HOME
DETAILS

ഇടുക്കി വാഹനാപകടത്തിൽ മരിച്ച ഷാനറ്റിന്റെ സംസ്കാരം നടത്തി; കുവൈത്തിൽ തടങ്കലിലായിരുന്ന അമ്മ ജിനു നാട്ടിലെത്തി

  
Ajay
June 24 2025 | 15:06 PM

Shannets Funeral Held in Idukki Mother Jinu Returns from Kuwait Detention

ഇടുക്കി: ചെല്ലാർകോവിലിൽ വാഹനാപകടത്തിൽ മരിച്ച അണക്കര സ്വദേശി ഷാനറ്റിന്റെ സംസ്കാരം നടത്തി. കുവൈത്തിൽ  തടങ്കലിൽ കഴിഞ്ഞിരുന്ന ഷാനറ്റിന്റെ അമ്മ ജിനു തിങ്കളാഴ്ച നാട്ടിലെത്തിയതിന് പിന്നാലെയാണ് സംസ്കാരം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഉണ്ടായ അപകടത്തിൽ ഷാനറ്റിനൊപ്പം സുഹൃത്ത് അലനും മരിച്ചിരുന്നു.

മലയാളി ഏജന്റുമാരുടെ വഞ്ചനയിൽ കുവൈത്തിൽ തടങ്കലിൽപ്പെട്ട ജിനു, രണ്ടര മാസം മുമ്പ് ഒരു വീട്ടിൽ കുട്ടിയെ നോക്കാനുള്ള ജോലിക്കായി പോയതാണ്. ജോലിഭാരവും ആരോഗ്യപ്രശ്നങ്ങളും മൂലം തുടരാൻ കഴിയാതെ വന്നു. വാഗ്ദാനം ചെയ്ത ശമ്പളവും ലഭിച്ചില്ല. ഏജന്റിനെ അറിയിച്ചപ്പോൾ, ജീവനക്കാർ അവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി തടവിലാക്കി. കുവൈത്ത് മലയാളി അസോസിയേഷന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലോടെ ജിനു രക്ഷപ്പെട്ടു. എന്നാൽ, കോടതി നടപടികളും യുദ്ധം, കോവിഡ് പ്രതിസന്ധികളും മൂലം താൽക്കാലിക പാസ്‌പോർട്ട് ലഭിക്കുന്നതിന് കാലതാമസം നേരിട്ടു. കേരളത്തിൽ നിന്നുള്ള എംപിമാരുടെ ഇടപെടലിനെ തുടർന്ന് തിങ്കളാഴ്ച ജിനു നാട്ടിലെത്തി.

ഷാനറ്റിന്റെ മൃതദേഹം രാവിലെ 10 മണിയോടെ അണക്കരയിലെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം വൈകിട്ട് 4 മണിക്ക് അണക്കര ഏഴാംമൈൽ ഒലിവുമല യാക്കോബായ പള്ളിയിൽ സംസ്കാരം നടത്തി. അലന്റെ സംസ്കാരം നേരത്തെ നടന്നെങ്കിലും, കുടുംബത്തിന്റെ ആഗ്രഹപ്രകാരംഅമ്മയെ കാത്ത് ഷാനറ്റിന്റെ സംസ്കാരം വൈകുകയായിരുന്നു.

Shannet, killed in a car accident in Idukki’s Chellarkovil, was laid to rest after his mother Jinu returned from detention in Kuwait. Trapped by deceitful Malayali agents, Jinu arrived home Monday, enabling the funeral at Annakara’s Olivumala Jacobite Church. Shannet and friend Alan died last Tuesday.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 days ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 days ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 days ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 days ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 days ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 days ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 days ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 days ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 days ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 days ago