HOME
DETAILS

പുറത്താക്കും മുമ്പ് പിന്മാറാന്‍ തയ്യാറായി ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകന്‍

  
June 12 2025 | 13:06 PM

Indian Football Coach Manolo Marquez Offers to Resign Amid String of Defeats

ന്യൂഡല്‍ഹി: തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകനായ മനോലോ മാർക്വേസ് തന്നെ പരിശീലക സ്ഥാനത്ത് നിന്ന് മാറ്റുവാൻ സന്നദ്ധത അറിയിച്ചു. ഏറ്റവും അവസാന മത്സരത്തിൽ, ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാള്‍ താഴെ നിലനില്‍ക്കുന്ന ഹോങ്കോംഗിനോട് എ എഫ് സി ഏഷ്യ കപ്പ് യോഗ്യതാ മത്സരത്തിൽ ഏറ്റ തോൽവിയോടെ താന്‍ പിന്മാറേണ്ട സമയമായെന്ന് മാർക്വേസിന് തോന്നിയത്.

2024ൽ മുൻ കോച്ച് ഇഗോർ സ്റ്റിമാക്കിനെ മാറ്റി ഇന്ത്യയുടെ ചുമതലയേറ്റ മാർക്വേസ്, ഇതുവരെ പതിനാറ് മത്സരങ്ങളിലാണ് ടീമിനെ പരിശീലിപ്പിച്ചത്. പക്ഷേ ആ മത്സരങ്ങളിൽ വിജയിച്ചത് വെറും ഒന്നിൽ മാത്രമാണെന്നത് വലിയ വിമര്‍ശനങ്ങൾക്ക് വഴിവെച്ചു. മാർക്വേസിന്റെ കാലഘട്ടത്തിൽ ഇന്ത്യയുടെ പ്രകടനം നിരാശാജനകമായതിന്റെ പ്രതിഫലനമായി, ഫിഫ റാങ്കിംഗിൽ ഇന്ത്യ 133-ാം സ്ഥാനത്തേക്ക് വീണതും മാർക്കേസ് പിന്മാറാൻ കാരണമായി.

ഹോങ്കോംഗിനെതിരായ ചൊവ്വാഴ്ച നടന്ന മത്സരത്തിലെ തോൽവി, 2027ലെ എ എഫ് സി ഏഷ്യ കപ്പ് യോഗ്യതയ്ക്കുള്ള ഇന്ത്യയുടെ സാധ്യതകൾക്ക് വലിയ തിരിച്ചടിയായിരുന്നു. ഇനി ശേഷിക്കുന്ന നാല് യോഗ്യതാ മത്സരങ്ങളിൽ വിജയിച്ചാലേ ഇന്ത്യയ്ക്ക് യോഗ്യത നേടാനാവൂ.  കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനത്തിന് പുറമെ സൂപ്പർ താരം സുനിൽ ഛേത്രിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താത്തതും മാർക്വേസിനെതിരെ വിമർശനം ഉയരാന്‍ കാരണമായി.

ഇതിന്റെ ഭാ​ഗമായി, അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) പ്രസിഡന്‍റ് കല്യാൺ ചൗബേ നാളെ മാധ്യമങ്ങളെ കാണാൻ ഒരുങ്ങുകയാണ്. മാർക്വേസിന്റെ ഭാവിയെക്കുറിച്ചുള്ള ഔദ്യോഗിക തീരുമാനം ഈ വാര്‍ത്താസമ്മേളനത്തിൽ പ്രഖ്യാപിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

ഐ.എസ്.എല്ലിലെ എഫ്.സി ഗോവയുടെ മുന്‍ പരിശീലകനായ മാര്‍ക്വേസ്, 2024ൽ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി നിയമിതനായി. രണ്ട് വര്‍ഷത്തേക്കുള്ള കരാറിന്റെ ഭാഗമായി അദ്ദേഹം ആദ്യ സീസണിൽ ഗോവയും ഇന്ത്യയെയും ഒരുമിച്ച് പരിശീലിപ്പിച്ചിട്ടുമുണ്ട്. ഇനിയുള്ള 13 മാസം കരാര്‍ കാലാവധി ബാക്കിയുണ്ടെങ്കിലും, തുടർച്ചയായ ടീമിന്റേ മോശം പ്രകടനം കണക്കിലെടുത്ത് താന്‍ പിന്മാറാന്‍ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു.

മാര്‍ക്വേസിന്റെ കാലഘട്ടത്തെക്കുറിച്ച് പ്രതികരിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുംഗ് ബൂട്ടിയ രൂക്ഷവിമർശനം ഉയർത്തിയിരുന്നു. ഇന്ത്യയുടെ തകർച്ചയ്ക്കുള്ള മുഖ്യ കാരണം AIFF പ്രസിഡന്‍റ് കല്യാൺ ചൗബേ ആണെന്നും, അദ്ദേഹം രാജിവെക്കണമെന്നും ബൂട്ടിയ പറഞ്ഞു.

Indian football team coach Manolo Marquez is ready to resign following continued losses, including a shocking defeat to lower-ranked Hong Kong in AFC Asian Cup qualifiers. AIFF to decide his future soon.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മരണ സംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 265 മൃതദേഹങ്ങള്‍; തിരച്ചില്‍ പുരോഗമിക്കുന്നു

National
  •  2 days ago
No Image

Ahmedabad Plane Crash: വിമാനദുരന്തം: മരിച്ച യാത്രക്കാരുടെ പേരും രാജ്യവും

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; പഠനത്തിൽ എപ്പോഴും ഒന്നാമത്; സ്വപ്നയാത്രയിൽ ദുരന്തം കവർന്നത് പായലിന്റെയും ഒരു നാടിന്റെയും പ്രതീക്ഷകൾ

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; ഭർത്താവിനൊപ്പം പുതുജീവിതം ആരംഭിക്കാനുള്ള യാത്ര ഒടുവിൽ ഖുഷ്ബുവിന്റെ അന്ത്യയാത്രയായി

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം: രക്ഷാപ്രവർത്തനങ്ങൾക്കിടയിൽ മോഷണം

National
  •  2 days ago
No Image

മലാപറമ്പ് സെകസ് റാക്കറ്റ് കേസില്‍ പ്രതികളായ പൊലിസുകാര്‍ ഒളിവില്‍; അന്വേഷണം ഊര്‍ജിതം

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാനദുരന്തം; അനുശോചനം രേഖപ്പെടുത്തി സൽമാൻ രാജാവും കിരീടാവകാശിയും

Saudi-arabia
  •  2 days ago
No Image

അന്താരാഷ്ട്ര യോഗാ ദിനാഘോഷം 21ന് ഷാർജ എക്സ്പോ സെൻ്ററിൽ; രജിസ്ട്രേഷൻ വെബ്സൈറ്റിന് തുടക്കം 

uae
  •  2 days ago
No Image

ജീവിതത്തിനും മരണത്തിനും ഇടയിൽ ഒരു പത്ത് മിനിറ്റ്; ട്രാഫിക്ക് ബ്ലോക്കില്‍പെട്ട് ഫ്ലൈറ്റ് മിസ്സായി; യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

National
  •  2 days ago
No Image

ഹണിമൂൺ കൊലപാതകം; സോനം കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്, ചോദ്യം ചെയ്യൽ തുടരുന്നു

National
  •  2 days ago