HOME
DETAILS

കാത്തിരിപ്പിന്റെ പതിറ്റാണ്ടുകള്‍, ഒടുവിലറിയുന്നു അവരെ നാടുകടത്തുകയാണെന്ന്; അനീതിക്കുമേല്‍ അനീതിക്കിരയാവുന്ന ഗസ്സ' മോചിപ്പിക്കുന്ന തടവുകാരില്‍ ഒരു വിഭാഗത്തെ നാടുകടത്താന്‍ ഇസ്‌റാഈല്‍

  
Web Desk
October 14 2025 | 08:10 AM

released palestinian prisoners face exile despite freedom deal with israel

കെയ്‌റോ: ആഹ്ലാദത്തിന്റെ കാത്തിരിപ്പിലായിരുന്നു അവര്‍. അവര്‍ തിരിച്ചു വരികയാണ്. തങ്ങളുടെ പ്രിയപ്പെട്ടവര്‍. പീഡനത്തിന് മേല്‍ പീഡനം താണ്ടിയ ഇസ്‌റാഈല്‍ തടവറകളില്‍ നിന്ന് മോചിതരായി. പതിറ്റാണ്ടുകളായി അവരില്‍ പലരേയും കണ്ടിട്ട്. പലരും തുടര്‍ച്ചയായ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടവര്‍. രണ്ട് വര്‍ഷത്തേ വംശഹത്യാ ആക്രമണത്തിനിടെ കൂട്ടത്തോടെ പിടിക്കപ്പെട്ടവരുമുണ്ട്. അതിനിടക്കാണ് അശനിപാതം പോലെ അവര്‍ക്കിടയിലേക്ക് ആ വാര്‍ത്തയെത്തുന്നത്. അവരില്‍ പലരേയും നാടുകടത്താന്‍ പോവുകയാണ്. ഈജിപ്ത് ഉള്‍പെടെയുള്ള മൂന്നാംലോക രാജ്യങ്ങളിലേക്ക്. 

മോചിതരാവുന്നവരുടെ കൂട്ടത്തില്‍ തങ്ങളുടെ സഹോദരന്‍ മുഹമ്മദും ഉണ്ടെന്ന് അറിഞ്ഞതു കൊണ്ടാണ് ഇബ്തിസാമും മറ്റൊരു സഹോജരന്‍ റഈദ് ഇമ്രാനും വെസ്റ്റ് ബാങ്കിലെത്തിയത്. 2022ലാണ് മുഹമ്മദിനെ ഇസ്‌റാഈല്‍ പിടികൂടുന്നത്. 13 വര്‍ഷം ജീവപര്യന്തമായിരുന്നു ശിക്ഷ. എന്നാല്‍ ഈജിപ്തിലേക്ക് നാടുകടത്തപ്പെടുന്ന 154 തടവുകാരില്‍ ഒരാള്‍ മുഹമ്മദ് ആണെന്നാണ് അവര്‍ ഇവിടെയെത്തിയപ്പോള്‍ അറിയുന്നത്. മുഹമ്മദിനെ കാണാനായി രണ്ട് ദിവസമായി അവിടെ കാത്തിരിക്കുകയാണ് ഇബ്തിസാം. 

കരാറിന്റെ ഭാഗമായി മോചിപ്പിക്കുന്ന 154 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈല്‍ ഈജിപ്ത് ഉള്‍പ്പെടെ മൂന്നാംലോക രാജ്യങ്ങളിലേക്ക് നിര്‍ബന്ധിതമായി നാടുകടത്തുമെന്ന വാര്‍ത്ത ഉറ്റവരെ ഞെട്ടിച്ചിരിക്കുന്നു. ഇത് അന്യായമാണെന്ന് ഫലസ്തീന്‍ പോരാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി.

വെടിനിര്‍ത്തലിന്റെ ഭാഗമായി ഇന്നലെ ഉച്ചയോടെഇരുപത് ബന്ദികളെ ഹമാസ് ഇസ്‌റാഈലിന് കൈമാറി.  നാല് ബന്ദികളുടെ മൃതദേഹങ്ങളും കൈമാറി.  കരാര്‍ പ്രകാരം ഇസ്‌റാഈല്‍ വിട്ടയച്ച നൂറുകണക്കിന് ഫലസ്തീന്‍കാര്‍ക്ക് ആക്രമണത്തില്‍ തകര്‍ന്നടിഞ്ഞ ഗസ്സയിലെ ഖാന്‍ യൂനുസില്‍ വീരോചിത സ്വീകരണമാണ് ലഭിച്ചത്. ഇസ്‌റാഈല്‍ തടവറകളില്‍ നേരിട്ട കൊടിയ പീഡനങ്ങള്‍ മൂലം തളര്‍ന്ന അവസ്ഥയിലാണ് വിട്ടയച്ച ഫലസ്തീന്‍ തടവുകാരില്‍ ഏറെയും. 

ഗസ്സയില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ലോകരാജ്യങ്ങള്‍ ഒപ്പുവെച്ചു. ഈജിപ്തിലെ ശറമു ശൈഖില്‍ ചേര്‍ന്ന സമാധാന ഉച്ചകോടിയില്‍ യു.എസ്പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ ഇരുതോളം രാജ്യങ്ങളുടെ നേതാക്കളും പ്രതിനിധികളുമാണ് കരാറില്‍ ഒപ്പുവെച്ചത്. പശ്ചിമേഷ്യയില്‍ പുതിയ പുലരിയുടെ തുടക്കം കുറിക്കുന്നതാണ് കരാറെന്ന് ട്രംപ് അവകാശപ്പെട്ടു. ഗസ്സയില്‍ ശാശ്വത സമാധാനമാണ് പുലര്‍ന്നിരിക്കുന്നതെന്നും പുനര്‍ നിര്‍മാണം ഉള്‍പ്പടെയുളള വിഷയങ്ങളില്‍ ലോക രാജ്യങ്ങള്‍ ഒറ്റക്കെട്ടാണെന്നും ട്രംപ് പറഞ്ഞു.വെടിനിര്‍ത്തലിന് മുന്നിട്ടിറങ്ങിയ ട്രംപിനെ വിവിധ രാജ്യങ്ങള്‍ പ്രശംസിച്ചു. അതേസമയം, യുദ്ധാനന്തര ഗസ്സയുടെ ഭാവി, ആഗോള സമാധാനസേന, സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിലനില്‍ക്കുന്ന അവ്യക്തത കരാറിന്റെ പ്രധാന ദൗര്‍ബല്യമാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ടെസ്റ്റിൽ ഒറ്റ കളി പോലും തോറ്റിട്ടില്ല' പുതിയ ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  2 hours ago
No Image

കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണമെന്ന് അബിന്‍ വര്‍ക്കി, കേരളത്തില്‍ നിന്ന് രാജ്യം മുഴുവന്‍ പ്രവര്‍ത്തിക്കാമല്ലോയെന്ന് സണ്ണി ജോസഫ്, ആവശ്യം തള്ളി

Kerala
  •  2 hours ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  2 hours ago
No Image

കുന്നംകുളം മുന്‍ എംഎല്‍എ ബാബു എം.പിലാശേരി അന്തരിച്ചു

Kerala
  •  2 hours ago
No Image

ഫുട്ബോൾ ആരവത്തിൽ യുഎഇ: ഖത്തറിനെതിരെ യുഎഇ നേടുന്ന ഓരോ ​ഗോളിനും അഞ്ച് ജിബി സൗജന്യ ഡാറ്റ; പ്രഖ്യാപനവുമായി e&

uae
  •  3 hours ago
No Image

നിങ്ങളറിഞ്ഞോ? ഫ്രീ ആയിട്ട് ​ഗ്ലോബൽ വില്ലേജ് കാണാം; എങ്ങനെയെന്നല്ലേ, ഉത്തരം ഇവിടെയുണ്ട്

uae
  •  4 hours ago
No Image

പോര്‍ച്ചില്‍ നിന്ന് പിന്നോട്ടുരുണ്ടു നീങ്ങിയ കാറിനടിയില്‍ പെട്ട് വീട്ടമ്മ മരിച്ചു

Kerala
  •  4 hours ago
No Image

മയക്കുമരുന്ന് രാജാവ് മുതല്‍ കൊലയാളിക്കൂട്ടം വരെ; ചെല്ലും ചെലവും കൊടുത്ത് പോറ്റിയ കൊള്ളസംഘങ്ങളിലൂടെ വീണ്ടും ചോരപ്പുഴയൊഴുക്കാന്‍ ഇസ്‌റാഈല്‍,  സയണിസ്റ്റ് തന്ത്രങ്ങള്‍ക്ക് മുന്നില്‍ പതറാതെ ഗസ്സ

International
  •  5 hours ago
No Image

ഒറ്റ ദിവസത്തെ അയ്യപ്പ സംഗമത്തിന് ചെലവ് എട്ട് കോടി രൂപ! ഇതെന്താ വെള്ളരിക്കാ പട്ടണമോ? ഇത് കമ്മിഷൻ സർക്കാരെന്ന് രമേശ് ചെന്നിത്തല

Kerala
  •  5 hours ago
No Image

'മഴ തേടി യുഎഇ': വെള്ളിയാഴ്ച മഴയെത്തേടുന്ന നിസ്കാരത്തിന് ആഹ്വാനം ചെയ്ത് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

uae
  •  5 hours ago