
'ഈ വിജയം ജനങ്ങള്‍ക്ക് സര്‍ക്കാറിനോടുള്ള വെറുപ്പ്' 2026-ല്‍ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും വി.ഡി സതീശന്‍

നിലമ്പൂര്‍: നിലമ്പൂരിലെ വിജയം ജനങ്ങള്‍ക്ക് സര്‍ക്കാറിനോടുള്ള വെറുപ്പെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഉജ്വലമായ വിജയം സമ്മാനിച്ച നിലമ്പൂരിലെ ജനതയോട് നന്ദി പറയുന്നതായി അദ്ദേഹം അറിയിച്ചു.
നിലമ്പൂരിലെ ജനങ്ങള്‍ കേരളത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്താണ് വോട്ട് രേഖപ്പെടുത്തിയത്. ഒമ്പത് വര്‍ഷമായി അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാറിനെ ജനങ്ങളുടെ മനഃസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന തെരഞ്ഞെടുപ്പാണിതെന്നാണ് യു.ഡി.എഫ് നേരത്തെ പ്രഖ്യാപിച്ചത്' വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ അവരെ വിചാരണ ചെയ്‌തെന്നും ശേഷം വമ്പന്‍ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിനെ വിജയിപ്പിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ടീം യു.ഡി.എഫിന്റെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 2700 വോട്ടിന് നഷ്ടമായ സീറ്റ് ഇത്തവണ അഞ്ചിരട്ടി വോട്ടിനാണ് ഞങ്ങള്‍ നിലമ്പൂരില്‍ തിരിച്ചുപിടിച്ചത്-സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി
.' പാലക്കാടും പുതുപ്പള്ളിയിലും തൃക്കാക്കരയിലും ഇതുപോലെ വലിയ വിജയം കാഴ്ചവെച്ചു. എല്‍.ഡി.എഫിന്റെ 16,000ത്തോളം വോട്ടാണ് നിലമ്പൂരില്‍ നഷ്ടപ്പെട്ടത്. ടീം യു.ഡി.എഫിന്റെ വിജയമാണിത്. എല്ലാ തെരഞ്ഞെടുപ്പിലും ഒരു പാര്‍ട്ടിയായാണ് യു.ഡി.എഫ് പ്രവര്‍ത്തിച്ചിട്ടുള്ളത്' - അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എത്രമാത്രം വെറുപ്പോടെയാണ് ഈ സര്‍ക്കാറിനെ കാണുന്നത് എന്നതിന്റെ തെളിവാണ് ഈ വിജയം'.-സതീശന്‍ പറഞ്ഞു.
ചങ്ക് കൊടുത്തും മുന്നണിയെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകരും നേതാക്കളുമുള്ളപ്പോള്‍ യു.ഡി.എഫ് ജനഹൃദയം കവരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. ഇത് യുഡിഎഫാണ്. ഒറ്റ പാര്‍ട്ടിയെ പോലെ പ്രവര്‍ത്തിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയാണ്. 2026-ല്‍ യുഡിഎഫ് കൊടുങ്കാറ്റ് പോലെ തിരിച്ച് വരുമെന്നും സതീശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
'എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് ഈ വിജയം.നിലമ്പൂരിലെ ജനങ്ങള്‍ക്ക് ഞങ്ങളൊരു വാക്ക് നല്‍കിയിരുന്നു. നിങ്ങള്‍ ആര്യാടന്‍ ഷൗക്കത്തിന് ഉജ്ജ്വല വിജയം നല്‍കിയാല്‍ 100ലധികം സീറ്റുമായി കൊടുങ്കാറ്റ് പോലെ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നായിരുന്നു അത്.ആ വാക്ക് പാലിക്കാന്‍ യു.ഡി.എഫ് നേതൃത്വം പ്രതിജ്ഞാബദ്ധമാണ്.അതിന് വേണ്ടി കഠിനാധ്വാനം ചെയ്യും'-സതീശന്‍ വ്യക്തമാക്കി.
തകര്‍ന്നു പോയ കേരളത്തെ തിരിച്ചു കൊണ്ടുവരാന്‍ യു.ഡി.എഫ് കൂടെയുണ്ടാവുമെന്ന വാക്കാണ് ജനങ്ങള്‍ക്ക് നല്‍കിയത്. ആ വാക്ക് പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിലെ ജനങ്ങളോട് ഏത് വാക്കുകൊണ്ടാണ് നന്ദി പറയേണ്ടതെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതിയായ നിരാമയ ഇൻഷുറൻസ് പുനഃസ്ഥാപിച്ചു: മന്ത്രി ഡോ. ബിന്ദു
Kerala
• 12 hours ago
പ്ലസ് ടു സർട്ടിഫിക്കറ്റിലെ പിഴവ് തിരുത്തി പുതിയത് നൽകാൻ മന്ത്രിയുടെ നിർദ്ദേശം; വിതരണം ചെയ്തത് തിരികെ വാങ്ങും; സംഭവത്തിൽ വിശദമായ അന്വേഷണം
Kerala
• 13 hours ago
കൊച്ചിയിൽ വീട്ടിലെ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു
Kerala
• 13 hours ago
ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം: കോഴിക്കോട് ലോട്ടറി കടകളിൽ പരിശോധന, പണവും രേഖകളും പിടികൂടി
Kerala
• 13 hours ago
ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
International
• 13 hours ago
ഇസ്റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളും സൗകര്യങ്ങളും പുനർനിർമിക്കുമെന്ന് ഇറാൻ
International
• 14 hours ago
ഉദയ്പൂരിൽ ഫ്രഞ്ച് വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്
Kerala
• 15 hours ago
അഹമ്മദാബാദ് വിമാന ദുരന്തം; ആകെ മരണം 275; ഔദ്യോഗിക കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
National
• 15 hours ago
ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി
Kerala
• 15 hours ago
യുവാവിനെ മര്‍ദ്ദിച്ച ബേപ്പൂര്‍ സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐയെ സ്ഥലം മാറ്റി
Kerala
• 15 hours ago
കെഎസ്ആർടിസിയിൽ പുതിയ മാറ്റങ്ങൾ: എഐ സോഫ്റ്റ്വെയറും പുതുക്കിയ സ്റ്റുഡന്റ് കൺസെഷൻ കാർഡും
Kerala
• 16 hours ago
കാലവര്‍ഷം; ഇതുവരെ ലഭിച്ചത് 53 ശതമാനം അധിക മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഈ ജില്ലയില്‍
Kerala
• 17 hours ago
മകന്റെ കാൻസർ ചികിത്സയ്ക്കായി ചെമ്പ് കമ്പികൾ മോഷണം നടത്തിയ അച്ഛൻ; മകന്റെ മരണവേളയിൽ ജയിലിൽ
International
• 17 hours ago
ദുബൈയില്‍ വന്‍ വിസാതട്ടിപ്പ്; 21 പേര്‍ക്കെതിരെ 25.21 മില്യണ്‍ ദിര്‍ഹം പിഴ ചുമത്തി
uae
• 17 hours ago
'മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ അട്ടിമറിയില്ല'; രാഹുല്‍ ഗാന്ധിയെ ചര്‍ച്ചയ്ക്ക് വിളിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്
National
• 18 hours ago
'വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും ഇറാനില്‍ ആക്രമണം നടത്തി'; ഇസ്റാഈലിനെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ്
International
• 19 hours ago
സമസ്ത സ്ഥാപക ദിനം ജൂണ്‍ 26ന്; വരക്കലില്‍ വിപുലമായ പരിപാടികള്‍
Kerala
• 19 hours ago
മധ്യപൂര്‍വേഷ്യയിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികതാവളം; അറിയാം അല്‍ ഉബൈദ് വ്യോമതാവളത്തെക്കുറിച്ച്
qatar
• 19 hours ago
പ്രണയാഭ്യർത്ഥന നിരസിച്ച യുവാവിനോട് പ്രതികാരം; 11 സംസ്ഥാനങ്ങളിൽ വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി പിടിയിൽ
National
• 17 hours ago
ഇടക്കൊച്ചിയിൽ യുവാവിന്റെ കൊലപാതകം: പെൺസുഹൃത്ത് പിടിയിൽ; പിന്നിൽ മുൻവൈരാഗ്യമെന്ന് പൊലീസ്
Kerala
• 18 hours ago
അല്‍ ഉബൈദ് ആക്രമണത്തില്‍ ഇറാന് ഖേദം പ്രകടിപ്പിച്ചു; ഖത്തര്‍ പ്രധാനമന്ത്രി
qatar
• 18 hours ago