പോര്‍ച്ചില്‍ നിന്ന് പിന്നോട്ടുരുണ്ടു നീങ്ങിയ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു
മീനടം: വീടിന്റെ പോര്‍ച്ചില്‍നിന്ന് പിന്നിലേക്ക് ഉരുണ്ടുനീങ്ങിയ കാറിനടിയില്‍പ്പെട്ട വീട്ടമ്മ മരിച്ചു. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. കോട്ടയം മീനടം കാവാലച്ചിറ കുറ്റിക്കല്‍ അന്നമ്മ തോമസാണ് (53) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം. മകന്‍ ഷിജിന്‍ കെ. തോമസിനെ (25) തെള്ളകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷിജിന് കാലിനാണ് പരുക്കേറ്റത്.
വീടിന്റെ ഗെയ്റ്റ് തുറക്കുന്നതിന് അമ്മയെ സഹായിക്കാനെത്തിയപ്പോള്‍ കാര്‍ പിന്നിലേക്ക് ഉരുളുകയായിരുന്നു. പോര്‍ച്ചില്‍നിന്ന് കുത്തനെയുള്ള ഇറക്കത്തില്‍ വേഗത്തിലെത്തിയ കാറിനടിയില്‍ ഇവര്‍ പെട്ടുപോയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശബ്ദംകേട്ടെത്തിയ നാട്ടുകാര്‍ചേര്‍ന്ന് കാര്‍ ഉയര്‍ത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.
ഗെയ്റ്റും തകര്‍ന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ അന്നമ്മ മന്ദിരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. എല്‍ഐസി ഏജന്റാണ് അന്നമ്മ. ഹാന്‍ഡ് ബ്രേക്ക് ഇടാതിരുന്നതിനാല്‍ വാഹനം പിന്നോട്ട് ഉരുണ്ട് നീങ്ങിയതെന്നാണ് നിഗമനം.
ഭര്‍ത്താവ്: തോമസ് കോരയും മൂത്തമകന്‍ സുബിന്‍ കെ. തോമസും വിദേശത്താണ്. പാമ്പാടിയില്‍നിന്ന് എസ്‌ഐ പി.ബി. ഉദയകുമാറിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തിയിരുന്നു. സംസ്‌കാരം പിന്നീട്.
a 53-year-old woman, annamma thomas, died after being run over by a reversing car at her home in meenadam, kerala. her son sustained leg injuries. initial reports suggest the handbrake was not applied.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."