
എംഎസ്‌സി എൽസ 3 കപ്പൽ മറിഞ്ഞതിൽ കേസെടുത്ത് കേരളം; ഉടമ ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതി

കൊച്ചി: കേരള തീരത്ത് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുത്ത് കേരളം. ലൈബീരിയൻ കപ്പലായ എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ അപകടത്തിലാണ് സംസ്ഥാന പൊലിസ് കേസെടുത്തത്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമാണ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിൽ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലിസാണ് കേസെടുത്തത്.
ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി സി. ഷാംജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കപ്പൽ അപകടത്തിൽ കേസെടുക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരും ഈ തീരുമാനത്തിന് ഒപ്പമായിരുന്നു. കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാമെന്നും മുഖ്യമന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം സെക്രട്ടറിയും തമ്മിലുണ്ടായ ചർച്ചയിൽ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. സർക്കാറിൻറെ ഈ നിലപാടിനെതിരെ പ്രതിപക്ഷം അടക്കമുള്ളവർ വിമർശനവുമായി രംഗത്തുവന്നിരുന്നു.
ഇതിനിടെ, എംഎസ്‌സി എൽസ 3 കപ്പലിന്റെ ഉടമ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയുടെ വ്യാപാര പങ്കാളിയെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നു. അദാനിയുടെ മുന്ദ്ര, എന്നൂർ തുറമുഖങ്ങളിൽ എംഎസ്‌സിക്ക് ഓഹരി പങ്കാളിത്തമുണ്ട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ അദാനി കണ്ടെയ്‌നർ ടെർമിനലിൽ 50% ഓഹരിയാണ് എംഎസ്‌സിക്ക് ഉള്ളത്. ചെന്നൈയിലെ അദാനിയുടെ എന്നൂർ തുറമുഖത്തിൽ എംഎസ്‌സിയുടെ ഉപകമ്പനിക്ക് 49% ഓഹരിയും ഉണ്ട്.
മെയ് 24ന് ആണ് ലൈബീരിയൻ ചരക്ക് കപ്പലായ എം.എസ്.സി എൽസ ഒരു വശത്തേക്ക് ചെരിഞ്ഞത്. അപകടം നടന്ന ശനിയാഴ്ചയും കപ്പൽ പൂർണമായും മുങ്ങിയ ഞായറാഴ്ചയിലുമായി കപ്പലിലുള്ള 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. തുടക്കത്തിൽ ഏതാനും കണ്ടയ്നറുകൾ വെള്ളത്തിൽ വീണൊള്ളൂവെങ്കിലും കപ്പൽ പതിയെ പതിയെ ചെരിയുകയും മണിക്കൂറുകൾക്കകം പൂർണമായും മുങ്ങുകയും ചെയ്തു. കൊച്ചി തീരത്ത് നിന്നും തെക്ക് പടിഞ്ഞാറൻ ദിശയിൽ 38 നോട്ടിക്കൽ മൈൽ അകലെയാണ് അപകടമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും
Kerala
• 9 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്
National
• 9 hours ago
വേണ്ടത് വെറും മൂന്ന് ഗോൾ; റൊണാൾഡോയെ മറികടന്ന് ചരിത്രം കുറിക്കാനൊരുങ്ങി മെസി
Football
• 10 hours ago
സ്കൂള്‍ പഠന സമയം: സമസ്ത നല്‍കിയ നിവേദനത്തിന് നടപടി ഉണ്ടാവണം
Kerala
• 10 hours ago
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
National
• 10 hours ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Cricket
• 10 hours ago
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി
National
• 10 hours ago
കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം
Kerala
• 11 hours ago
ചരിത്രം! ഓസ്‌ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം
Cricket
• 12 hours ago
ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്
International
• 12 hours ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ
National
• 14 hours ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ
Kerala
• 15 hours ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• 15 hours ago
ഇറാന്റെ തിരിച്ചടിയിൽ ഇസ്റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• 16 hours ago
നിലമ്പൂരിലെ പൊലിസ് പരിശോധന: മനഃപൂർവം അപമാനിക്കാനും പ്രശ്നങ്ങൾ ഉണ്ടാക്കാനുമുള്ള ശ്രമം: പി.കെ ഫിറോസ്
Kerala
• 17 hours ago
ആപ്പിൾ M2 മാക് മിനിക്ക് ഇന്ത്യയിൽ സൗജന്യ റിപ്പയർ
Gadget
• 17 hours ago
ദുബൈയിലെ മറീനയിലെ റെസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടുത്തം; പൂർണമായും നിയന്ത്രണ വിധേയമാക്കി സിവിൽ ഡിഫൻസ്
uae
• 17 hours ago
പകലിൽ മാല വില്പന, രാത്രിയിൽ ചന്ദനമോഷണം; ക്രിമിനൽ സംഘത്തിൽപ്പെട്ട നാല് സ്ത്രീകളെ പിടികൂടി പൊലീസ്, 19 പേർ ഒളിവിൽ
National
• 17 hours ago
ഇറാനെ ആക്രമിക്കാൻ വംശഹത്യ ഭരണകൂടത്തിന് അവസരം നൽകുന്ന അമേരിക്കയുടെ നിലപാടിനോട് യോജിക്കുന്നില്ല: ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ്
International
• 16 hours ago
അതിതീവ്ര മഴ; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്
Kerala
• 16 hours ago
അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ
National
• 16 hours ago