
ബസില്‍ ദൂരയാത്രകള്‍ പോകുന്നവര്‍ ശ്രദ്ധിക്കുക..! ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തിയാല്‍ സുന്ദരമായി യാത്ര ചെയ്യാം

ദൂരയാത്രയ്ക്ക് പോകുന്നവര്‍ നിരവധിയാണ്. പലരും യാത്ര പോവാന്‍ തിരഞ്ഞെടുക്കുന്നത് പല തരത്തിലുള്ള ഗതാഗത സംവിധാനങ്ങളായിരിക്കും. ഇതില്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുക ട്രെയിന്‍ യാത്രകള്‍ തന്നെയായിരിക്കും. എന്നാല്‍ ബസില്‍ യാത്ര ചെയ്യുന്നവരും ഉണ്ട്. പ്രത്യേകിച്ച് രാത്രിയാത്രകള്‍ പോകുന്നവരാണെങ്കില്‍ ബസ്സായിരിക്കും തിരഞ്ഞെടുക്കുക.
എന്നാല്‍ ഈ യാത്രയുടെ ദൈര്‍ഘ്യം കൂടുതലാണെങ്കില്‍ അതിന് അതിന്റേതായ ബുദ്ദിമുട്ടുകളും ഉണ്ടാവും. ബസിലെ സീറ്റില്‍ തുടര്‍ച്ചയായി കുറച്ചു മണിക്കൂര്‍ ഇരിക്കുമ്പോള്‍ തന്നെ അസ്വസ്ഥത തുടങ്ങും. അതുകൊണ്ട് തന്നെ യാത്ര തുടങ്ങുന്നതിനു മുമ്പ് ഈ പൊടിക്കൈകളൊക്കെ ഒന്ന് അറിഞ്ഞുവച്ചാല്‍ നന്നായിരിക്കും. സുഗമമായ യാത്ര നിങ്ങള്‍ക്ക് ആസ്വദിച്ച് പോകാന്‍ കഴിയും.
തിരഞ്ഞെടുക്കുക
നിങ്ങള്‍ യാത്രപോകുമ്പോള്‍ തിരഞ്ഞെടുക്കേണ്ട ബസ് ഏതു തരത്തിലുള്ളതാണെന്ന് കണ്ടെത്തണം. പല തരം ബസ്സുകളുമുണ്ട്. ചില ബസുകളില്‍ സെമി - സ്ലീപ്പര്‍ സീറ്റുകളുണ്ടാവും. മറ്റുള്ളവയില്‍ ചിലപ്പോള്‍ ഫുള്‍ സ്ലീപ്പര്‍ ബര്‍ത്തുകളുമുണ്ടാവാം.ചിലതാണെങ്കില്‍ ചാര്‍ജിങ് പോര്‍ട്ടുകളും കര്‍ട്ടനുകളുമായിരിക്കും. ചിലതിലാവട്ടെ എസിയും ഉണ്ടാകും. ഇതില്‍ ഏത് വേണമെന്ന് തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കസ്റ്റമര്‍ റിവ്യൂ കൂടെ പരിശോധിക്കാവുന്നതാണ്.
അഡ്രസ് എഴുതുക
ബസുകളിലധികവും ലഗേജുകള്‍ വയ്ക്കുന്നത് പിന്‍ഭാഗത്തുള്ള ഡിക്കിയിലായിരിക്കും. അതുകൊണ്ട് തന്നെ ബാഗ് അങ്ങോട്ട് കൊടുത്തുകഴിഞ്ഞാല്‍ പിന്നെ അത് കണ്ടെത്തുക ഒരു ടാസ്‌കാണ്. കാരണം പലരുടെ കൈയിലും ഒരേനിറത്തിലും ഒരേ ടൈപ് തന്നെ ബാഗുകള്‍ ഉണ്ടായിരിക്കും. അതുപോലെ നിങ്ങളുടെ കൈയില്‍ വിലപിടിപ്പുള്ള പലതും ഉണ്ടായിരിക്കും. അതൊന്നും ആ ബാഗില്‍ സൂക്ഷിക്കാതെ കൈവശമുള്ള ചെറിയ ബാഗിലോ ബാക്പാക്കിലോ സൂക്ഷിക്കുക. വലിയ ബാഗ് നിങ്ങള്‍ പൂട്ടി അതില്‍ പേരും വിലാസവും എഴുതി ടാഗ് ചെയ്യുക. ഇത് പെട്ടെന്ന് നിങ്ങളുടെ ബാഗ് തിരിച്ചറിയാന്‍ സഹായിക്കും.
പില്ലോ
സാധാരണ ബസില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റില്‍ തന്നെ ചാരി ഇരുന്ന് ഉറങ്ങുകയാണ് പതിവ്. ഇങ്ങനെ ഉറങ്ങുമ്പോള്‍ കഴുത്തിന് വേദന ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. അതിനായി യാത്ര പോകുമ്പോള്‍ എപ്പോഴും ഒരു നെക്ക് പില്ലോ കൈയില്‍ കരുതുക. നെക് പില്ലോ ഉപയോഗിക്കുകയാണെങ്കില്‍ കഴുത്ത് വേദനയില്‍ നിന്ന് രക്ഷപ്പെടുകയും നന്നായി ഉറങ്ങുകയും ചെയ്യാം.
പാക്കിങ്
ബാഗ് പാക്ക് ചെയ്യുമ്പോള്‍ ആവശ്യമില്ലാത്ത സാധനങ്ങളൊന്നും കുത്തിനിറയ്ക്കാതിരിക്കുക. ആവശ്യത്തിനുള്ള ഇയര്‍ഫോണ്‍, ഐ മാസ്‌ക്, സാനിറ്റൈസര്‍, ടിഷ്യൂ പേപ്പറുകള്‍, ഒരു കുപ്പി വെള്ളം കഴിക്കാനുള്ള ഫുഡ് എന്നിവ കൈയില്‍ കരുതുക. യാത്രയില്‍ വെള്ളം കരുതേണ്ടത് അത്യാവശ്യമാണ്. എന്നുവച്ച് അമിതമായി വെള്ളം കുടിക്കുകയും ചെയ്യരുത്. ആവശ്യം വന്നാല്‍ പൊതുശൗചാലയത്തില്‍ പോകേണ്ടി വരുമെന്ന് ഓര്‍ക്കുക. മറ്റുമാര്‍ഗങ്ങള്‍ ബസുകളിലില്ലെന്നും. മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടാന്‍ കാരണക്കാരാവാതിരിക്കാനും ശ്രദ്ധിക്കാം.
വസ്ത്രം
യാത്ര ചെയ്യുമ്പോള്‍ എപ്പോഴും കട്ടിയുള്ളതും ഇറുകിയതുമായ വസ്ത്രം ധരിക്കാതിരിക്കുക. ലൂസുള്ള കട്ടികുറഞ്ഞവയാണ് യാത്രയ്ക്കായി ധരിക്കേണ്ടത്. അയഞ്ഞ ടീ ഷര്‍ട്ടുകള്‍, ജോഗറുകള്‍, ഹൂഡികള്‍ സോക്‌സുകള്‍ എന്നിവയൊക്കെ തിരഞെടുക്കാം. മറക്കാതെ ഇതും കൂടെ കരുതുക. ഒരു ജാക്കറ്റോ ഷാളോ കൈയില്‍ വയ്ക്കുക. ചിലപ്പോള്‍ എസിയുടെ തണുപ്പ് അസഹ്യമാവാന്‍ സാധ്യതയുണ്ട്.
ഓക്കാനം
വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഓക്കാനവും ഛര്‍ദിവരുന്നതു പോലെയുള്ള തോന്നല്‍ ഉളളവരും ഉണ്ടാവും. ഇത്തരക്കാര്‍ നാരങ്ങയും നാരങ്ങാവെള്ളവും കൈയില്‍ കരുതുന്നത് നല്ലതാണ്. ഉപ്പോ മധുരമോ എന്താണോ നിങ്ങളുടെ ഇഷ്ടം അത് കുടിക്കാവുന്നതാണ്. ഇത് ജലാംശം വര്‍ധിപ്പിക്കാനും അസ്വസ്ഥത കുറയ്ക്കാനും സഹായിക്കും. അതുപോലെ യാത്രയ്ക്കു മുമ്പ് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക.
ഗൂഗിള്‍
ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെങ്കില്‍ വാഹനത്തിന്റെ റൂട്ട് മനസിലാക്കാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. സ്‌റ്റോപ്പുകള്‍ ട്രാക് ചെയ്യാന്‍ സഹായിക്കുന്നതാണ്. നിങ്ങളുടെ ഫോണിലോ ടാബിലോ നിങ്ങള്‍ക്കു വേണ്ട പാട്ടുകളോ സിനിമകളോ നേരത്തേ തന്നെ റെഡിയാക്കി കൊണ്ടുപോവുക. ബസിലെ വൈ ഫൈ ഒന്നും വിശ്വസിക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 12 hours ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 13 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 13 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 13 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 13 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 14 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 14 hours ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 14 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 14 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 14 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 15 hours ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 15 hours ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 15 hours ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 16 hours ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 17 hours ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 17 hours ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 17 hours ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 17 hours ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 16 hours ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 16 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 17 hours ago