A vigilance investigation will now focus on the Secretariat in connection with a bribery case involving reappointment of a teacher. This follows the arrest of K.P. Vijayan, a retired teacher from Vadakara, who is an accused in the case. The vigilance probe revealed that Vijayan acted as an agent for officials in the Public Education Department within the Secretariat. He will be taken into custody today for further questioning to gather more details.
HOME
DETAILS

MAL
അധ്യാപക പുനർനിയമന കൈക്കൂലി: അന്വേഷണം സെക്രട്ടറിയേറ്റിലേക്ക്, പ്രതിയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Web Desk
June 11 2025 | 05:06 AM

കൊച്ചി: അധ്യാപക പുനർ നിയമനത്തിനായി കൈക്കൂലി വാങ്ങിയ കേസിൽ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചും വിജിലൻസ് അന്വേഷണം നടത്തും. കേസിലെ പ്രതിയായ വടകര സ്വദേശിയായ റിട്ടയേർഡ് അധ്യാപകൻ കെ.പി വിജയനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് നീങ്ങുന്നത്. സെക്രട്ടറിയേറ്റിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ഏജന്റാണ് വിജയനെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി വിജയനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കേസിലെ പ്രതിയായായ കെ.പി വിജയന്റെ ഫോൺ രേഖകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾക്ക് അനുസരിച്ച് ആകും കേസുമായി ബന്ധമുള്ള മറ്റുവരിലേക്ക് കൂടി കേസ് എത്തുക. മുൻ ഹെഡ്മാസ്റ്റർ ആയ ഇയാൾ ഈ സംഘത്തിലെ ചെറിയൊരു കണ്ണി മാത്രമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പരാതിക്കാരായ അധ്യാപകരുടെ ഫയലുകൾ സെക്രട്ടറിയേറ്റിൽ നിന്നും ഇയാൾക്ക് നൽകിയതിന് പിന്നിൽ ഉന്നത ഉദ്യോഗസ്ഥർ അടക്കം ഉണ്ടെന്നാണ് വിജിലൻസ് കണക്കുകൂട്ടൽ. വിജയനെ കൂടുതൽ ചോദ്യം ചെയ്യുന്നതിലൂടെ ഇവർ ആരൊക്കെ എന്ന് പുറത്തുകൊണ്ടുവരാനാണ് നീക്കം.
പാലാ ഉപജില്ലയിലെ മൂന്ന് അധ്യാപകരുടെ പുനർ നിയമനം സംബന്ധിച്ച ഫയലുകൾ ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് പ്രതി കെ.പി വിജയൻ കൈകൂലി ആവശ്യപ്പെട്ടത്. ഒരാൾക്ക് രണ്ട് ലക്ഷം രൂപ വീതം ആകെ ആറ് ലക്ഷ്യമായിരുന്നു കൈക്കൂലി. ഇതിൽ ഒന്നര ലക്ഷം രൂപ ഓരോ ആളുകളും ആദ്യം നൽകണം. നിയമന നടപടികൾ പൂർത്തിയാകുമ്പോൾ ഓരോരുത്തരും രണ്ട് ലക്ഷം രൂപ വീതം നൽകണം. ഇത്തരത്തിൽ ഒന്നര ലക്ഷം രൂപ കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് കൈമാറുന്നതിനിടെയാണ് ഇയാൾ വിജിലസിന്റെ വലയിലായത്. കോട്ടയം വിജിലൻസ് ഡിവൈഎസ്പി രവികുമാറും സംഘവുമാണ് ഇയാളെ പിടികൂടിയത്.
അതേസമയം, റിമാൻഡിലുള്ള പ്രതിയെ കസ്സ്റ്റഡിയിൽ ലഭിക്കുന്നതിന് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. പ്രതിയുടെ ഫോൺ വിശദാംശങ്ങളും വിജിലൻസ് തേടിയിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ പൊതു വിദ്യാഭ്യാസ വകുപ്പ് അസിസ്റ്റന്റ് സെഷൻ ഓഫീസർ സുരേഷ് ബാബു ആണ് കേസിലെ രണ്ടാം പ്രതി. കൂടുതൽ ഉന്നതരുണ്ടോ എന്ന് വൈകാതെ പുറത്തുവരുമെന്ന് വിജിലസ്റൺ വിഭാഗം കണക്കാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു
National
• 2 days ago
Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും
National
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ
National
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി
National
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം
National
• 2 days ago
മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം
Kerala
• 2 days ago
അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും
Saudi-arabia
• 2 days ago
അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം
uae
• 2 days ago
ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്
National
• 2 days ago
ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു
National
• 2 days ago
ആകാശ ദുരന്തം; 204 മൃതദേഹങ്ങള്‍ കണ്ടെത്തി; ഡിഎന്‍എ പരിശോധന നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും
National
• 2 days ago
എന്ത് സഹായം ചോദിച്ചാലും ‘നോ’ എന്ന് പറയാത്തവൾ; വിമാന ദുരന്തത്തിൽ വിട പറഞ്ഞ രഞ്ജിതയുടെ ഓർമ്മകൾ കണ്ണീരായി സുഹൃത്തുക്കളുടെ ഹൃദയത്തിൽ
Kerala
• 2 days ago
വിജയ് രൂപാണി അവസാനത്തെ ഇര; ആകാശ ദുരന്തങ്ങളിൽ ജീവൻ നഷ്ടപ്പെട്ട പ്രമുഖ രാഷ്ട്രീയ നേതാക്കളെക്കുറിച്ച് അറിയാം
National
• 2 days ago
അഹമ്മദാബാദ് വിമാന അപകടം; മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ് ; ഓരോ കുടുംബത്തിനും ഒരു കോടി വീതം നൽകും
National
• 2 days ago
കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കണം; കായിക മേഖലയിൽ പുതിയ ചൈൽഡ് പ്രൊട്ടക്ഷൻ പൊളിസി അവതരിപ്പിച്ച് അബൂദബി
uae
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തം: അവസാന നിമിഷത്തിലും അപായ സൂചന നൽകി പൈലറ്റുമാർ
National
• 2 days ago
എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റലിലെ അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചു
National
• 2 days ago
ഇന്ത്യയെ നടുക്കിയ വിമാനപകടങ്ങളെക്കുറിച്ചറിയാം: ആകാശ ദുരന്തങ്ങളുടെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം
National
• 2 days ago
ഒമാൻ ടൂറിസം ഇനി കളറാകും; വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു
oman
• 2 days ago
എയർ ഇന്ത്യ വിമാന അപകടം; 'നാട്ടിലേക്ക് വരും എന്ന് പറഞ്ഞ് സന്തോഷത്തോടെ പോയതാ';നാടിനെയും,വീടിനെയും ദുഃഖത്തിലാഴ്ത്തി രഞ്ജിതയുടെ മരണം
Kerala
• 2 days ago
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അനുശോചനം അറിയിച്ച് ബ്രിട്ടീഷ് പ്രധാമന്ത്രി; അപകടത്തില്‍ മരിച്ചത് 53 ബ്രിട്ടീഷ് പൗരന്മാര്
International
• 2 days ago