HOME
DETAILS

ഇസ്‌റാഈലിന് നേരെ വീണ്ടും ഇറാന്‍ മിസൈല്‍; പ്രതിരോധിച്ചെന്ന് ഐ.ഡി.എഫ്

  
Web Desk
June 23, 2025 | 5:19 AM

Iran Fires Missile at Central Israel IDF Intercepts Amid Rising Tensions

തെല്‍ അവിവ്: ഇസ്‌റാഈല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാനില്‍ നിന്ന് വീണ്ടും മിസൈല്‍.  മധ്യ ഇസ്‌റാഈലിനെ ലക്ഷ്യമിട്ടായിരുന്നുഇറന്റെ മിസൈല്‍ ആക്രമണം.  മിസൈലുകളെ തടഞ്ഞെന്നാണ് ഇസ്‌റാഈല്‍ പ്രതിരോധ സേന അവകാശപ്പെടുന്നത്.  ആര്‍ക്കും പരുക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മിസൈലിന് പിന്നാലെ ഇസ്‌റാഈലില്‍ ഉടനീളം അപായ സൈറണുകള്‍ മുഴങ്ങിയിരുന്നു. രാത്രി ഇറാന്‍ നഗരങ്ങളായ തെഹ്‌റാന്‍, ഇസ്ഫഹാന്‍, ഖറാജ് എന്നിവിടങ്ങള്‍ക്ക് നേരെ ഇസ്‌റാഈല്‍ വ്യാപകമായ വ്യോമാക്രമണം നടത്തിയിരുന്നു. 

ഇറാനെതിരായ ആക്രമണത്തില്‍ വിജയ വഴിയിലാണ് തങ്ങളെന്നും യുദ്ധം ഏത് വരെ തുടരും എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നുമാണ് കഴിഞ്ഞ ദിവസം  ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പറഞ്ഞത്. ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഈ ആവശ്യപ്പെട്ടാല്‍ ഒരാഴ്ചക്കകം വെടിനിര്‍ത്തലിന് തയ്യാറെന്ന് ഇസ്‌റാഈല്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഒരാഴ്ചക്കകം ആക്രമണം അവസാനിപ്പിക്കാനും നീക്കമുണ്ടെന്നുമാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന ജാഗ്രതയിലാണ് അമേരിക്ക. 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള യു.എസ് ആക്രമണങ്ങള്‍ക്കിടയിലും സിവിലിയന്‍ ആണവ മേഖലയുടെ വികസനം തുടരുമെന്ന് ഇറാന്റെ ആണവോര്‍ജ്ജ സംഘടനയുടെ വക്താവ് ബെഹ്റൂസ് കമാല്‍വണ്ടി വ്യക്തമാക്കിയിട്ടുണ്ട്. 'ഞങ്ങളുടെ ആണവ സൗകര്യങ്ങള്‍ ആക്രമിക്കപ്പെടുന്നത് ഇതാദ്യമല്ല. ഞങ്ങളുടെ കഴിവുകളുടെ പിന്തുണയോടെ ആണവ വ്യവസായം മുന്നോട്ട് പോകും, കമാല്‍വണ്ടി ഇറാന്റെ വൈജെസി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഫോര്‍ഡോ, ഇസ്ഫഹാന്‍, നതാന്‍സ് എന്നീ മൂന്ന് ആണവ കേന്ദ്രങ്ങളില്‍ ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, ഈ സ്ഥലങ്ങളില്‍ റേഡിയോ ആക്ടീവ് മലിനീകരണത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇറാന്റെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമാണെന്നും ആണവ ബോംബ് നിര്‍മാണത്തിന് ശ്രമിക്കുന്നില്ലെന്നും ഇറാന്‍ ആവര്‍ത്തിച്ചു. യുഎസ് രഹസ്യാന്വേഷണ ഏജന്‍സികളും തെഹ്‌റാന്‍ ആണവായുധ നിര്‍മാണത്തിന് ശ്രമിക്കുന്നില്ലെന്ന് വിലയിരുത്തിയിട്ടുണ്ട്.

യുഎസിന്റെ ആക്രമണത്തില്‍ 'ധാരാളം വഞ്ചന' ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആഗോള ഇന്റലിജന്‍സ് സുരക്ഷാ കണ്‍സള്‍ട്ടന്‍സിയായ ദി സൗഫാന്‍ സെന്ററിലെ ഗവേഷണ ഡയറക്ടര്‍ കോളിന്‍ ക്ലാര്‍ക്ക് അല്‍ ജസീറയോട് പറഞ്ഞു. 'ഇറാനെതിരായ ആക്രമണത്തിനായി യുഎസ് വളരെക്കാലമായി തയ്യാറെടുക്കുകയായിരുന്നു. യുഎസ് സൈന്യത്തിന് വിവിധ ലക്ഷ്യങ്ങള്‍ക്കായി ഒന്നിലധികം ഓപ്ഷനുകള്‍ എപ്പോഴും ഉണ്ട്,' അദ്ദേഹം വ്യക്തമാക്കി.


 യുഎസിന്റെ മിഡില്‍ ഈസ്റ്റിലെ സമീപകാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍, CENTCOM (സെന്‍ട്രല്‍ കമാന്‍ഡ്) ഈ ആസൂത്രണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും പ്രസിഡന്റിന് ഒന്നിലധികം ഓപ്ഷനുകളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ അവസരമുണ്ടായിരുന്നുവെന്നും ക്ലാര്‍ക്ക് ചൂണ്ടിക്കാട്ടി. 'യുഎസ് എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പറഞ്ഞതും യഥാര്‍ത്ഥത്തില്‍ എന്താണ് ചെയ്തതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇതില്‍ ധാരാളം വഞ്ചന ഉള്‍പ്പെട്ടിട്ടുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

 'അവാര്‍ഡിനെ കുറിച്ച് തനിക്ക് കൃത്യമായ വിവരമില്ലെന്നിരിക്കേ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല' പ്രഥമ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തില്‍ തരൂരിന്റെ മറുപടി

National
  •  3 days ago
No Image

കുവൈത്തിൽ കെട്ടിടത്തിന്റെ ഭിത്തി തകർന്ന് രണ്ട് പ്രവാസി തൊഴിലാളികൾ മരിച്ചു

Kuwait
  •  3 days ago
No Image

എല്ലാ ടോള്‍ പ്ലാസകളും ഒഴിവാക്കുമെന്ന് നിതിന്‍ ഗഡ്കരി; സ്വന്തമായി വ്യാജ സര്‍ക്കാര്‍ ഓഫീസും വ്യാജ ടോള്‍ പ്ലാസയും നിര്‍മിക്കുന്ന നാട്ടില്‍ ഇത് സാധ്യമോ എന്ന് സോഷ്യല്‍ മീഡിയ

Kerala
  •  3 days ago
No Image

എമര്‍ജന്‍സി ലാന്‍ഡിങിനിടെ തിരക്കുള്ള റോഡിലേക്ക് പറന്നിറങ്ങി വിമാനം; കാറിനെ ഇടിച്ചിട്ടു 

International
  •  3 days ago
No Image

ഒരാഴ്ച മുന്‍പേ വിവരങ്ങള്‍ പുറത്തെന്ന് ; നടിയെ ആക്രമിച്ച കേസിലെ വിധിപ്പകര്‍പ്പ് ചോര്‍ന്നു

Kerala
  •  3 days ago
No Image

കോട്ടക്കലില്‍ നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളെ ഇടിച്ചു; ഏഴുപേര്‍ക്ക് പരുക്ക്, കുട്ടിയുടെ നില ഗുരുതരം

Kerala
  •  3 days ago
No Image

ഇന്ത്യൻ കോസ്റ്റ് ഗാർഡ് കപ്പൽ ‘സാർത്ഥക്’ കുവൈത്തിലെത്തി; ഇരു രാജ്യങ്ങളുടെയും ബന്ധം മെച്ചപ്പെടുത്തുന്നതിൽ നാഴികക്കല്ല്

Kuwait
  •  3 days ago
No Image

മണിപ്പൂരിൽ മഞ്ഞുരുകുന്നു; മെയ്തി എം.എൽ.എ കുക്കികളുടെ ദുരിതാശ്വാസ ക്യാംപിലെത്തി

National
  •  3 days ago
No Image

ഈ വർഷം കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരിൽ പകുതിപേരെയും കൊന്നത് ഇസ്‌റാഈൽ; റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് റിപ്പോർട്ട്

International
  •  3 days ago
No Image

ഗസ്സ രണ്ടാംഘട്ട വെടിനിർത്തൽ ഉടൻ; നെതന്യാഹു യു.എസിലെത്തി ട്രംപിനെ കാണും

International
  •  3 days ago