
റെസിഡന്‍സി, തൊഴില്‍, അതിര്‍ത്തി നിയമലംഘനം; സഊദിയില്‍ 12,000ലധികം പേര്‍ പിടിയില്‍

റിയാദ്: താമസ, തൊഴില്‍, അതിര്‍ത്തി നിയമലംഘനങ്ങള്‍ക്കെതിരെ ഒരാഴ്ച നീണ്ടുനിന്ന വ്യാപക പരിശോധനയില്‍ 12,066 പേരെ അറസ്റ്റ് ചെയ്ത് സഊദി ആഭ്യന്തര മന്ത്രാലയം. ജൂണ്‍ 12 മുതല്‍ 18 വരെ സുരക്ഷാ സേനയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ ഏകോപിത റെയ്ഡുകളിലാണ് നിയമലംഘകരെ പിടികൂടിയത്.
മന്ത്രാലയത്തിന്റെ കണക്കുപ്രകാരം, അറസ്റ്റിലായവരില്‍ 7,333 പേര്‍ താമസ നിയമം, 3,060 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമം, 1,673 പേര്‍ തൊഴില്‍ നിയമം എന്നിവ ലംഘിച്ചവരാണ്. കാമ്പെയ്‌നിന്റെ ഭാഗമായി പിടിച്ച 7,238 പേരെ നാടുകടത്തി. 6,244 പേരെ യാത്രാ രേഖകള്‍ക്കായി എംബസികളിലേക്കും കോണ്‍സുലേറ്റുകളിലേക്കും അയച്ചു. 2,209 പേരുടെ യാത്രാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നടപടിയെടുത്തിട്ടുണ്ട്.
അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവെ 1,206 പേരാണ് അധികൃതരുടെ കസ്റ്റഡിയിലായത്. ഇവരില്‍ 65% എത്യോപ്യന്‍ പൗരന്മാരും 32% യെമന്‍ വംശജരും ബാക്കി മറ്റു രാജ്യക്കാരുമാണ്. അനധികൃത കുടിയേറ്റക്കാര്‍ക്ക് ഗതാഗതം, താമസം, തൊഴില്‍ എന്നിവ നല്‍കി സഹായിച്ച 21 പേരും അറസ്റ്റിലായി.
നിലവില്‍ 12,015 പുരുഷന്മാരും 1,223 സ്ത്രീകളും ഉള്‍പ്പെടെ 13,238 പേര്‍ വിവിധ നിയമനടപടികള്‍ക്ക് വിധേയരാണ്. നിയമവിരുദ്ധ പ്രവേശനമോ താമസമോ സുഗമമാക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 1 ദശലക്ഷം റിയാല്‍ വരെ പിഴയും കണ്ടുകെട്ടലും നേരിടേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Saudi authorities have arrested more than 12,000 individuals for violations related to residency, labor laws, and border security. The crackdown aims to enforce regulations strictly and curb illegal activities, reflecting the kingdom’s ongoing efforts to maintain order and compliance within its workforce and border areas.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ അതിതീവ്ര മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ റെഡ് അലേർട്ട്
Kerala
• 15 hours ago
ധർമ്മസ്ഥലയിൽ സ്ത്രീകളെയും പെൺകുട്ടികളെയും ബലാത്സംഗം ചെയ്ത് കുഴിച്ച് മൂടിയ കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ
National
• 16 hours ago
അദ്ദേഹം മാത്രമാണ് 20 വർഷമായി ഫുട്ബാളിൽ സ്ഥിരതയാർന്ന പ്രകടനം നടത്തിയത്: ഇവാൻ റാക്കിറ്റിച്ച്
Football
• 16 hours ago
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മന്ത്രിയുടെ സൂംബാ ഡാൻസിനെതിരെ രൂക്ഷ വിമർശനവുമായി വി.ഡി സതീശൻ
Kerala
• 16 hours ago
ഉമ്മൻ ചാണ്ടി എന്റെ ഗുരു: അദ്ദേഹത്തെപ്പോലെയുള്ളവർ കേരള രാഷ്ട്രീയത്തിൽ ഉണ്ടാകണം; രണ്ടാം ചരമവാർഷികത്തിൽ രാഹുൽ ഗാന്ധി
Kerala
• 17 hours ago
എയർടെൽ ഉപയോക്താക്കൾക്ക് 17,000 രൂപയുടെ പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷൻ സൗജന്യം: എങ്ങനെ നേടാം?
Tech
• 17 hours ago
ആ മൂന്ന് താരങ്ങളുടെ ജേഴ്സി നമ്പർ സ്വന്തമാക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും: ലാമിൻ യമാൽ
Football
• 17 hours ago
ഭർത്താവിനെ സുഹൃത്തുക്കൾക്ക് മുന്നിൽ കളിയാക്കുന്നത് ക്രൂരതയ്ക്ക് തുല്ല്യം: ബോംബെ ഹൈക്കോടതി
National
• 18 hours ago
ഫേസ്ബുക്കിൽ കോപ്പിയടിക്ക് പൂട്ടിട്ട് മെറ്റ: വ്യാജ പ്രൊഫൈലുകൾക്ക് വരുമാനം നഷ്ടം, അക്കൗണ്ടും പോകും
Tech
• 18 hours ago
ഇന്ത്യൻ ടീമിൽ അവനൊരു സിംഹത്തെ പോലെയാണ്: ഇന്ത്യൻ അസിസ്റ്റന്റ് കോച്ച്
Cricket
• 21 hours ago
14ാം വയസ്സിൽ ലോകത്തിൽ ഒന്നാമൻ; വീണ്ടും ചരിത്രം സൃഷ്ടിച്ച് വൈഭവ് സൂര്യവംശി
Cricket
• 21 hours ago
'സ്കൂളിനും പ്രധാനാധ്യാപികക്കും വീഴ്ച പറ്റി' വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്
Kerala
• 21 hours ago
വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കുട്ടികള്‍ പറയുന്നത് കേള്‍ക്കാത്തതാണ് കാരണമെന്ന പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് ചിഞ്ചു റാണി
Kerala
• 21 hours ago
തിരിച്ചുവരവിൽ പിറന്നത് പുതിയ നാഴികക്കല്ല്; വമ്പൻ നേട്ടത്തിന്റെ തിളക്കത്തിൽ നെയ്മർ
Football
• 21 hours ago
സ്കൂൾ സമയമാറ്റം; വേനലവധി വെട്ടിക്കുറയ്ക്കണമെന്ന നിർദേശവും കടലാസിലൊതുങ്ങി
Kerala
• a day ago
എല്ലാ പൊലിസ് സ്റ്റേഷനുകളിലും ഇനി റാഗിങ് വിരുദ്ധ സെല്ലുകൾ; ലക്ഷ്യമിടുന്നത് റാഗിങ്ങിൻ്റെ പേരിൽ നടക്കുന്ന ക്രൂരതകൾക്ക് അറുതി വരുത്തൽ
Kerala
• a day ago
എട്ടാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം; അധ്യാപകര്‍ക്കെതിരെ നടപടി; പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്യും
Kerala
• a day ago
കനത്ത മഴ; റെഡ് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ ഇന്ന് അവധി
Kerala
• a day ago
പഹല്‍ഗാം ആക്രമണത്തിന് പിന്നിലെ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ച് യു.എസ്
International
• a day ago
കണ്ണുരുട്ടി ട്രംപ്, മാപ്പു പറഞ്ഞ് നെതന്യാഹു; ഗസ്സയില്‍ കാത്തലിക്കന്‍ ചര്‍ച്ചിന് നേരെ നടത്തിയ സംഭവം അബദ്ധത്തില്‍ സംഭവിച്ചതെന്ന് ഏറ്റു പറച്ചില്
International
• a day ago
വീണുടഞ്ഞു, രണ്ടുമുറി വീടിന്റെ പ്രതീക്ഷ; പോയത് നേരത്തെ വരാമെന്നു പറഞ്ഞ്, വന്നത് ചേതനയറ്റ്
Kerala
• a day ago