HOME
DETAILS

നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിന്റെ തുടക്കമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; നിലമ്പൂരില്‍ ലീഡ് തുടര്‍ന്ന്  യുഡിഎഫ് 

  
June 23 2025 | 05:06 AM

rahulmankootathil-statement-nilamburby-election-now

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. 

9437 വോട്ടിന് യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ എണ്ണിയ എല്ലാ റൗണ്ടുകളിലും ആര്യാടന്‍ ഷൗക്കത്തിന് വ്യക്തമായ ലീഡ് നേടാന്‍ കഴിഞ്ഞു.

ആദ്യം എണ്ണിയ വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണി പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് വ്യക്തമായ ലീഡ് നേടി. മൂത്തേടം പഞ്ചായത്തിലും, എടക്കരയിലും ലീഡ് യുഡിഎഫിന് ഒപ്പമാണ്. പോത്തുകല്ല് പഞ്ചായത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് വോട്ടു വിഹിതം വര്‍ധിപ്പിക്കാനായത്. എന്നാല്‍ ഇവിടെ എല്‍ഡിഎഫ് പ്രതീക്ഷിച്ച ലീഡ് നേടാനായില്ല. പകരം ആര്യാടന്‍ ഷൗക്കത്ത് നേട്ടമുണ്ടാക്കി. പി.വി അന്‍വറും വോട്ടുകള്‍ നേടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മൂന്നാം സ്ഥാനത്ത് ഉള്ള അന്‍വര്‍ പതിനായിരത്തിലേറെ വോട്ടുകള്‍ നേടിയിട്ടുണ്ട്. അന്‍വറിന്റെ പകുതി വോട്ടുകള്‍ പോലും നേടാനാവാതെ ബിജെപിയുടെ എന്‍ഡിഎ സഖ്യം നാലാം സ്ഥാനത്താണ്.

അതേസമയം നഷ്ടമായത് ഓരോന്നും തിരിച്ച് പിടിക്കുന്നതിന്റെ തുടക്കം നിലമ്പൂരില്‍ നിന്നാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു. ഇനി യുഡിഎഫ് ന്റെ വഴികളില്‍ വിജയ
'പൂക്കളുടെ കാലം'....എന്നും രാഹുല്‍ കുറിച്ചു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്‍-ഇസ്‌റാഈല്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് നേതാക്കളുമായി സംസാരിച്ച്‌ യുഎഇ പ്രസിഡന്റ്

uae
  •  3 hours ago
No Image

വിടവാങ്ങിയത് സൂഫിവര്യനായ പണ്ഡിതന്‍;  മാണിയൂര്‍ ഉസ്താദിന്റെ ഖബറടക്കം ഉച്ചക്ക് രണ്ടിന്  

Kerala
  •  3 hours ago
No Image

ബംഗാളില്‍ തൃണമൂല്‍ പഞ്ചാബില്‍ ആംആദ്മി ഗുജറാത്തില്‍ രണ്ട് സീറ്റില്‍ ബി.ജെ.പി മുന്നേറ്റം; രാജ്യത്ത് നാല് നിയമസഭാ മണ്ഡലങ്ങളില്‍ കൂടി ഇന്ന് വോട്ടെണ്ണല്‍

National
  •  4 hours ago
No Image

പിടിച്ചത് എല്‍ഡിഎഫ് വോട്ടെന്ന് പി.വി അന്‍വര്‍; വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്കടുക്കുമ്പോള്‍ 13,573 വോട്ട്‌

Kerala
  •  4 hours ago
No Image

സൈബര്‍ ആക്രമണങ്ങള്‍ ഉയരുന്നു; കമ്പനികളോട് സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ച് യുഎഇ

uae
  •  4 hours ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഇറാന്‍ മിസൈല്‍; പ്രതിരോധിച്ചെന്ന് ഐ.ഡി.എഫ്

International
  •  4 hours ago
No Image

ഡല്‍ഹി സര്‍വകലാശാലയുടെ ഡിഗ്രി അഡ്മിഷന്‍ ഫോമില്‍ മാതൃഭാഷാ വിഭാഗത്തില്‍ 'മുസ്്‌ലിം' എന്ന കോളം; ക്ഷമ ചോദിച്ച് സര്‍വകലാശാല അധികൃതര്‍ 

National
  •  4 hours ago
No Image

റെസിഡന്‍സി, തൊഴില്‍, അതിര്‍ത്തി നിയമലംഘനം; സഊദിയില്‍ 12,000ലധികം പേര്‍ പിടിയില്‍

Saudi-arabia
  •  4 hours ago
No Image

വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; നിയമം 2028ല്‍ പ്രാബല്യത്തില്‍ വരും

oman
  •  5 hours ago
No Image

ജിസിസി നിവാസികള്‍ക്കും യൂറോപ്പ്യന്‍ സ്വദേശികള്‍ക്കുമുള്ള 7 ദിവസത്തെ ട്രാന്‍സിറ്റ് വിസക്ക് അംഗീകാരം നല്‍കി കുവൈത്ത്

Kuwait
  •  5 hours ago