HOME
DETAILS

എന്റെ കാലുകൾക്ക് പരുക്കേറ്റാലും ഞാൻ അവർക്ക് വേണ്ടി കളിക്കും: റൊണാൾഡോ

  
June 09 2025 | 13:06 PM

Cristiano Ronaldo Talks His Dedication of Portugal Football Team

യുവേഫ നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കി പോർച്ചുഗൽ. ഫൈനലിൽ സ്‌പെയിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-3 ന് തോൽപ്പിച്ചാണ് റോണോയുടെയും സംഘത്തിന്റെയും വിജയം. നിശ്ചിത സമയത്തും അധിക സമയത്തും 2-2 എന്ന സ്‌കോറിൽ സമനിലയിൽ പിരിഞ്ഞ മത്സരത്തിൽ, പെനൽറ്റി ഷൂട്ടൗട്ടിലൂടെയാണ് പോർച്ചുഗൽ വിജയികളായത്. മത്സരത്തിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യം കണ്ടിരുന്നു. പോർച്ചുഗലിന് സമനില നേടിക്കൊടുത്തത് റൊണാൾഡോയായിരുന്നു. 

എന്നാൽ മത്സരം പൂർത്തിയാക്കുന്നതിനു മുമ്പേ റൊണാൾഡോ പരുക്ക് പറ്റി കളംവിട്ടിരുന്നു. മത്സരശേഷം തന്റെ പരിക്കിനെക്കുറിച്ച് റൊണാൾഡോ സംസാരിച്ചു. ഒരു കാൽ ഒടിഞ്ഞുപോയെങ്കിലും താൻ ഫൈനലിൽ കളിക്കാൻ ഇറങ്ങുമായിരുന്നുവെന്നാണ് റൊണാൾഡോ പറഞ്ഞത്. മത്സരത്തിൽ ഗോൾ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും റൊണാൾഡോ പറഞ്ഞു. 

"സന്നാഹ മത്സരത്തിൽ എനിക്ക് പരുക്ക് അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കുറച്ചു ദിവസങ്ങളിൽ പരുക്ക് സംഭവിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം എന്റെ ഒരു കാൽ ഒടിഞ്ഞാൽ പോലും ഞാൻ കളിക്കാൻ പോകുമായിരുന്നു. ഇതൊരു കിരീടമാണ്. അതുകൊണ്ട് തന്നെ എനിക്ക് കളിക്കണമായിരുന്നു. ഫൈനലിൽ എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ നൽകി. എനിക്ക് കളിക്കാൻ കഴിയുന്ന വരെ ഞാൻ കളിച്ചു. ടീമിനായി ഒരു ഗോൾ നേടാനും എനിക്ക് സാധിച്ചു'' റൊണാൾഡോ മത്സരശേഷം പറഞ്ഞു. 

സെമി ഫൈനലിൽ ജർമ്മനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകർത്ത റൊണാൾഡോയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ ഒരു ഗോളിന് പുറകിൽ നിന്ന് ശേഷമായിരുന്നു പോർച്ചുഗൽ വിജയം പിടിച്ചെടുത്തത്. ഈ മത്സരത്തിലും പോർച്ചുഗലിനായി വിജയഗോൾ നേടിയത് റൊണാൾഡോയായിരുന്നു. ഇനി റൊണാൾഡോയുടെ മുന്നിലുള്ളത് അടുത്ത വർഷം നടക്കുന്ന ലോകകപ്പാണ്. 

അടുത്ത വർഷം നടക്കുന്ന ഫിഫ ലോകകപ്പിലും റൊണാൾഡോ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പിൽ പോർച്ചുഗലിനായി 22 മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. 2026 ലോകകപ്പിന്റെ ഭാഗമാവാൻ റൊണാൾഡോക്ക് സാധിച്ചാൽ ആറ് ലോകകപ്പുകളിൽ കളിക്കുന്ന താരമായി മാറാനും റൊണാൾഡോക്ക് സാധിക്കും. 2006 ലോകകപ്പിൽ സെമി ഫൈനൽ വരെ മുന്നേറിയതാണ് പോർച്ചുഗലിന്റെ വേൾഡ് കപ്പിലെ ഏറ്റവും മികച്ച പ്രകടനം. തന്റെ കരിയറിൽ ഒരിക്കൽപോലും നേടാനാവാത്ത ലോകകപ്പ് സ്വന്തമാക്കാനുള്ള അവസാന അവസരം കൂടിയാണ് റൊണാൾഡോക്കുള്ളത്. 

 

Cristaino Ronaldo Talks His Dedication of Portugal Football Team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള തീരത്ത് മുങ്ങിയ കപ്പലിന്റെ ഉടമ അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ട്

Kerala
  •  a day ago
No Image

അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും

Kerala
  •  a day ago
No Image

ലോകകപ്പ് യോഗ്യത നേടി ബ്രസീൽ ടീം; പുതിയ കോച്ച് പണി തുടങ്ങി

Football
  •  a day ago
No Image

അതിജീവന കഥയിലെ വേറിട്ട അധ്യായം; അശ്വതി ടീച്ചർക്കൊപ്പം മക്കളും ഇനി മുണ്ടക്കൈ സ്കൂളിൽ

Kerala
  •  a day ago
No Image

കൊങ്കണ്‍ വഴിയുള്ള ട്രെയിനുകളുടെ പുതുക്കിയ സമയക്രമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍; 128 ദിവസത്തേക്ക് 42 ട്രെയിനുകള്‍ക്കാണ് പുതിയ സമയക്രമം

Kerala
  •  a day ago
No Image

എറണാകുളത്ത് പാസ്റ്റർമാരുടെ പ്രാർഥനാ പരിപാടിയിൽ പാകിസ്ഥാന്റെ പതാക; കേസെടുത്ത് പൊലിസ്

Kerala
  •  a day ago
No Image

കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ തീരങ്ങളില്‍ നിന്നു കടല്‍വെളളവും ചെളിയും ശേഖരിച്ചു പരിശോധിക്കും; കത്തിയ കപ്പലിലെ വിഷവസ്തുക്കളും കീടനാശിനികളും ഭീഷണി

Kerala
  •  a day ago
No Image

മൺസൂൺ; ട്രെയിനുകൾക്ക് വേ​ഗം കുറയും; 22 ട്രെയിനുകളുടെ സമയം മാറും

Kerala
  •  a day ago
No Image

രാത്രിയില്‍ വീടിനു പുറത്തേക്കിറങ്ങിയ 87കാരി 30 അടി താഴ്ചയുള്ള കിണറ്റില്‍ വീണു; കൊടും തണുപ്പത്ത് മോട്ടോറില്‍ പിടിച്ചു കിടന്നത് മണിക്കൂറുകള്‍

Kerala
  •  a day ago
No Image

'ഞങ്ങളിറങ്ങിയാൽ ആരുടെ പെട്ടിയിലും വോട്ട് വീഴില്ല'; തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ ആദിവാസികൾ

Kerala
  •  a day ago