HOME
DETAILS

കഞ്ഞിവെള്ളത്തില്‍ ഇതു മാത്രം ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി; ചീര കാടുപോലെ വളരും

  
Web Desk
June 22 2025 | 04:06 AM

Grow Amaranthus Cheera Easily at Home Using Kanji Water

 

പോഷകങ്ങളുടെ കലവറയാണ് ചീര. വിറ്റാമിനുകളും ധാതുക്കളുമടങ്ങിയ ചീര ആരോഗ്യത്തിന് വളരെ ഗുണകരവുമാണ്. എന്നാല്‍ ചീരയുടെ ഉപയോഗം ഇപ്പോള്‍ കുറഞ്ഞുവരുകയാണ്. കാലങ്ങള്‍ക്കു മുമ്പ് വീടുകളില്‍ ചീര നട്ടുവളര്‍ത്തിയിരുന്നു. ഇവയായിരുന്നു അടുക്കളയില്‍ ഉച്ചയൂണിന് ഉപയോഗിച്ചിരുന്നത്. എന്നാല്‍ മിക്കവീടുകളിലും ഇന്ന് ചീരച്ചെടികളില്ല. ആവശ്യമുള്ളപ്പോള്‍ വാങ്ങാനായി കടയിലേക്കു പോവണം. ലഭ്യതക്കുറവു കാരണം അവയുടെ ഉപയോഗവും കുറയുന്നു. ചീര വിത്തുകള്‍ ഒരു പിടിയെങ്കിലും ഉണ്ടെങ്കില്‍ അവ വളരെ എളുപ്പത്തില്‍ വീട്ടില്‍തന്നെ കൃഷി ചെയ്യാവുന്നതാണ്. അടുക്കളയില്‍ വെറുതെ കളയുന്ന പലതും ഇവയ്ക്ക് വളമായി ഉപയോഗിക്കാവുന്നതുമാണ്. 

 

CHEER3.jpg

ചീരക്കൃഷി

ചീര വിത്ത് നടുകയോ അല്ലെങ്കില്‍ തൈ പറിച്ചു നടുകയോ ചെയ്യാം. നല്ല വെളിച്ചവും നീര്‍വാര്‍ച്ചയുമുള്ള സ്ഥലം കൃഷിക്കായി തിരഞ്ഞെടുക്കുകയും വേണം. ചെടിച്ചട്ടിയിലോ ഗ്രോബാഗിലോ വേണമെങ്കിലും വിത്തുകള്‍ മുളപ്പിക്കാവുന്നതാണ്. പാകിയ വിത്തിന് ഉറുമ്പുകള്‍ വെല്ലുവിളിയായേക്കാം. അതൊഴിവാക്കാന്‍ മഞ്ഞള്‍ പൊടിയോ ചാരമോ മണ്ണില്‍ ചേര്‍ക്കാവുന്നതാണ്. 

വിത്തു പാകിക്കഴിഞ്ഞാല്‍ സ്‌പ്രേ ചെയ്യുകയോ തളിച്ചു കൊടുക്കുകയോ ആവാം. മൂന്നാഴ്ച കഴിയുമ്പോള്‍ വേണമെങ്കില്‍ തൈ പറിച്ചു നടാവുന്നതാണ്. ദിവസവും നനച്ചു കൊടുക്കണം. ഒരു നേരമെങ്കിലും നിര്‍ബന്ധമായി നനയ്ക്കുക. വേനലില്‍ രണ്ടു പ്രാവശ്യമെങ്കിലും നനയ്ക്കുക. ഇലകളിലേക്കൊഴിക്കാതെ വെള്ളം ചുവട്ടില്‍ ഒഴിച്ചു കൊടുക്കുക. 

 

CHEERA2.jpg

ഇലയില്‍ പുള്ളിവീഴുന്ന രോഗമാണ് സാധാരണയായി ചീരയെ ബാധിക്കാറുള്ളത്. അതൊഴിവാക്കാന്‍ മഞ്ഞള്‍പൊടിയും സോഡാപൊടിയും 10:2 എന്ന അനുപാതത്തില്‍ കൂട്ടിയോജിപ്പിച്ച് അതില്‍ 10 ഗ്രാമിന് ഒരു ലിറ്റര്‍ വെള്ളം എന്ന അളവില്‍ ചേര്‍ത്ത് ചീരയില്‍ തളിക്കാവുന്നതാണ്.
 
നല്ല വളക്കൂറുള്ള മണ്ണാണെങ്കില്‍ ഒാരോ പത്തു ദിവസം കഴിയുമ്പോഴും വിളവെടുക്കാം. വിളവെടുപ്പിനു ശേഷം ചാണകവും ഗോമൂത്രവും വളമായി നല്‍കാം. വിളവു വൈകുമ്പോള്‍ ഇതിന്റെ ശാഖയില്‍ പൂങ്കുല രൂപപ്പെടുകയും ചെയ്യും. അത് ഭക്ഷ്യയോഗ്യമല്ല. 

ഓരോ തവണയും വിളവെടുത്ത് പുതുവളര്‍ച്ച സാവധാനത്തിലാകുമ്പോള്‍ ഇലകളുടെ വലുപ്പം കുറയും . ഈ സമയത്ത് പഴയ ചെടികള്‍ പിഴുത് കളയുകയും പുതിയത് നടുകയും ചെയ്യാവുന്നതാണ്. 

 

CERA.jpg


തഴച്ചു വളരാന്‍

ചീര ആരോഗ്യത്തോടെ തഴച്ചു വളരാനായി അടുക്കളയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ വളമായി നമുക്ക് ചീരയ്ക്കു നല്‍കാവുന്നതാണ്. ഒപ്പം കഞ്ഞിവെള്ളം ഉപയോഗിച്ച് ചീര കാടുപോലെ വളരാന്‍ ഒരുവളം വീട്ടില്‍ തന്നെ തയാറാക്കാം. 

കഞ്ഞിവെള്ളം, തൈര്, മാവ്, തേങ്ങാവെള്ളം, വെള്ളം

 

IRAV.jpg


ഉണ്ടാക്കുന്ന വിധം

കഞ്ഞി വെളളം രണ്ടോ മൂന്നോ ദിവസം ഒരു പാത്രത്തില്‍ എടുത്ത് വച്ച് പുളിപ്പിക്കുക. ഇതിലേക്ക് പുളിപ്പിച്ച മാവും തൈരും ഒന്നോ രണ്ടോ ദിവസം പഴക്കമുളള തേങ്ങാവെള്ളവും പാലും ചേര്‍ത്ത് ഇളക്കി നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അഞ്ചോ ആറോ ഇരട്ടി വെള്ളവും ഒഴിച്ച് ചീരയുടെ ചുവട്ടില്‍ ഒഴിച്ചാല്‍ നന്നായി ചീര വളരുന്നതാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാൻ- ഇസ്റാഈൽ സംഘർഷം: ഇനി എന്ത് സംഭവിക്കും എന്നത് ഇറാൻ ആഗ്രഹിക്കുന്നതിനെ ആശ്രയിച്ചിരിക്കും; നിലപാട് വ്യക്തമാക്കി റഷ്യ 

International
  •  2 days ago
No Image

2025 ലെ ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പ‌ട്ടിക പുറത്ത്; ആദ്യ അഞ്ചിൽ ഖത്തറും, എമിറേറ്റ്സും, എത്തിഹാദും; ഒന്നാം സ്ഥാനം ആർക്കെന്ന് അറിയാം

uae
  •  2 days ago
No Image

'ബുള്‍സ് ഐ' ഇറാനിലെ ആണവകേന്ദ്രങ്ങള്‍ തരിപ്പണമാക്കിയെന്ന അവകാശവാദവുമായി വീണ്ടും ട്രംപ്, വലിയ നാശനഷ്ടമുണ്ടാക്കിയെന്ന്

International
  •  2 days ago
No Image

മിശ്രവിവാഹത്തിന് 'ശുദ്ധീകരണം': യുവതിയുടെ 40 ബന്ധുക്കളുടെ തല മൊട്ടയടിച്ചു; സംഭവം ഒഡീഷയിൽ

National
  •  2 days ago
No Image

“നിനക്ക് വിമാനം പറത്താൻ കഴിവില്ല, ചെരിപ്പ് തുന്നാൻ പോകൂ”: ഇൻഡിഗോയിൽ ജാതി അധിക്ഷേപം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ കേസ്

National
  •  2 days ago
No Image

അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു, നാളെ നാട്ടിലെത്തിച്ചേക്കും

National
  •  2 days ago
No Image

മത്സരിച്ചത് 10 സ്ഥാനാർഥികൾ; 200 വോട്ടുപോലും നേടാതെ അഞ്ചുപേർ, അഞ്ചാം സ്ഥാനത്ത് എസ്ഡിപിഐ, നോട്ടയെ കൈവിട്ടു, രാജകീയം ഷൗക്കത്ത് | Complete Election Result

Kerala
  •  2 days ago
No Image

'ഈ വിജയം ജനങ്ങള്‍ക്ക് സര്‍ക്കാറിനോടുള്ള വെറുപ്പ്' 2026-ല്‍ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും വി.ഡി സതീശന്‍ 

Kerala
  •  2 days ago
No Image

കൊതുകിന്റെ വലുപ്പത്തില്‍ മൈക്രോഡ്രോണുകള്‍ വികസിപ്പിച്ച് ചൈന; യുദ്ധത്തിന്റെ ഗതിമാറ്റും ചൈനീസ് കുഞ്ഞന്‍ വജ്രായുധം

International
  •  2 days ago
No Image

ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Today India Rupee Value

bahrain
  •  2 days ago