HOME
DETAILS

ഡ്രൈവറില്ലാ ടാക്‌സി അബൂദബിയിലൂടെ പറന്നു; പറക്കും ടാക്‌സിയുടെ വിഡിയോ ഹിറ്റ്

  
Web Desk
June 15 2025 | 03:06 AM

Abu Dhabi conducts test flight of driverless flying taxi

അബൂദബി: പറക്കും ടാക്‌സികളുടെ കാര്യക്ഷമതയും പ്രവര്‍ത്തന ശേഷിയും വിലയിരുത്തുകയെന്ന ലക്ഷ്യത്തോടെ അബൂദബിയില്‍ ഡ്രൈവറില്ലാ പറക്കും ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ നടത്തി. ഇതിന്റെ 50 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യം അബൂദബി ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസ് (ADIO) പുറത്തുവിട്ടു. അബൂദബി ക്രൂസ് ടെര്‍മിനലിന്റെ ഹെലിപാഡില്‍ നിന്ന് ഡ്രൈവറില്ലാ ഇലക്ട്രിക് പറക്കും ടാക്‌സി പറന്നുയരുന്നതും അബൂദബി മറീനയ്ക്ക് മുകളിലൂടെ സഞ്ചരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്മാര്‍ട് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റംസ് കൗണ്‍സില്‍, എ.ഡി.ഐ.ഒ എന്നിവയുടെ പിന്തുണയോടെയും ചൈനീസ് ടെക്‌നോളജി കമ്പനിയായ ഇഹാങ്, മള്‍ട്ടി ലെവല്‍ ഗ്രൂപ്പ് എന്നിവയുടെ സഹകരണത്തോടെയുമാണ് പരീക്ഷണ പറക്കല്‍ നടത്തിയത്.

 

 

ഉഷ്ണ കാലാവസ്ഥയില്‍ വ്യോമ മേഖലാ ഏകോപനം, റൂട്ട് പ്ലാനിംഗ്, വെര്‍ട്ടിപോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെ നിര്‍ണായക സാങ്കേതിക കാര്യങ്ങള്‍ കൃത്യമായി ഉപയോഗിക്കുന്നതില്‍ പരീക്ഷണം വിജയിച്ചുവെന്നാണ് എ.ഡി.ഐ.ഒ വിലയിരുത്തല്‍.

ഇപ്പോള്‍ പരീക്ഷണം നടത്തിയ പറക്കും ടാക്‌സി ഇഹാങിന്റെ ഇഎച്ച്216എസ് ലോകത്തിലെ ആദ്യ സര്‍ട്ടിഫൈഡ്, പൈലറ്റ് രഹിത 2 സീറ്റര്‍ ഇവിടോള്‍ വിമാനമായാണ് അറിയപ്പെടുന്നത്. 16 പ്രൊപ്പല്ലറുകള്‍ ഘടിപ്പിച്ച എട്ട് ഉപകരണങ്ങളാണ് ഇഎച്ച്216എസിലുള്ളത്. ഓരോ പ്രൊപ്പല്ലറും 32 സ്വതന്ത്ര ഇലക്ട്രിക് മോട്ടോറുകളുള്ള ഒരു ഡ്യുവല്‍മോട്ടോര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. ചൈനീസ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പറക്കും ടാക്‌സി കുറഞ്ഞ ശബ്ദത്തോടെയും റണ്‍വേ ഇല്ലാതെയുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് നഗരങ്ങളുടെ വികസിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് അനുയോജ്യമാണ്.

Abu Dhabi has taken a giant step into the future of air mobility with the landmark public demonstration of a test flight of an autonomous flying taxi conducted in the UAE Capital. 
In a 50-second video clip released by Abu Dhabi Investment Office (ADIO), the electric driverless vertical take-off and landing (eVTOL) aircraft is shown taking off from the helipad of Abu Dhabi Cruise Terminal, and cruising above the Abu Dhabi Marina.

Abu Dhabi conducts test flight of driverless 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  2 days ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  2 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  2 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  2 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  2 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  2 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  2 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  2 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  2 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  2 days ago