HOME
DETAILS

ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

  
Ashraf
June 24 2025 | 17:06 PM

Iranian Nuclear Scientist Killed in Attack Before Ceasefire

ടെഹ്‌റാന്‍: വെടിനിര്‍ത്തല്‍ കരാറിന് തൊട്ടുമുന്‍പായി ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുഹമ്മദ് റെസ സിദ്ധീഖി സാബെര്‍ എന്ന ആണവ ശാസ്ത്രജ്ഞനാണ് വടക്കന്‍ ടെഹ്‌റാനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചു. 

ആണവ പദ്ധതികള്‍ക്ക് പുറമെ ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് (IRGC) ലെ സീനിയര്‍ റാങ്കില്‍ ഓഫീസറാണ് സാബെറെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ സാബെര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നാലോളം അപ്പാര്‍ട്ട്‌മെന്റുകള്‍ നശിച്ചതായും റിപ്പോര്‍ട്ടുണ്ട്.

 നിലവില്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. അമേരിക്കയുടെ ഇടപെടലില്‍ ഇസ്രാഈലും, ഇറാനും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ഡൊണാള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കരാര്‍ ലംഘിച്ച് ഇസ്രാഈല്‍ വീണ്ടും ആക്രമണം നടത്തുകയും പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. 

അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷവും ആക്രമണം തുടര്‍ന്ന ഇസ്റാഈലിനെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളുടെയും നടപടികളില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ട്രംപ്, വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനം മേഖലയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്ന് വ്യക്തമാക്കി.

ഇറാനും ഇസ്റാഈലും തമ്മിലുള്ള 12 ദിവസത്തെ സംഘര്‍ഷത്തിനു ശേഷം കരാര്‍ നിലവില്‍ വന്നെങ്കിലും ഇസ്റാഈല്‍ നടത്തിയ പുതിയ ആക്രമണങ്ങള്‍ സംഘര്‍ഷം വീണ്ടും വര്‍ധിപ്പിച്ചിരുന്നു. ട്രംപിന്റെ മധ്യസ്ഥതയില്‍ രൂപപ്പെടുത്തിയ വെടിനിര്‍ത്തല്‍, മേഖലയില്‍ സ്ഥിരത കൈവരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, ഇസ്റാഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഈ ശ്രമങ്ങളെ തകര്‍ത്തതായി ട്രംപ് ആരോപിച്ചു. ഇസ്റാഈലിന്റെ ആക്രമണങ്ങളില്‍ താന്‍ സന്തുഷ്ടനല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Just ahead of a ceasefire agreement, a senior Iranian nuclear scientist was reportedly killed in an Israeli attack, according to Iranian media.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ

Kerala
  •  2 days ago
No Image

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം

Kerala
  •  2 days ago
No Image

വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി

Kerala
  •  2 days ago
No Image

കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ

uae
  •  2 days ago
No Image

ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ 

Kerala
  •  2 days ago
No Image

സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം

uae
  •  2 days ago
No Image

സ്വകാര്യ ബസ് സമരം ഭാഗികമായി പിന്‍വലിച്ചു; ബസ് ഓപറേറ്റേഴ്‌സ് ഫോറം പിന്‍മാറി, മറ്റ് സംഘടനകള്‍ സമരത്തിലേക്ക്

Kerala
  •  2 days ago
No Image

കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  2 days ago
No Image

'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ

International
  •  2 days ago