
അപേക്ഷിച്ചിട്ടും ചെക്ക് ഇൻ ചെയ്യാൻ അനുവദിച്ചില്ല; 10 മിനുട്ട് വൈകിയപ്പോൾ തിരിച്ചുകിട്ടിയത് സ്വന്തം ജീവൻ, ഞെട്ടൽ മാറാതെ ഭൂമി ചൗഹാൻ

ട്രാഫിക് ജാമുകൾ ഉണ്ടാകുമ്പോൾ അതിനെ കുറ്റം പറയുന്നവരാണ് മിക്ക ആളുകളും. ട്രാഫിക് ജാം കാരണം കൃത്യസമയത്ത് എത്തേണ്ടിടത്ത് എത്തിയില്ല, അതിനാൽ ഓഫീസിൽ എത്താൻ വൈകി, ട്രെയിൻ കിട്ടിയില്ല, ഫ്ലൈറ്റ് മിസ്സായി തുടങ്ങി നിരവധി പ്രശ്നങ്ങൾ പറയാറുണ്ട് എല്ലാവരും. എന്നാൽ ട്രാഫിക് ജാമിൽ പെട്ടതിന് നന്ദി പറയുകയാണ് അഹമ്മദാബാദ് സ്വദേശിനിയും ലണ്ടനിൽ താമസിക്കുകയും ചെയ്യുന്ന ഭൂമി ചൗഹാൻ. അഹമ്മദാബാദിലെ ട്രാഫിക് ജാം അവർക്ക് തിരിച്ചുനൽകിയത് അവരുടെ ജീവൻ തന്നെയായിരുന്നു. 10 മിനുട്ട് നേരത്തെ അവർ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ട 241 പേർക്കൊപ്പം അവരുടെ പേരും ഉണ്ടായിരുന്നു.
അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ലക്ഷ്യമിട്ട് പുറപ്പെട്ട എയർ ഇന്ത്യയുടെ AI-171 എന്ന വിമാനമാണ് ഇന്നലെ ഉച്ചയ്ക്ക് 1.39 ന് പറന്നുയർന്ന ഉടനെ തകർന്ന് വീണ് അഗ്നിഗോളമായി മാറിയത്. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരും അപകടത്തിൽ കൊല്ലപ്പെട്ടു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് ആണ് രക്ഷപ്പെട്ടത്. എന്നാൽ ആ പേരിനൊപ്പം ഇപ്പോൾ ഒരാൾ കൂടി രക്ഷപ്പെട്ടതിന്റെ വാർത്ത കൂടി പുറത്തുവരികയാണ്. അവരാണ് ഭൂമി ചൗഹാൻ.
ലണ്ടനിൽ ഭർത്താവിനൊപ്പം താമസിക്കുകയാണ് ഭൂമി ചൗഹാൻ. രണ്ടുവർഷത്തിന് ശേഷം അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയതായിരുന്നു അവർ. അവധി കഴിഞ്ഞ് തിരിച്ചു ലണ്ടനിലേക്ക് തന്നെ പോകാനായി അവർ തിരഞ്ഞെടുത്ത വിമാനമാണ് അപകടത്തിൽപ്പെട്ടത്. അഹമ്മദാബാദിലെ ട്രാഫിക്കിൽ അകപ്പെട്ടതിനെ തുടർന്ന് അവർ വിമാനത്താവളത്തിൽ എത്തിയത് ചെക്ക് ഇൻ ചെയ്യാൻ അനുവദിച്ച സമയത്തിനും 10 മിനിറ്റ് വൈകിയായിരുന്നു. അതിനാൽ അവർക്ക് വിമാനത്തിലേക്ക് കയറിയില്ല. ചെക്ക് ഇൻ ചെയ്ത് തരണമെന്ന് അവർ അഭ്യർഥിച്ചെങ്കിലും ഡ്യൂട്ടി സ്റ്റാഫ് സമയം കഴിഞ്ഞെന്ന് പറഞ്ഞ് അവരെ തിരിച്ചയക്കുകയായിരുന്നു.
“ഞാൻ നിരാശയായി എയർപോർട്ട് വിട്ടു. എക്സിറ്റ് ഗേറ്റ് വരെ എത്തിയപ്പോഴാണ് വിമാനം തകർന്നുവീണെന്ന വാർത്ത അറിഞ്ഞത്. ആ വാർത്ത കേട്ടപ്പോൾ എന്റെ കാലുകൾ കുഴഞ്ഞ് പോകുന്നത് പോലെ തോന്നി. അതുണ്ടാക്കിയ ഞെട്ടലിലും ഭീതിയിലും ഞാൻ താഴെ വീഴുമെന്ന് എനിക്ക് തോന്നി. ട്രാഫിക്കിൽ കുടുങ്ങിയില്ലായിരുന്നുവെങ്കിൽ ഞാൻ ഇപ്പോൾ അതേ വിമാനത്തിൽ ഇരിക്കുമായിരുന്നില്ലേ?” - ഭൂമി പറയുന്നു
“ഇത് ഒരു അത്ഭുതമാണ്. വെറും 10 മിനിറ്റിന്റെ താമസം എന്റെ ജീവൻ രക്ഷിച്ചു" ഭൂമി കൂട്ടിച്ചേർത്തു.
അഹമ്മദാബാദ് വിമാന അപകടത്തിൽ കേട്ടത് ഏറെയും ഏവരെയും നടുക്കുന്ന ദുരന്ത വാർത്തകളാണ്. അതിനിടയിൽ കേട്ട ആശ്വാസ വാർത്തയായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്ന വിശ്വാസ് കുമാർ രമേഷ് എന്ന യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നത്. അതോടൊപ്പം ഈ ദുരന്തത്തിനിടയിൽ കേൾക്കവുന്ന ആശ്വാസ വാർത്തയാണ് ഭൂമി ചൗഹാൻ എന്ന വനിതയുടെ അത്ഭുതകരമായ രക്ഷപ്പെടൽ.
അതേസമയം, അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണസംഖ്യ 290 ആയി. വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരും മരിച്ചതായി സ്ഥിരീകരിച്ചു. ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേഷ് ആണ് രക്ഷപ്പെട്ടത്. യാത്രക്കാർക്ക് പുറമേ വിമാനം ഇടിച്ചിറങ്ങിട്ട മെഡിക്കൽ കോളേജ് മെസ്സിൽ ഉണ്ടായിരുന്ന വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടെ 49 പേരും മരിച്ചിട്ടുണ്ട്. വിമാനത്തിൽ ഉണ്ടായിരുന്ന പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി. നായർ എന്ന നഴ്‌സും ഉൾപ്പെടുന്നു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ലണ്ടനിലേക്കുള്ള ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്ന് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.39 ന് ആണ് ബോയിങ് 787-8 ഡ്രീം ലൈനർ അപകടത്തിപെട്ടത്.
Most people blame traffic jams when they occur. People often complain that they couldn’t reach their destination on time because of a traffic jam — they got late to the office, missed a train, or missed a flight. But in contrast, Bhumi Chauhan, a native of Ahmedabad who lives in London, is actually thankful for being caught in a traffic jam. The traffic jam in Ahmedabad ended up saving her life. If she had reached Ahmedabad airport just 10 minutes earlier, her name would have been among the 241 people who died in the plane crash.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും
International
• 3 days ago
ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക
Cricket
• 3 days ago
ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്
International
• 3 days ago
ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ
International
• 3 days ago
സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക
Kerala
• 3 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും
National
• 3 days ago
രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു
Kerala
• 3 days ago
നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ
Football
• 3 days ago
കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും
Kerala
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ്
National
• 3 days ago
സ്കൂള് പഠന സമയം: സമസ്ത നല്കിയ നിവേദനത്തിന് നടപടി ഉണ്ടാവണം
Kerala
• 3 days ago
അപകടത്തിൽപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞ് കാറിൽ കയറ്റി; പിന്നീട് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
National
• 3 days ago
ഇങ്ങനെയൊരു ക്യാപ്റ്റൻ ലോകത്തിൽ ആദ്യം; സ്വപ്ന കിരീടത്തിനൊപ്പം ചരിത്രം സൃഷ്ടിച്ച് ബവുമ
Cricket
• 3 days ago
പഹൽഗാം ആക്രമണത്തിൽ ഭീകരവാദികളെ തടയാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ആദിൽ ഹുസൈൻ ഷായുടെ ഭാര്യക്ക് സർക്കാർ ജോലി; കുടുംബത്തിന് ആശ്വാസമായി നടപടി
National
• 3 days ago
അഹമ്മദാബാദ് വിമാന ദുരന്തം: മരണസംഖ്യ 270 ആയി, മൃതദേഹങ്ങൾ തിരിച്ചറിയാൻ കുടുംബങ്ങൾ ആശുപത്രിയിൽ
National
• 3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: വാഹന പരിശോധനയിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ കലക്ടർ
Kerala
• 3 days ago
ആധാർ കാർഡ് സൗജന്യമായി പുതുക്കാൻ അവസരം: സമയപരിധി 2026 ജൂൺ 14 വരെ നീട്ടി
National
• 3 days ago
ഇറാന്റെ തിരിച്ചടിയിൽ ഇസ്റാഈലിൽ വ്യാപക നാശനഷ്ടം; 3 മരണം, 100 ലേറെപേർക്ക് പരുക്ക്, കെട്ടിടങ്ങൾ തകർന്നുവീണു
International
• 3 days ago
കാട്ടാന ആക്രമണമല്ല; ഇടുക്കിയിലെ ആദിവാസി സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് സംശയം
Kerala
• 3 days ago
ചരിത്രം! ഓസ്ട്രേലിയയെ വീഴ്ത്തി; 27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സൗത്ത് ആഫ്രിക്കക്ക് ലോക കിരീടം
Cricket
• 3 days ago
ഇസ്റഈൽ ആക്രമണത്തിൽ ഇറാനിൽ 78 മരണം; 320-ലധികം പേർക്ക് പരുക്ക്
International
• 3 days ago