HOME
DETAILS

'ഐ.എന്‍.എസ് സഫ്രാനി'; ആബിദ് ഹസന്റെ പേരില്‍ അന്തര്‍വാഹിനി അറിയപ്പെട്ടേക്കും; നേതാജിയുടെ വലംകൈ, 'ജയ് ഹിന്ദ്' മുദ്രാവാക്യം അവതരിപ്പിച്ചയാള്‍

  
June 14 2025 | 07:06 AM

Indian Navys submarines may be named after freedom fighter and former diplomat Abid Hasan Safrani

ഹൈദരാബാദ്: ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനികളില്‍ ഒന്നിന് സ്വാതന്ത്ര്യ സമര സേനാനിയും മുന്‍ നയതന്ത്രജ്ഞനുമായ ആബിദ് ഹസന്‍ സഫ്രാനിയുടെ പേര് നല്‍കിയേക്കും. സഫ്രാനിയുടെ അനന്തരവള്‍ ഡോ. ഇസ്മത്ത് ലത്തീഫ് മെഹ്ദിയാണ് ഈയാവശ്യം ഉന്നയിച്ചത്. ഈ മാസം മൂന്നിന് സൈന്യത്തിനയച്ച കത്തിലാണ് ഒരു അന്തര്‍വാഹിനിക്ക് 'ഐ.എന്‍.എസ് സഫ്രാനി' എന്ന പേര് ഡോ. മെഹ്ദി നിര്‍ദ്ദേശിച്ചത്. ഇതിനുള്ള മറുപടിയില്‍ ഇക്കാര്യം പരിഗണിക്കാമെന്നും ശുപാര്‍ശ ബന്ധപ്പെട്ടവര്‍ക്ക് അയച്ചതായും നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി അറിയിച്ചു. 

 

2025-06-1412:06:89.suprabhaatham-news.png
 
 

പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ (ഐ.എന്‍.എ) സ്ഥാപകനുമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ആബിദ് ഹസന്‍ സഫ്രാനി, ബോസിനൊപ്പം അന്തര്‍വാഹിനി യാത്രയിലെ ഏക കൂട്ടാളിയായിരുന്നു. ഐ.എന്‍.എ സ്ഥാപിക്കാനായി തെക്കുകിഴക്കന്‍ ഏഷ്യയിലെത്താനുള്ള നേതാജിയുടെ പദ്ധതിയുടെ ഭാഗമായിരുന്നു ഈ അന്തര്‍വാഹിനി യാത്ര. സായുധ സേനയുടെ സല്യൂട്ട് ഉള്‍പ്പെടെയുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന 'ജയ് ഹിന്ദ്' മുദ്രാവാക്യം അവതരിപ്പിച്ചതും സഫ്രാനിയാണ്.

 

2025-06-1412:06:37.suprabhaatham-news.png
 
 

ഹൈദരാബാദിലെ നിസാം കോളജില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കെ, സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേരാനുള്ള മഹാത്മാഗാന്ധിയുടെ ആഹ്വാനംകേട്ട് അദ്ദേഹം പഠനം ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് മാതാവിന്റെ നിര്‍ബന്ധപ്രകാരം ജര്‍മനിയിലേക്ക് എന്‍ജിനീയറിങ് പഠിക്കാന്‍ പുറപ്പെട്ടു. അവിടെവച്ചാണ് നേതാജിയെ കണ്ടുമുട്ടിയത്. കോഴ്‌സ് പാതിവഴിയില്‍ നിര്‍ത്തി നേതാജിയുടെ പേഴ്‌സണല്‍ സെക്രട്ടറിയും ദ്വിഭാഷിയുമായി സേവനം ചെയ്യുകയായിരുന്നു പിന്നീട് സഫ്രാനി ചെയ്തത്.

One of the Indian Navy's submarines may be named after freedom fighter and former diplomat Abid Hasan Safrani. The demand has been raised by Safrani's niece, Dr. Ismat Latif Mehdi. In a letter sent to the army on the 3rd of this month, Dr. Mehdi suggested the name 'INS Safrani' for a submarine. Navy Chief Admiral Dinesh K. Tripathi said that the matter could be considered and the recommendation has been sent to the concerned.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയിലെ ബസ് അപകടം; മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് 8.45ഓടെ കൊച്ചിയിലെത്തും

Kerala
  •  a day ago
No Image

യൂനിഫോമിലല്ലാതെ പൊലിസുകാർ വെടിവച്ചുകൊല്ലുന്നത് ഡ്യൂട്ടിയുടെ ഭാഗമല്ല; പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി വേണ്ട: സുപ്രിംകോടതി

National
  •  a day ago
No Image

56ന്റെ നിറവിൽ മലപ്പുറം; പിറവിയെച്ചൊല്ലി തീരാത്ത വിവാദം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭം: പൊലിസുകാരന്റെ പാസ്‌പോർട്ട് കണ്ടെടുത്തു

Kerala
  •  a day ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കനത്ത ജാഗ്രത

Kerala
  •  a day ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  2 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  2 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  2 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 days ago