടി ഉസ്താദ്, ഒ.കെ അര്‍മിയാഅ് മുസ്‌ലിയാര്‍, ടി.ക.എം ബാവ മുസ്്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്്‌ലിയാര്‍ തുടങ്ങിയ വലിയൊരു പണ്ഡിതനിര ഇവിടെ നിന്നും അദ്ദേഹത്തിന്റെ ശിഷ്യത്വം നേടി.

വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്ത് മാതൃകയില്‍ ഉന്നത മതപഠനകേന്ദ്രമെന്ന ആശയം ചിറകുമുളച്ചത് ഈ കാലയളവിലാണ്. ദര്‍സുകളില്‍ നിന്നും ഓരോ വര്‍ഷവും പുറപ്പെടുന്ന പണ്ഡിത വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ സൗകര്യപ്രഥമായൊരു സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കോട്ടുമല ഉസ്താദ് മുന്നോട്ടുവച്ചത്. ദീര്‍ഘവീക്ഷണത്തോടെ പണ്ഡിതന്‍മാരും നേതാക്കളും ഒത്തുചേര്‍ന്ന ഈ ധൈഷണിക മുന്നേറ്റത്തിനു നിസ്വാര്‍ഥമതികളായ ഉമറാക്കളും കൂട്ടുചേര്‍ന്നു. പട്ടിക്കാട് കെ.വി ബാപ്പു ഹാജിയെന്ന നിസ്വാര്‍ഥ സേവകന്‍ ഉന്നത മതപഠന കേന്ദ്രം തുടങ്ങാന്‍ സ്വത്ത് വഖഫ് ചെയ്തു സമസ്ത നേതാക്കളെ സമീപിച്ചു. ദക്ഷിണേന്ത്യയിലെ മതപ്രബോധന ചരിത്രത്തില്‍ നാഴികക്കല്ലായി 1963ല്‍ ജാമിഅ നൂരിയ യാഥാര്‍ഥ്യമായപ്പോള്‍ ബാഫഖീ തങ്ങളെപോലുള്ള ഉന്നത നേതൃത്വം പ്രഥമ മുദരിസായി കോട്ടുമല ഉസ്താദിനെ നിയമിച്ചു.

പിന്നീട് സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായി നിയമിതനായ കോട്ടുമല ഉസ്താദിനു അനേകം ശിഷ്യസമ്പത്തുണ്ട്. സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ ഇപ്പോഴത്തെ പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്്‌ലിയാരും ജനറ ല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാരും കോട്ടുമല ഉസ്താദിന്റെ ശിഷ്യരാണ്. ഉന്നത മതപഠന രംഗത്ത് ജാമിഅ നൂരിയ, മദ്‌റസാ വിദ്യാഭ്യാസ രംഗത്ത് സമസ്ത കേരളാ ഇസ്്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എന്നിവയിലൂടെ വിദ്യാഭ്യാസ നവോഥാന പക്രിയക്കു വലിയ സംഭാവനയര്‍പ്പിച്ചാണ് 1987 ജൂലൈ 30ന് ഉസ്താദ് വിടപറഞ്ഞത്. സര്‍വാദരണീയരായ ആ മഹാനോടു കടപ്പാടു നേര്‍ന്നുകൊണ്ട് മലപ്പുറം നഗരസഭയില്‍, തന്റെ നാട്ടിലേക്കുള്ള പാതക്ക് കോട്ടുമല ഉസ്താദിന്റെ സ്മാരക റോഡ് എന്നു നാമകരണം നല്‍കിയിരുന്നു. പില്‍ക്കാലത്ത് കാളമ്പാടി ഉസ്താദിന്റെ പേരിലും നഗരസഭയില്‍ ഇതുപോലെ സ്മാരകമായി റോഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടുമല ഉസ്താദിന്റെ ശിഷ്യനാണ് സമസ്തയുടെ അധ്യക്ഷനായി വിടപറഞ്ഞ കാളമ്പാടി മുഹമ്മദ് മുസ് ലിയാര്‍. അരിക്കത്ത് അബ്ദുറഹിമാന്‍ ഹാജിയുടെയും തറയില്‍ ആയിശ ഹജ്ജുമ്മയുടെയും മകനായി 1934ലാണ് ഉസ്താദിന്റെ ജനനം. കുന്നുമ്മല്‍ എയ്ഡഡ് മാപ്പിള സ്‌കൂളിലും വിവിധ പ്രദേശങ്ങളില്‍ ഉന്നത ശീര്‍ഷരായ പണ്ഡിതരുടെ ദര്‍സുകളിലും പഠനം നടത്തി. തുടര്‍ന്ന് കോട്ടുമല ഉസ്താദിന്റെ ശിഷ്യത്വം നേടി. ഉസ്താദിന്റെ ദര്‍സില്‍ നിന്നാണ് വെല്ലൂരിലേക്ക് ഉപരിപഠനത്തിനു പോയത്. 1961ല്‍ രണ്ടാം റാങ്കോടെയാണ് കാളമ്പാടി ഉസ്താദ് ബാഖവി ബിരുദം നേടിയത്. വിവിധ സ്ഥലങ്ങളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയ ശേഷം 1993ല്‍ ജാമിഅ നൂരിയ്യയില്‍ മുദരിസായി.

1969 ല്‍ സമസ്തയുടെ കേന്ദ്രമുശാവറയില്‍ അംഗമായ ഉസ്താദ് 2004 ല്‍ സമസ്ത അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. പൂര്‍വീക പണ്ഡിതരുടെ കാല്‍പ്പാടുകള്‍ പൂര്‍ണമായും അനുധാവനം ചെയ്തായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. മരണത്തിനു തലേന്നാളുവരേ ദീനീ അധ്യാപന രംഗത്ത് തുടര്‍ന്നാണ് 2012 ഒക്‌ടോബര്‍ രണ്ടിന് കാളമ്പാടി ഉസ്താദിന്റെ അന്ത്യയാത്ര. ജീവിതത്തിലെ ലാളിത്യം, വിനയം എന്നിവയും ആദര്‍ശ രംഗത്തെ ധീരമായ നിലപാടുകളും കാളമ്പാടി ഉസ്താദിനെ കുറിച്ചുള്ള ഓര്‍മകളില്‍ കേരളീയ മുസ്്‌ലിം സമൂഹം എന്നും സ്മരിക്കുന്നു.

അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ പ്രബോധന രംഗത്ത് സമസ്തയുടെ നേതൃസൗഭാഗ്യമായി കേരളം ദര്‍ശിച്ച ജ്ഞാന പ്രതിഭകളാണ് മൂന്നുപണ്ഡിതരും. ഗുരുശിഷ്യ ബന്ധത്തിന്റെ പവിത്രതകള്‍, അവ അനുധാവനം ചെയ്യുന്നതിലെ മാതൃകാപാഠങ്ങള്‍ എന്നിവ കൂടിയായിരുന്നു ഈ പണ്ഡിതത്രയങ്ങളുടെ ജീവിതം. അതാണ് കോമു മുസ്്‌ലിയാരുപ്പാപ്പയെ കോട്ടുമല ഉസ്താദിലൂടെയും, കോട്ടുമല ഉസ്താദിനെ കാളമ്പാടി ഉസ്താദിലൂടെയും നമുക്ക് ദര്‍ശിക്കാനാവുന്നത്.

ഹിജ്‌റ വര്‍ഷം ദുല്‍ഖഅ്ദ ഏഴിന് കോമു മുസ്‌ലിയാര്‍, ദുല്‍ഖഅ്ദ 15ന് കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍, ദുല്‍ഹിജ്ജ അഞ്ചിന് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിങ്ങനെയാണ് ഈ മഹത്തുക്കളുടെ വഫാത്ത്. കാളമ്പാടി ജുമുഅത്ത് പള്ളിയോട് ചേര്‍ന്നാണ് ഇവരുടെ മഖ്ബറ. ഇന്നും നാളെയുമായി കാളമ്പാടി മഖാമില്‍ വച്ച് മൂന്നു മഹത്തുക്കളുടെയും പേരിലുള്ള ഉറൂസ് നടക്കുകയാണ്. അല്ലാഹു മഹാന്‍മാരോടൊപ്പം നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു കൂട്ടട്ടെ. ആമീന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago