HOME
DETAILS

ബൗളിംഗ് മാത്രമല്ല, ബാറ്റിങ്ങും വേറെ ലെവൽ; 21 വർഷത്തെ റെക്കോർഡ് തകർത്ത് സ്റ്റാർക്കിന്റെ കുതിപ്പ് 

  
June 13 2025 | 12:06 PM

Not only bowling but also batting is on another level Starcs leap forward breaks a 21-year-old record

ലോർഡ്‌സ്: വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രണ്ടാം ഇന്നിങ്സിൽ ഓസ്‌ട്രേലിയ 207 റൺസിനാണ് പുറത്തായത്. 281 റൺസിന്റെ ലീഡാണ് പാറ്റ് കമ്മിൻസും സംഘവും സ്വന്തമാക്കിയത്.  രണ്ടാം ഇന്നിങ്സിൽ മിച്ചൽ സ്റ്റാർക്കിന്റെ ചെറുത്തുനിൽപ്പാണ്‌ ഓസ്‌ട്രേലിയയെ കര കയറ്റിയത്.

അർദ്ധ സെഞ്ച്വറി നേടിയാണ് സ്റ്റാർക്ക് തിളങ്ങിയത്. അഞ്ചു ഫോറുകൾ ഉൾപ്പടെ പുറത്താവാതെ 58 റൺസാണ് സ്റ്റാർക്ക് നേടിയത്. ഇതോടെ ഐസിസി ടൂർണമെന്റുകളിൽ ഒരു ഇന്നിങ്സിൽ ഒമ്പതാം നമ്പറിൽ ഇറങ്ങി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി മാറാനും സ്റ്റാർക്കിന് സാധിച്ചു. 2004 ചാമ്പ്യൻസ് ട്രോഫിയിൽ വെസ്റ്റ് ഇൻഡീസ് താരം കോർട്ട്നി ബ്രൗൺ നേടിയ 35 റൺസായിരുന്നു ഇതിനു മുമ്പ് ഈ നേട്ടത്തിൽ ഉണ്ടായിരുന്നത്. 

അതേസമയം ആദ്യ ഇന്നിംഗ്സിൽ ഓസ്‌ട്രേലിയ 212 റൺസിനാണ് പുറത്തായത്. സൗത്ത് ആഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 138 റൺസിനാണ് പുറത്തായത്. 

നായകൻ പാറ്റ് കമ്മിൻസിന്റെ (6 വിക്കറ്റ്) നേതൃത്വത്തിലുള്ള ഓസീസ് പേസ് ആക്രമണമാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റ് വീഴ്ത്തി. ദക്ഷിണാഫ്രിക്കയിൽനിന്ന് ഡേവിഡ് ബെഡിങ്ഹാം (45) നായകൻ ടെംബാ ബാവുമ (36) എന്നിവർ മാത്രമാണ് ശ്രദ്ധേയ പ്രകടനം നൽകിയത്. രണ്ടാം ദിനം 43-4 എന്ന സ്കോറിൽ ബാറ്റിംഗ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക, ബാവുമ-ബെഡിങ്ഹാം കൂട്ടുകെട്ടിൽ (64 റൺസ്) പ്രതീക്ഷ നൽകി. എന്നാൽ, കമ്മിൻസിന്റെ പന്തിൽ ബാവുമ കവർ ഡ്രൈവിന് ശ്രമിച്ച് മാർനസ് ലാബുഷെയ്നിന്റെ കൈകളിൽ അവസാനിച്ചു. 94-5 എന്ന നിലയിൽനിന്ന് ദക്ഷിണാഫ്രിക്ക തകർന്നടിഞ്ഞു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കൻ പേസിന് മുന്നിൽ തകർന്നു. ലാബുഷെയ്ൻ (22), സ്റ്റീവ് സ്മിത്ത് (13) എന്നിവർ മാത്രം രണ്ടക്കം കണ്ടു. ലുങ്കി എൻഗിഡി (3 വിക്കറ്റ്), കാഗിസോ റബാഡ (3വിക്കറ്റ്) എന്നിവർ ഓസീസിനെ വരിഞ്ഞു. ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ, റബാഡയുടെ (5 വിക്കറ്റ്) മികവിൽ 212 റൺസിന് ഓൾഔട്ടായിരുന്നു.

ഓസ്‌ട്രേലിയൻ പ്ലെയിംഗ് ഇലവൻ

ഉസ്മാൻ ഖവാജ, മാർനസ് ലാബുഷാഗ്നെ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റർ, അലക്സ് കാരി (വിക്കറ്റ് കീപ്പർ), പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

സൗത്ത് ആഫ്രിക്ക പ്ലെയിംഗ് ഇലവൻ

റയാൻ റിക്കൽടൺ, എയ്ഡൻ മാർക്രം, വിയാൻ മൾഡർ, ടെംബ ബാവുമ (ക്യാപ്റ്റൻ), ഡേവിഡ് ബെഡിംഗ്ഹാം, ട്രിസ്റ്റൻ സ്റ്റബ്‌സ്, കൈൽ വെറെയ്‌നെ (വിക്കറ്റ് കീപ്പർ), മാർക്കോ ജാൻസൻ, കേശവ് മഹാരാജ്, കാഗിസോ റബാഡ , ലുങ്കി എൻഗിഡി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനെതിരായ ഇസ്റാഈൽ ആക്രമണം: യാത്രക്കാർക്ക് നിർദേശങ്ങൾ നൽകി സഊദിയിലെ വിമാനത്താവളങ്ങൾ‌

Saudi-arabia
  •  8 hours ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; സർവിസുകൾ നിർത്തിവച്ച് പ്രമുഖ വിമാന കമ്പനികൾ

uae
  •  8 hours ago
No Image

ഇസ്‌റാഈൽ പ്രധാനമന്ത്രി നെതന്യാഹു രാജ്യംവിട്ടു; അജ്ഞാത സ്ഥലത്തേക്ക് മാറി, ഗ്രീസിൽ വിമാനമിറങ്ങിയതായി അന്തർദേശീയ മാധ്യമങ്ങൾ

International
  •  8 hours ago
No Image

കേരളതീരത്ത് നിന്ന് പിടിക്കുന്ന മത്സ്യങ്ങള്‍ ഭക്ഷ്യയോഗ്യവും സുരക്ഷിതവും ആണെന്ന് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി (സിഐഎഫ്ടി)

Kerala
  •  9 hours ago
No Image

രഞ്ജിതയുടെ മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരനും അമ്മാവനും അഹമ്മദാബാദിൽ എത്തി; ഡിഎൻഎ പരിശോധന ഇന്ന്

Kerala
  •  9 hours ago
No Image

ഇറാന്‍ - ഇസ്‌റാഈല്‍ സംഘര്‍ഷം: എയര്‍ അറേബ്യ 10 രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി | Travel Alert

uae
  •  9 hours ago
No Image

'സിപിഎമ്മിനായി വേഷം കെട്ടണ്ട'; നിലമ്പൂരിൽ ഷാഫിയുടെയും രാഹുലിന്റെയും വാഹനം തടഞ്ഞ് പരിശോധന; ഒന്നും കണ്ടെത്താനാവാതെ പൊലിസ്

Kerala
  •  9 hours ago
No Image

എച്ച് സലാം എംഎല്‍എയുടെ മാതാവ് അന്തരിച്ചു

Kerala
  •  9 hours ago
No Image

വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി

oman
  •  10 hours ago
No Image

ചെറിയ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ വേണ്ടേ; കർശന നിരോധനം സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിറക്കുമെന്ന് ഹൈക്കോടതി

Kerala
  •  10 hours ago