HOME
DETAILS

നിയമവിരുദ്ധമായി റോഡ് മുറിച്ചുകടക്കല്‍, സ്‌കൂട്ടര്‍ ദുരുപയോഗം: 5 മാസത്തിനിടെ ദുബൈയില്‍ 13 മരണം; 28027 പിഴകള്‍; 15029 സ്‌കൂട്ടറുകള്‍ പിടിച്ചെടുത്തു 

  
June 14 2025 | 04:06 AM

Dubai 13 people died in jaywalking scooter accidents during first five months of 2025

ദുബൈ: അനധികൃത ഇടങ്ങളില്‍ റോഡ് മുറിച്ചു കടക്കലും (Jaywalking) സ്‌കൂട്ടര്‍ ദുരുപയോഗവും മൂലം ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ ദുബൈ എമിറേറ്റില്‍ 13 പേര്‍ മരിച്ചതായി ദുബൈ പൊലിസ് ഇന്നലെ വെളിപ്പെടുത്തി. 2024ല്‍ ദുബൈയില്‍ 254 ഇ സ്‌കൂട്ടര്‍ സൈക്കിള്‍ സംബന്ധമായ അപകടങ്ങള്‍ രേഖപ്പെടുത്തി. 10 മരണങ്ങളും 259 പേര്‍ക്ക് പരുക്കുകളുമുണ്ടായി. അതില്‍ 17 എണ്ണം ഗുരുതരമായിരുന്നു. 

കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജേ വോക്കിങ്ങിന് 28,027 പിഴകള്‍ പുറപ്പെടുവിച്ചതായും 15,029 സ്‌കൂട്ടറുകള്‍ പിടിച്ചെടുത്തതായും ദുബൈ പൊലിസ് പറഞ്ഞു. ഈ വര്‍ഷം ജനുവരി മുതല്‍ മെയ് വരെ അനുചിത ക്രോസിങ്ങുകളും സ്‌കൂട്ടര്‍ ദുരുപയോഗവും മൂലം 13 മരണങ്ങള്‍ക്ക് കാരണമായതിനാല്‍, 'സുരക്ഷിതമല്ലാത്ത പെരുമാറ്റങ്ങള്‍ നിയന്ത്രിക്കേണ്ടതിന്റെ' അടിയന്തര ആവശ്യകതയ്ക്കുള്ള ശക്തമായ പ്രതികരണമാണിതെന്ന് അധികൃതര്‍ വ്യക്തമാക്കി.

അതിനിടെ, ലൈസന്‍സില്ലാത്ത കൗമാരക്കാര്‍ അശ്രദ്ധമായി ഓടിക്കുന്ന ഇലക്ട്രിക് ബൈക്കുകളുടെയും ഇസ്‌കൂട്ടറുകളുടെയും എണ്ണം വര്‍ധിച്ചു വരികയാണെന്ന് ആശങ്കാകുലരായ മാതാപിതാക്കളും താമസക്കാരും പ്രശ്‌നം ഉന്നയിച്ചതായി പ്രമുഖ ദേശീയ മാധ്യമ റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ വര്‍ഷം ഫെബ്രുവരിയില്‍ മാത്രം വെറും മൂന്ന് ദിവസത്തിനുള്ളില്‍ രണ്ട് ഇ സ്‌കൂട്ടര്‍ സംബന്ധമായ മരണങ്ങള്‍ സംഭവിച്ചു. രണ്ടിലും 15ഉം ഒമ്പതും വയസുള്ള(പ്രായപൂര്‍ത്തിയാകാത്ത)വര്‍ ഉള്‍പ്പെടുന്നു.

ഒറ്റയ്‌ക്കോ കൂട്ടമായോ പ്രായപൂര്‍ത്തിയാകാത്തവരെ തിരക്കേറിയ റോഡുകളില്‍ പരിചയക്കുറവില്ലാതെ സഞ്ചരിക്കുന്നത് കാണാം. പലപ്പോഴും ഗതാഗത നിയമങ്ങള്‍ അവഗണിച്ചും രക്ഷാകര്‍തൃ മേല്‍നോട്ടമില്ലാതെയും ആയിരിക്കുമിത്. ജനങ്ങള്‍ അവരുടെ ജീവന്‍ പണയപ്പെടുത്തി അടയാളപ്പെടുത്താത്ത പാതകള്‍ ക്രോസ്സ് ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു വീഡിയോയില്‍ പൊലിസ് എടുത്ത് കാണിച്ചു. ചില ഇസ്‌കൂട്ടര്‍ യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാതെയും പ്രധാന റോഡുകളില്‍ വേഗത്തില്‍ ഓടുന്ന കാറുകള്‍ക്ക് സമീപം സഞ്ചരിക്കുന്നുണ്ടായിരുന്നു.

അതേസമയം, നിയമ വിരുദ്ധ സ്ഥലങ്ങളില്‍ നിന്ന് വാഹനം മുറിച്ചു കടക്കുന്നത് ഇപ്പോള്‍ ഉയര്‍ന്ന പിഴ ചുമത്തുന്ന കുറ്റകൃത്യങ്ങളില്‍ ഒന്നാണ്. ഈ ലംഘനത്തിന് 400 ദിര്‍ഹം പിഴ ചുമത്താം. എന്നാല്‍, ഈ കുറ്റകൃത്യം വാഹനാപകടത്തില്‍ കലാശിച്ചാല്‍ ജേ വോക്കര്‍മാര്‍ക്ക് തടവും 5,000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴയും ലഭിക്കും.
80 കിലോമീറ്റര്‍ വേഗ പരിധിയോ അതില്‍ കൂടുതലോ ഉള്ള പ്രദേശങ്ങളില്‍ നിയമ വിരുദ്ധമായി റോഡ് മുറിച്ചു കടക്കുന്ന ഏതൊരാള്‍ക്കും ഉയര്‍ന്ന പിഴ ചുമത്തും. മൂന്ന് മാസത്തില്‍ കുറയാത്ത തടവും 10,000 ദിര്‍ഹമില്‍ കുറയാത്ത പിഴയും, അല്ലെങ്കില്‍ ഈ രണ്ട് പിഴകളില്‍ ഏതെങ്കിലും ഒന്നും ശിക്ഷ ലഭിക്കും.

'എല്ലാ സമൂഹത്തിലെയും, പ്രത്യേകിച്ച് വാണിജ്യറെസിഡന്‍ഷ്യല്‍ മേഖലകളിലെ യുവാക്കളിലും സന്ദര്‍ശകരിലും ഗതാഗത അവബോധം വര്‍ധിപ്പിക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും, റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുമായി സഹകരിച്ച് ബോധവല്‍ക്കരണ, വിദ്യാഭ്യാസ കാംപയിനുകള്‍ സജീവമായി നടത്തി വരികയാണെന്ന് ദുബൈ പൊലിസ് ഓപറേഷന്‍സ് ആക്ടിങ് അസിസ്റ്റന്റ് കമാന്‍ഡന്റ് മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്രൂഇ പറഞ്ഞു.
പൊതുജനങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്കുള്ള പാലങ്ങളും നിയുക്ത ക്രോസിങ്ങുകളും ഉപയോഗിക്കണമെന്നും ഗതാഗതം മെച്ചപ്പെടുത്താനും ജീവന്‍ രക്ഷിക്കാനും ഇ സ്‌കൂട്ടര്‍ ഉപയോഗത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു.

Dubai Police revealed that 13 people died in the emirate of Dubai from January to May this year due to illegal crossing of the road (jaywalking) and scooter misuse.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  2 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  2 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  3 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  3 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  3 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  3 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  3 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  3 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  3 days ago