HOME
DETAILS

ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കം. ആദ്യ മത്സരത്തിൽ ഇന്റർ മിയാമിയും അൽ അഹ്‌ലിയും തമ്മിൽ ഏറ്റുമുട്ടും

  
June 14 2025 | 02:06 AM

FIFA Club World Cup Kicks Off Tomorrow Inter Miami vs Al Ahly in Opening Clash

മയാമി: ഫിഫ ക്ലബ് ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റിന് നാളെ പുലർച്ചെ തുടക്കമാകും. രാവിലെ 5.30ന് ഇന്റർ മിയാമിയും അൽ അഹ്‌ലിയും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. രാത്രി 9.30ന് നടക്കുന്ന രണ്ടാം മത്സരത്തിൽ ജർമൻ ക്ലബ് ബയേൺ മ്യൂണിക് ന്യൂസീലൻഡിൽനിന്നുള്ള ഓക്‌ലൻഡ് സിറ്റിയെ നേരിടും. ഇത്തവണ പുതിയ രൂപത്തിലും ഭാവത്തിലുമാണ് ക്ലബ് ലോകകപ്പ് ഒരുക്കിയിട്ടുള്ളത്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആറ് വൻകരകളിൽനിന്ന് 32 ടീമുകളാണ് പങ്കെടുക്കുന്നത്. അമേരിക്കയിലെ 11 നഗരങ്ങളിലെ 12 വേദികളിലായിട്ടാണ് മത്സരങ്ങൾ. 

ജൂലായ് 13നാണ് കിരീടപോരാട്ടം. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഗ്രൂപ്പിലെ ആദ്യരണ്ട് സ്ഥാനക്കാർ പ്രീക്വാർട്ടറിലെത്തും. 2021 മുതൽ 2024 വരെയുള്ള ക്ലബ് ഫുട്‌ബോളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽനിന്നാണ് ആറുടീമുകളെ തിരഞ്ഞെടുത്തത്. യൂറോപ്പിൽനിന്ന് 12 ടീമുകളും തെക്കേ അമേരിക്കയിൽനിന്ന് ആറ് ടീമുകളുമുണ്ട്. ആഫ്രിക്ക, ഏഷ്യ, കോൺകകാഫ് എന്നിവിടങ്ങളിൽനിന്ന് നാലു ടീമുകൾ വീതവും ഓഷ്യാനിയയിൽനിന്ന് ഒരു ടീമും കളിക്കും. ആതിഥേയടീമായി യുഎസ് ക്ലബ് ഇന്റർ മയാമിക്കും യോഗ്യതയുണ്ട്.ലയണൽ മെസ്സി, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ, വിനീഷ്യസ്, എർലിങ് ഹാളണ്ട്, ഒസുമാനെ ഡെംബലെ, എസ്റ്റെവോ വില്യൻ, സാലോമൻ റൊൺഡൻ, തിയാഗോ സിൽവ, സെർജി റാമോസ്, കോൾ പാൽമർ, ജൂലിയൻ അൽവാരസ് തുടങ്ങിയ സൂപ്പർ താരങ്ങൾ പന്തുതട്ടാനെത്തും.

The 2025 FIFA Club World Cup begins tomorrow with a thrilling opener as Inter Miami (featuring Lionel Messi) takes on Egypt's Al Ahly. Stay tuned for live updates, scores, and highlights from the tournament! ⚽ #ClubWC #FootballFever

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും

Kerala
  •  2 days ago
No Image

യൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി

National
  •  2 days ago
No Image

56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം

Kerala
  •  2 days ago
No Image

മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു

Kerala
  •  2 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത

Kerala
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  2 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  2 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  3 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  3 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  3 days ago