HOME
DETAILS

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി

  
Web Desk
June 23 2025 | 16:06 PM

Hyderabad Plane Crash Ranjithas Funeral Tomorrow remain Pathanamthitta Schools Closed

പത്തനംതിട്ട: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയുടെ പൊതുദർശനവും സംസ്കാര ചടങ്ങുകളും നാളെ നടക്കുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ രണ്ട് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിനും പുല്ലാട് വടക്കേകവല മോഡൽ യുപി സ്കൂളിനുമാണ് അവധി. രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മൃതദേഹം നാളെ രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും.

അമ്മ തുളസിയുടെ ഡിഎൻഎ സാമ്പിളുമായി യോജിച്ചതിനെ തുടർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നാളെ രാവിലെ 7 മണിക്ക് തിരുവനന്തപുരത്ത് മൃതദേഹം എത്തിച്ച ശേഷം, പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ പൊതുദർശനത്തിന് വെക്കും. വൈകിട്ട് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടക്കും.

രഞ്ജിത, കേരളത്തിൽ സർക്കാർ ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കവേയാണ് വിമാന അപകടത്തിൽ മരിച്ചത്. എട്ട് മാസമായി ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്തിരുന്ന അവർ, സർക്കാർ ജോലിക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ജൂലൈയിൽ ജോലിയിൽ പ്രവേശിക്കാനിരുന്ന രഞ്ജിത, ലണ്ടനിലെ ജോലിസ്ഥലത്ത് നിന്നുള്ള വിടുതൽ രേഖകൾ പൂർത്തിയാക്കാനാണ് യാത്ര ചെയ്തത്.

ഗോപകുമാരൻ നായർ-തുളസി ദമ്പതികളുടെ ഇളയ മകളായ രഞ്ജിത, പന്തളത്ത് നഴ്സിങ് ബിരുദം നേടിയ ശേഷം ഗുജറാത്തിലെ ആശുപത്രിയിൽ ജോലി ആരംഭിച്ചു. പിന്നീട് ഒമാനിലേക്കും, അവിടെ നിന്ന് ബ്രിട്ടനിലേക്കും ജോലി മാറി. അഞ്ച് വർഷം മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സർക്കാർ ജോലി നേടിയെങ്കിലും, ദീർഘകാല അവധിയെടുത്ത് വിദേശത്തേക്ക് പോയി. രഞ്ജിതയ്ക്ക് പത്താം ക്ലാസ് വിദ്യാർഥിയായ മകൻ ഇന്ദുചൂഡനും ഏഴാം ക്ലാസ് വിദ്യാർഥിനിയായ മകൾ ഇതികയും അമ്മ തുളസിയുമാണ് ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധത്തിന് താല്‍ക്കാലിക വിരാമം?; ഇറാന്‍- ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നെന്ന് അല്‍ജസീറ റിപ്പോര്‍ട്ട്

International
  •  a day ago
No Image

ദുബൈ: സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് അൽ അമീൻ സർവിസ്

uae
  •  a day ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഇറാന്‍ മിസൈല്‍ ആക്രമണം, ബീര്‍ഷേബയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു, എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

International
  •  a day ago
No Image

കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

ക്ലസ്റ്റര്‍ ബോംബിന് പിന്നാലെ തെല്‍അവീവില്‍ ഇറാന്റെ വജ്രായുധമായ ഖുറംഷഹര്‍ മിസൈലും പതിച്ചു; യുദ്ധം നിര്‍ത്താന്‍ ഇങ്ങോട്ട് ആവശ്യപ്പെട്ട് ഇസ്‌റാഈല്‍

International
  •  a day ago
No Image

ഖത്തർ, കുവൈത്ത് വ്യോമപാതകൾ തുറന്നു; വിമാന സര്‍വിസുകള്‍ ഭാ​ഗികമായി പുനസ്ഥാപിച്ചു

Kerala
  •  a day ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; വിമാനത്താവളത്തിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖ രാഷ്ട്രീയ നേതാക്കൾ

Kerala
  •  a day ago
No Image

കുവൈത്ത് വ്യോമതാവളത്തിന് നേരെ ആക്രമണം നടന്നുവെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് കുവൈത്ത് സൈന്യം

Kuwait
  •  a day ago
No Image

കര്‍ണാടകയില്‍ നിന്ന് പച്ചക്കറിയുമായി മുത്തങ്ങയിലെത്തിയ ദോസ്ത് ലോറിയില്‍ നിന്ന് 17.5 ലക്ഷം എക്‌സൈസ് പിടിച്ചെടുത്തു

Kerala
  •  a day ago
No Image

മാണിയൂർ അഹ്‍മദ് മുസ്‍ലിയാർക്ക് വിട: അവസാനമായി ഒരുനോക്ക് കാണാൻ ഒഴുകിയെത്തി പതിനായിരങ്ങൾ

Kerala
  •  a day ago