HOME
DETAILS

പ്രവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്, വിദേശത്ത് പോകുന്നത് നാട്ടുകാരെ അറിയിക്കാൻ ബോർഡിംഗ് പാസ് ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടേണ്ട; മുന്നറിയിപ്പ് നൽകി വിദഗ്ധർ

  
June 11 2025 | 06:06 AM

Why You Should Never Share A Photo Of Your Boarding Pass On Social Media here is the reason

ദുബൈ/ ദോഹ: വിദേശത്ത് പോകാനായി വിമാനത്താവളത്തിൽ കേറിയാൽ ബോർഡിംഗ് പാസിൻ്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാത്തവർ വിരളമാണ്. എന്നാല് രഹസ്യ സ്വഭാവമടങ്ങിയ ക്യൂആർ കോഡ് ഉള്ള ബോർഡിംഗ് പാസ് പരസ്യപ്പെടുത്തുന്നതിനെതിരെ സൈബർ വിദഗ്ധര് മുന്നറിയിപ്പ് നൽകി. സ്മാർട് ട്രാവൽ വെബ് സൈറ്റ് റിപ്പോർട്ടിലാണ് മുന്നറിയിപ്പുള്ളത്.

 

യാത്രക്കാരന്റെ പേര്, ടിക്കറ്റ് നമ്പർ, ബുക്കിങ് കോഡ് (PNR) തുടങ്ങി വ്യക്തിഗത വിവരങ്ങൾ അടങ്ങിയതാണ് ബോർഡിങ് പാസ്. ഇത് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുന്നതിലൂടെ ഹാക്കർമാർക്ക് അനായാസം വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നും പിന്നീട് അത് ദുരുപയോഗം ചെയ്യാൻ സാദ്ധ്യത ഉണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

 വിമാനം പറന്നുയരുന്നതിന് മുൻപ് തന്നെ വ്യക്തിഗത വിവരങ്ങൾ തരപ്പെടുത്തി യാത്ര മുടക്കാൻ സൈബർ തട്ടിപ്പുകാർക്ക് കഴിയുമെന്നാണ് സൈബർ സുരക്ഷാ വെബ് സൈറ്റായ ക്രെബ്സ് ഓൺ സെക്യൂരിറ്റി മുന്നറിയിപ്പ് നൽകിയത്.

 

ബോർഡിങ് പാസിലെ ബാർകോഡ് വഴി യാത്രക്കാരന്റെ ഫോൺ നമ്പർ, ഫ്രീക്വന്റ് ഫ്ലയർ അംഗത്വ നമ്പർ, അതേ നമ്പറിൽ ബുക്ക് ചെയ്ത ഭാവിയിലെ യാത്രാ വിവരങ്ങൾ എന്നിവ ശേഖരിക്കാൻ വിദഗ്ധ ഹാക്കർമാർക്ക് സാധിക്കും.

 

വിമാന സീറ്റ് ചേഞ്ച് ചെയ്യാനും ഭാവിയിലെ യാത്രകൾ റദ്ദാക്കാനും ബോർഡിംഗ് പാസിലെ ഉള്ളടക്കം പുറത്തുപോകുന്നതിലൂടെ സാധിക്കും. എയർലൈൻ അക്കൗണ്ട് മാറ്റാനും ഹോട്ടലുകളും വിമാനത്താവളത്തിൽനിന്നു തുടങ്ങുന്ന ട്രാൻസ്പോർട്ട് ബുക്കിങ് മാറ്റി ആൾമാറാട്ടം നടത്താനും ഹാക്കർമാർ ശ്രമിച്ചേക്കും. 

 

ഉദാഹരണത്തിന്, നിങ്ങൾ അടുത്തിടെ ഉപയോഗിച്ച എയർലൈനിൽ ജോലി ചെയ്യുന്ന ഒരാളായി വേഷമിട്ട് ഹാക്കർ നിങ്ങളെ സമീപിച്ചേക്കാം. തുടർന്ന് ഫയലിലെ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ ഉപയോഗിച്ച് മാൽവെയർ ഉള്ള ഒരു ഇമെയിൽ സർവേ അയയ്ക്കുകയോ നിങ്ങളുടെ റിട്ടേൺ ഫ്ലൈറ്റിനായി ക്രെഡിറ്റ് കാർഡ് വിവരങ്ങൾ പരിശോധിക്കാൻ ആവശ്യപ്പെടുന്ന ഏജന്റായി വേഷമിടുകയോ ചെയ്‌തേക്കാം. ഫ്ലൈറ്റ്, ഹോട്ടൽ വിവരങ്ങൾ ശേഖരിച്ച് നിങ്ങൾക്ക് പരിക്കേറ്റതായോ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നോ അറിയിച്ചു പണം ആവശ്യമുണ്ടെന്നും പറഞ്ഞ് നിങ്ങളുടെ ബന്ധുക്കളെ ബന്ധപ്പെട്ട് പണം തട്ടാനും സാദ്ധ്യതയുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ വർഷം അമേരിക്കക്കാരിൽ നിന്ന് 160 കോടി ഡോളറിലധികം മോഷ്ടിക്കപ്പെട്ടതായി എഫ്‌ബി‌ഐയുടെ ഇന്റർനെറ്റ് ക്രൈം ആൻഡ് കംപ്ലയിന്റ് സെന്റർ (ഐസി 3) റിപ്പോർട്ട് ചെയ്തു. പ്രധാനമായും മറ്റൊരാൾക്ക് പണം അയയ്ക്കാൻ ആവശ്യപ്പെട്ടു മുതിർന്ന പൗരന്മാരേയാണ് കൂടുതലും വഞ്ചിച്ചത്.

 

ബോർഡിങ് പാസ് പങ്കുവയ്ക്കേണ്ട നിർബന്ധിത സാഹചര്യം ഉണ്ടായാൽ QR Code അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ഹൈഡ് ചെയ്യണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു. എല്ലാ യാത്രാരേഖകളും സ്വകാര്യ വ്യക്തിഗത വിവരങ്ങളായി കണക്കാക്കണം. ഇവ പൊതു പ്ലാറ്റ്ഫോമുകളിൽ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകേരിക്കുകയോ ചെയ്യരുതെന്നും റിപോർട്ട് ഓർമിപ്പിച്ചു.

Why You Should Never Share A Photo Of Your Boarding Pass On Social Media, here is the reason



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ

Cricket
  •  3 hours ago
No Image

പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി

National
  •  3 hours ago
No Image

കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം

Kerala
  •  3 hours ago
No Image

ചരിത്രം! ഓസ്‌ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം

Cricket
  •  4 hours ago
No Image

ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്

International
  •  4 hours ago
No Image

അഹമ്മദാബാദ് വിമാന ദുന്തം: ഉന്നതതല അന്വേഷണം; മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

National
  •  5 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ

National
  •  7 hours ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ

Kerala
  •  7 hours ago
No Image

ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി

National
  •  7 hours ago
No Image

ഇറാന്റെ തിരിച്ചടിയിൽ ഇസ്‌റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു

International
  •  8 hours ago