HOME
DETAILS

370 മിസൈലുകള്‍, 100 ലേറെ ഡ്രോണുകള്‍, 19 മരണം, നിരവധി പേര്‍ക്ക് പരുക്ക്...; ഇസ്‌റാഈലിന് ഇറാന്‍ നല്‍കിയത് കനത്ത ആഘാതം 

  
Web Desk
June 16 2025 | 09:06 AM

Israel Hit with 370 Missiles and Over 100 Drones in Retaliatory Attacks  Dozens Dead and Injured

തെല്‍ അവീവ്: തങ്ങള്‍ക്ക് ഒരു നഷ്ടവും വരുത്താന്‍ ഇറാന് കഴിഞ്ഞിട്ടില്ലെന്ന്  അധികൃതര്‍ വീമ്പ് പറയുമ്പോഴും ഇറാന്റെ തിരിച്ചടി ഇസ്‌റാഈലിനുണ്ടാക്കിയ ാഘാതം ചെറുതല്ലെന്ന് കാണിക്കുന്നതാണ് പുറത്തു വരുന്ന കണക്കുകള്‍. ഇസ്‌റാഈല്‍ അതിക്രമത്തിന് നല്‍കിയ തിരിച്ചടിയില്‍ ഇറാന്‍  370 മിസൈലുകളും 100ലധികം ഡ്രോണുകളും ഉപയോഗിച്ച്  11 ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്. ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്നത്. 
ഇറാന്‍ ഇതുവരെ നടത്തിയ ആക്രമണങ്ങളില്‍ 19 ഇസ്‌റാഈലികള്‍ കൊല്ലപ്പെട്ടു.  97 പേര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്ന് മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് മാത്രം എട്ടു മരണമാണ് ഇസ്‌റാഈലില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മധ്യ ഇസ്‌റാഈലിലാണ് എട്ടു പേര്‍ കൊല്ലപ്പെട്ടത്. 

israel iran1.jpg

കിഴക്കന്‍ ജെറുസലേം, തെല്‍ അവിവ്, ഹൈഫ, ബെന്‍ഗുരിയോന്‍ എയര്‍പോര്‍ട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാന്‍ ഇന്ന് ആക്രമണം നടത്തിയത്. ഹൈഫയിലെ മൂന്നിടങ്ങളിലാണ് ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.


ഹൈഫ പവര്‍പ്ലാന്റില്‍ തീ പടര്‍ന്നു. ഇവിടെ രണ്ട് പവര്‍ജനറേറ്ററുകളിലും ആക്രമണമുണ്ടായി. മിസൈലുകള്‍ നേരിട്ട് പതിച്ചെന്ന് ഇസ്റാഈല്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറാന്‍ ആക്രമണത്തില്‍ തീപിടിച്ച ഹൈഫ റിഫൈനറിയില്‍ തീയണക്കാന്‍ ശ്രമം തുടരുന്നു. പ്രതിദിനം 10 ദശലക്ഷം ക്രൂഡ് ഓയില്‍ വരെ ഉത്പാദിപ്പിക്കുന്ന ഇസ്‌റാഈലിലെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയാണ് ഹൈഫയിലേത്. തീയണക്കാനായില്ലെങ്കില്‍ യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്‌റാഈലി  മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കഴിഞ്ഞ ദിവസമാണ് റിഫൈനറിക്ക് നേരെ ആക്രമണമുണ്ടായത്. പ്ലാന്റിലെ രണ്ടിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ നേരിട്ട് പതിച്ചതായി ഇസ്‌റാഈല്‍ സൈന്യം സ്ഥിരീകരിച്ചു.

ജറുസലേമില്‍ മിസൈല്‍ പതിച്ച് തീപിടിത്തമുണ്ടായിട്ടുണ്ട്. നൂറിനടുത്ത് മിസൈലുകള്‍ ഇവിടെ പതിച്ചതായാണ് ഇസ്റാഈലില്‍ നിന്ന് തന്നെ വരുന്ന റിപ്പോര്‍ട്ട്. അതേസമയം, പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതായും മിസൈലുകള്‍ ഭൂരിഭാഗവും പ്രതിരോധിച്ചെന്നും ഇസ്റാഈല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ചിലത് കെട്ടിടത്തില്‍ നേരിട്ട് പതിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നാശനഷ്ടം പരിശോധിക്കും വരെ സുരക്ഷിത സ്ഥാനത്ത് തുടരാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെല്‍ അവിവിലെ കെട്ടിടത്തില്‍ മിസൈല്‍ നേരിട്ട് പതിച്ചതായി ഇസ്റാഈല്‍ സൈന്യം അറിയിച്ചു.തെല്‍ അവിവ് നഗരത്തില്‍ നാല് മിസൈലുകള്‍ നേരിട്ട് പതിച്ചെന്നും തെല്‍ അവിവില്‍ കനത്ത നാശനഷ്ടമെന്ന് ഇസ്റാഈല്‍ ആര്‍മി റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ 25 ലധികം ഇസ്റാഈല്‍ പൗരന്മാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

Despite Israeli claims of minimal impact, Iranian retaliation has caused significant damage. Reports confirm 370 missiles and 100+ drones targeted Israel in 11 waves, leaving 19 dead and over 97 injured. Major infrastructure like the Haifa oil refinery and power plants were hit.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

"ഇസ്റാഈൽ, മാധ്യമപ്രവർത്തകരുടെ കൊലയാളി ": ഇറാൻ സ്റ്റേറ്റ് ടിവി ആക്രമണത്തിന് പിന്നാലെ ഇറാന്റെ രൂക്ഷ വിമർശനം 

International
  •  a day ago
No Image

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  a day ago
No Image

തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ

International
  •  a day ago
No Image

ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്

International
  •  a day ago
No Image

റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍  

Saudi-arabia
  •  a day ago
No Image

ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി

Kerala
  •  a day ago
No Image

ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു

International
  •  a day ago
No Image

ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്

International
  •  a day ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം

uae
  •  a day ago
No Image

ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്

International
  •  a day ago