HOME
DETAILS

അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണം; ടാറ്റാ ഗ്രൂപ്പിന് കത്തയച്ച് ഐഎംഎ

  
June 14 2025 | 07:06 AM

ima letter to tata group for the assistance to bj medical college students included ahmedabad flight tragedy

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ ഉൾപ്പെട്ട മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം ആവശ്യപ്പെട്ട്  ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ഇക്കാര്യമുന്നയിച്ച് ഐ.എം.എ ടാറ്റാ ഗ്രൂപ്പിന് കത്തയച്ചു. വിമാനം പറന്നിറങ്ങിയ ബി.ജെ മെഡിക്കൽ കോളേജിലെ പരിക്കേറ്റവരും മരിച്ചവരുമായ മെഡിക്കൽ വിദ്യാർഥികൾക്ക് സഹായം നൽകണമെന്നാണ് ഐ.എം.എയുടെ ആവശ്യം. ഐഎംഎ ഗുജറാത്ത് സംസ്ഥാന ഘടകമാണ് ടാറ്റ ഗ്രൂപ്പിന് കത്തയച്ചത്. നേരത്തെ, അപകടത്തിൽ മരിച്ച വിമാന യാത്രക്കാർക്ക് എയർ ഇന്ത്യയുടെ ഉടമകളായ ടാറ്റ ഗ്രൂപ്പ് ഓരോ കോടി രൂപ വീതം സഹായം വാഗ്ദാനം ചെയ്തിരുന്നു. 

അതേസമയം, വിമാന ദുരന്തം അന്വേഷിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി സമിതി റിപ്പോർട്ട് സമർപ്പിക്കണം. വ്യോമ സുരക്ഷയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് ഉന്നതല യോഗം ചേരുന്നുണ്ട്. 

ഇതിനിടെ, കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ന് അഹമ്മദാബാദിലെ ദുരന്തഭൂമി സന്ദർശിക്കും. അപകടത്തിൽ ഇതുവരെ 270- പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മലയാളി രഞ്ജിതയുടെ സഹോദരൻ രതീഷും അമ്മാവനും അഹമ്മദാബാദിലെത്തി. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ നൽകി. പരിശോധന പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനൽകും.

 

The Indian Medical Association (IMA) has appealed for assistance for the medical students involved in the Ahmedabad plane crash. In this regard, the IMA has sent a letter to the Tata Group. The association has requested that support be provided to the injured and deceased medical students from B.J. Medical College.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  10 hours ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  11 hours ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  11 hours ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  11 hours ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  12 hours ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  12 hours ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  13 hours ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  13 hours ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  14 hours ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  14 hours ago