HOME
DETAILS

അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്‌റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ 

  
Farzana
June 19 2025 | 10:06 AM

Israel Accused of Firing on Civilians Waiting for Food Aid in Gaza 18 Killed in Latest Attack

ഗസ്സ: ഗസ്സയില്‍ ഭക്ഷണം വാങ്ങാന്‍ സഹായ കേന്ദ്രത്തിലെത്തുന്നവരെ വെടിവച്ചു കൊല്ലുന്ന ഇസ്റാഈല്‍ ക്രൂരത തുടരുന്നു. വ്യാഴാഴ്ച നടത്തിയ വെടിവെപ്പില്‍ 18 പേരെങ്കിലും കൊല്ലപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 15 പേര്‍ സഹായ കേന്ദ്രത്തില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. 

പുലര്‍ച്ചെ ആരംഭിച്ച ഇസ്‌റാഈലി ഷെല്ലാക്രമണത്തിലാണ് മരണങ്ങള്‍ സംഭവിച്ചതെന്ന് മുതിര്‍ന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍-മുഗ്ഗയ്യിര്‍ എ.എഫ്.പിയോട് പറഞ്ഞു. സഹായത്തിനായി കാത്തിരിക്കുന്നതിനിടെ കുറഞ്ഞത് 15 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നും ഗസ്സ നഗരത്തിന് സമീപം നടന്ന വ്യത്യസ്ത ഷെല്ലാക്രമണങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ഗസ്സയിലൂടനീളം നടത്തിയ ആക്രമണങ്ങളില്‍ 30 പേരെയാണ് ഇസ്റാഈല്‍ കൊലപ്പെടുത്തിയത്. ഇസ്റാഈല്‍- ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗസ്സയില്‍ വംശഹത്യ വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്റാഈല്‍. മാധ്യമങ്ങളുടെ ശ്രദ്ധ ഇറാന്‍ യുദ്ധത്തിലേക്ക് മാറിയതോടെയാണിത്. ചൊവ്വാഴ്ചയും 70 പേരെ ഇസ്റാഈല്‍ ഗസ്സയില്‍ വെടിവച്ചു കൊന്നിരുന്നു. 

മധ്യ, വടക്കന്‍ ഗസ്സയിലെ സെയ്ത്തൂനിനടുത്തുള്ള മഗാസി അഭയാര്‍ഥി ക്യാംപില്‍ ഇസ്റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ ടെന്റിനു നേരെ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേരും കൊല്ലപ്പെട്ടു. മധ്യ ഗസ്സയില്‍ യു.എന്‍ സഹായം പ്രതീക്ഷിച്ച് സലാഹുദ്ദീന്‍ റോഡില്‍ കാത്തിരുന്ന ജനക്കൂട്ടത്തിനു നേരെ ഇസ്റാഈല്‍ സേന വെടിവച്ചു. ഇതില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഭക്ഷണത്തിന് കാത്തു നിന്നവരാണ് കൊല്ലപ്പെട്ടത്. 

ഇതുവരെ ഗസ്സയില്‍ ഭക്ഷണത്തിന് കാത്തു നിന്ന് 397 പേരെ ഇസ്റാഈല്‍ വെടിവച്ചു കൊന്നിട്ടുണ്ട്. 3000 പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയും കുവൈത്തും പുതിയ വ്യോമ കരാറിൽ ഒപ്പുവച്ചു; പ്രതിവാര വിമാന സർവിസുകളുടെ എണ്ണം 18,000 ആയി വർധിപ്പിക്കും

uae
  •  2 days ago
No Image

ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ചെയ്തത് ക്യാപ്റ്റന്‍?; അഹമ്മദാബാദ് വിമാനാപകടത്തില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് 

National
  •  2 days ago
No Image

തലാലിന്റെ കുടുംബം പൊറുക്കുമോ നിമിഷപ്രിയയോട്?;  പ്രതീക്ഷ കൈവിടാതെ ചര്‍ച്ച തുടരുന്നു 

Kerala
  •  2 days ago
No Image

ദുബൈയിലെ വിസ അപേക്ഷാനടപടികള്‍ കാര്യക്ഷമമാക്കും; പദ്ധതിയുമായി ജിഡിആര്‍എഫ്എ

uae
  •  2 days ago
No Image

അമേരിക്കയിലെ അലാസ്‌കയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്, ആളുകളോട് മാറിത്താമസിക്കാൻ നിർദേശം 

International
  •  2 days ago
No Image

മലയാള ഭാഷാ ബിൽ വീണ്ടും സഭയിലെത്തും; ഭേദഗതികളോടെ എത്തുന്നത് രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ല്

Kerala
  •  2 days ago
No Image

രോഗബാധിതരായ തെരുവുനായ്ക്കൾക്ക് 'ദയാവധം'; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി, എ.ബി.സി കേന്ദ്രങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയാൽ കേസ് 

Kerala
  •  2 days ago
No Image

ജഡ്ജിമാർക്കെതിരേ ഫേസ്ബുക്ക്  പോസ്റ്റിട്ടയാൾക്ക് മൂന്ന് ദിവസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

Kerala
  •  2 days ago
No Image

കേരളത്തിൽ കനത്ത മഴ; ഇന്ന് നാല് ജില്ലകളിൽ റെഡ് അലർട്ട്, അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Kerala
  •  2 days ago
No Image

അബൂദബിയിലെ രണ്ട് മാളുകളിലേക്ക് കൂടി പെയ്ഡ് പാര്‍ക്കിങ് സൗകര്യം വ്യാപിപ്പിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

uae
  •  2 days ago