HOME
DETAILS

സമസ്ത ചരിത്രം 'കോൺഫ്ലുവൻസ് ' കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു

  
Shaheer
June 11 2025 | 13:06 PM

Samastha History Confluence coffee table book released

തിരുവനന്തപുരം: കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലമായി നാടിന് വെളിച്ചം പകരുന്ന പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ എത്രയോ പ്രസ്ഥാനങ്ങൾ കേരളത്തിൽ രൂപം കൊള്ളുകയും പിന്നീട് തകരുകയും ചെയ്തു. വെളിച്ചം പകരുമ്പോൾ മാത്രമേ ഏത് ആശയവും സ്വീകാര്യമാകൂ. വെളിച്ചം നിലച്ചാൽ കാലത്തിൻ്റെ ഒഴുക്കിൽ പ്രസ്ഥാനം ഇല്ലാതാകും. എന്നാൽ സമസ്ത അങ്ങനെയല്ലെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വെച്ച് സമസ്തയുടെ ചരിത്രം വിശദീകരിച്ചു കൊണ്ടു ദ ന്യൂ ഇന്ത്യൻ എക്സപ്രസ് പുറത്തിറക്കിയ കോൺഫ്ളുവൻസ് കോഫി ടേബിൾ ബുക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നൽകി പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഫ്ലുവൻസ് എന്നാൽ കൂടിച്ചേർന്നുള്ള ഒഴുക്ക് എന്നാണ് അർഥം. കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ കൂടിച്ചേർന്ന് ഒഴുകുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും ആ അർഥത്തിൽ പുസ്കത്തിന് നൽകിയിരിക്കുന്ന പേര് പൂർണമായും യോജിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത ട്രഷറര്‍ പി.പി. ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥന നിർവഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി വീഡിയോയിൽ ആശംസാസന്ദേശം നൽകി. ഹജ്ജ്, വഖ്ഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉപഹാര സമര്‍പ്പണം നടത്തി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ് ആമുഖ പ്രഭാഷണം നടത്തി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ എം.പി പ്രശാന്ത് പുസ്തകം പരിചയപ്പെടുത്തി. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ വിഷ്ണുകുമാര്‍, സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി,   പി.എം അബ്ദുസലാം ബാഖവി, അസ്ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സമസ്ത തിരുവനന്തപുരം ജില്ല പ്രസിഡണ്ട് ഷാജഹാന്‍ ദാരിമി പനവൂർ, ജനറല്‍ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിന്‍കീഴ്, സമസ്ത കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ എന്നിവര്‍ പങ്കെടുത്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.ലഹരിക്കെതിരേയുള്ള ഡോക്യുമെൻ്ററി ചടങ്ങിൽ പ്രകാശനം ചെയ്തു.

സംസ്ഥാനത്ത് നടപ്പാക്കുന്ന സ്കൂൾ സമയമാറ്റത്തിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങൾ മുഖ്യമന്ത്രിയോട് വിയോജിപ്പ് അറിയിച്ചിരുന്നു. സമസ്ത ചരിത്രം കോഫിടേബിൾ ബുക്കിൻ്റെ പ്രകാശന വേദിയിലാണ് ജിഫ് രി തങ്ങൾ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന മദ്രസാ കുട്ടികളെ ബാധിക്കുമെന്നും
ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ് രി തങ്ങൾ പറഞ്ഞു. തീവ്രവാദവും ഭീകരവാദവും നടമാടുന്ന കാലത്ത് സമസ്തയ് ക്കെതിരേ ഒരുപെറ്റിക്കേസ് പോലുമില്ല.ഭീകരതയെ സമസ്ത എക്കാലവും എതിർക്കുന്നതുറന്ന പുസ്തകമാണ് സമസ്തയെന്നും തങ്ങൾ പറഞ്ഞു.വർഗീയ കലാപം ഉണ്ടാക്കലോ, തീവ്രവാദ പ്രവർത്തനങ്ങളോ, മനുഷ്യർക്കിടയിൽ അനൈക്യംസൃഷ്ടിക്കുന്ന പ്രവർത്തനങ്ങളോ സമസ്തയിൽ നിന്നോ സമസ്തയുടെ  പോഷക സംഘടനകളിൽ നിന്നോ ഉണ്ടായിട്ടില്ലെന്നും തങ്ങൾ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  2 days ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  2 days ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  2 days ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  2 days ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  2 days ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  2 days ago
No Image

ബാഴ്സക്കൊപ്പവും പിഎസ്ജിക്കൊപ്പവും റയലിനെ തകർത്തു; ഇതാ ചരിത്രത്തിലെ റയലിന്റെ അന്തകൻ

Football
  •  2 days ago
No Image

എല്ലാ കപ്പലുകളിലും ഹൾ ഐഡന്റിഫിക്കേഷൻ നമ്പർ വേണം, 'ശരിയായി' പ്രദർശിപ്പിക്കുകയും വേണം; പുതിയ നിയമവുമായി ദുബൈ

uae
  •  2 days ago
No Image

100 ഗോളടിച്ച് ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി

Football
  •  2 days ago