HOME
DETAILS

ലക്ഷദ്വീപിൽ പ്രാദേശിക ഭാഷകൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് ഹൈക്കോടതി തടഞ്ഞു

  
June 11 2025 | 03:06 AM

The High Court has stayed the order that removed local languages from the curriculum in Lakshadweep

കൊച്ചി: ലക്ഷദ്വീപിൽ പ്രാദേശിക ഭാഷയായ മഹൽ, അറബി ഭാഷകളെ സ്കൂൾ പാഠ്യപദ്ധതിയിൽ നിന്ന് ഒഴിവാക്കി വിദ്യാഭ്യാസ ഡയറക്ടർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു. ത്രിഭാഷ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ടർ പത്മകാർ റാം ത്രിപാഠി മെയ് 14ന് പുറപ്പെടുവിച്ച ഉത്തരവിലെ നടപടികൾ ഇത് സംബന്ധിച്ച ഹരജി തീർപ്പാകുന്നത് വരെ നടപ്പാക്കരുതെന്ന് ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. 

നടപടി ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശിയും നാഷണൽ സ്റ്റുഡന്റ്സ് യൂനിയൻ യൂനിറ്റ് പ്രസിഡന്റുമായ പി.ഐ. അജാസ് അക്ബർ നൽകിയ പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്. സി.ബി.എസ്.ഇ അടക്കം എല്ലാ സ്കൂളുകളിലും നിലവിലെ പാഠ്യ രീതി തുടരണം. പാഠ്യപദ്ധതിയിൽ മാറ്റം വരുത്തും മുമ്പ് വിഷയത്തിൽ പഠനം നടത്തണമെന്ന് കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് നിർദേശവും നൽകി.

70 വർഷമായി നിലനിൽക്കുന്ന രീതി വെറും ഒരു ഓഫിസ് ഓർഡറിലൂടെ ഇല്ലാതാക്കുന്ന നടപടിയാണെന്നായിരുന്നു ഹരജിക്കാരന്റെ വാദം. സാംസ്കാരിക തലത്തിലടക്കമുണ്ടാക്കുന്ന പ്രത്യാഘാതം പോലും വിലയിരുത്താതെയും പഠനമോ ബന്ധപ്പെട്ടവരുമായി ചർച്ചയോ നടത്താതെയുമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഏഴ് പതിറ്റാണ്ടായി തുടരുന്ന രീതിയിൽ മാറ്റം വരുത്താനുള്ള തീരുമാനം എടുത്തതെങ്ങനെയെന്നതിനോ അതിന്റെ പരിണിതഫലം എന്തായിരിക്കുമെന്നത് സംബന്ധിച്ച് വിശദ പഠനം നടത്തിയതിനോ, ചർച്ച നടത്തിയതിനോ തെളിവുകളൊന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് ഹാജരാക്കാനായിട്ടില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. 

കേരള സിലബസിൽ സെക്കൻഡറി തലത്തിൽ അറബി ഒരു വിഷയമാണ്. സി.ബി.എസ്.ഇ സിലബസിലും അറബി തെരഞ്ഞെടുക്കാൻ അനുവദിക്കുന്നുണ്ട്. ലക്ഷദ്വീപിലെ 34 സ്കൂളുകളിൽ 26 ഉം സംസ്ഥാന സിലബസാണ് പിന്തുടരുന്നത്. ചർച്ച നടത്താതെയും പഠനം നടത്താതെയും നടപ്പാക്കിയെന്ന കേസ് പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണ്. നിലവിലുള്ള വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ പഠനം നടത്തണമെന്ന് കോടതി നിർദേശിച്ചു. 

The High Court has stayed the order that removed local languages from the curriculum in Lakshadweep.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജമ്മു കശ്മീർ പാകിസ്ഥാന്റേതെന്ന് ഇസ്റഈൽ സൈന്യം: ഒടുവിൽ ക്ഷമാപണം 

International
  •  11 hours ago
No Image

കെനിയയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും

Kerala
  •  11 hours ago
No Image

നിലമ്പൂരിലെ പെട്ടി പരിശോധന മനഃപൂര്‍വം അപമാനിക്കാനുള്ള ശ്രമമെന്ന് കോൺ​ഗ്രസ് നേതാക്കൾ

Kerala
  •  12 hours ago
No Image

ജനപ്രീതിയിൽ തിളങ്ങുന്ന ജിംനി: ഒരു ലക്ഷം വിൽപ്പനയുമായി കടലും കടന്ന് കുതിപ്പ് 

auto-mobile
  •  12 hours ago
No Image

ഇറാൻ - ഇസ്റാഈൽ സംഘർഷം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ‌

Saudi-arabia
  •  12 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ

uae
  •  13 hours ago
No Image

ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ

International
  •  13 hours ago
No Image

കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)

Kerala
  •  13 hours ago
No Image

രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്

Kerala
  •  13 hours ago
No Image

ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert

uae
  •  14 hours ago