
ഇതൊക്കെയാണ് കഴിക്കേണ്ടത്... രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ ഇരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

എല്ലാ ഭക്ഷണങ്ങളും ഒരു പരിധിവരെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിപ്പിക്കും. എന്നാല്‍ പ്രോട്ടീനും നാരുകളും കൂടുതലടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കുന്നതെങ്കില്‍ കുഴപ്പമില്ല. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പ്രോട്ടീന്‍ അല്ലെങ്കില്‍ ആരോഗ്യകരമായ കൊഴുപ്പുമായി സംയോജിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നു നോക്കാം.
കടല്‍ മത്സ്യങ്ങള്‍
മിക്ക സമുദ്രവിഭവങ്ങളിലും മത്സ്യങ്ങളിലും പ്രോട്ടീനും ഒമേഗ3 ഫാറ്റി ആസിഡുകളും കൂടുതലാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ് കടല്‍ മത്സ്യങ്ങള്‍. പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ കടല്‍മത്സ്യങ്ങള്‍ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കുന്നതാണ്.
അവക്കാഡോ
സ്വാഭാവികമായും കാര്‍ബോ ഹൈഡ്രേറ്റ് കുറവായിരിക്കും അവക്കാഡോയില്‍. ഒമേഗാ -3 കൊഴുപ്പുകളുടെയും നാരുകളുടെയും മികച്ച ഉറവിടവുമാണ് അവക്കാഡോ. ഇത് രക്തത്തിലേക്ക് പഞ്ചസാരയുടെ ആഗിരണത്തെ മന്ദഗതിയിലാക്കുന്നതാണ്. നാരുകള്‍ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കുന്നതാണ്.
സരസഫലങ്ങള്‍
മറ്റുപഴങ്ങളെ അപേക്ഷിച്ച് സരസഫലങ്ങളില്‍ പഞ്ചസാര കുറവും പോഷകങ്ങള്‍ കൂടുതലുമായിരിക്കും. നാരുകളും ആന്റിഓക്‌സിഡന്റുകളും കൂടുതലുള്ള ഇവയ്ക്കു രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കും.
പയര്‍വര്‍ഗങ്ങള്‍
ഫൈബറും പ്രോട്ടീനും ധാരാളമടങ്ങിയ പയര്‍വര്‍ഗങ്ങള്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ഗ്രീക്ക് യോഗര്‍ട്ട്
പ്രോട്ടീന്‍ അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാതിരിക്കാന്‍ സഹായിക്കും. ഇത് രക്തത്തിലെ പഞ്ചസാരയെയും വിശപ്പിനെയും നിയന്ത്രിക്കുന്നതാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രോബയോട്ടിക്‌സിന്റെ നല്ലൊരുറവിടം കൂടിയാണിത്. തൈരിലെ കാല്‍സ്യവും വിറ്റാമിന്‍ ഡിയും അസ്ഥികളുടെ ആരോഗ്യം രക്തത്തിലെ നിയന്ത്രണം എന്നിവയെ പിന്തുണയ്ക്കുന്നു.
ചിയാ സീഡ്
ഫൈബര്‍ മഗ്നീഷ്യം അടങ്ങിയ ചിയാ സീഡും ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും.
മുട്ട
പ്രോട്ടീന്‍ ധാരാളമടങ്ങിയ മുട്ട പുഴുങ്ങിയത് പ്രമേഹരോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം. മുട്ട കുറഞ്ഞ കാര്‍ബ് ഭക്ഷണമാണ്. മുട്ടയിലടങ്ങിയ പ്രോട്ടീന്‍ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ചുയരാതിരിക്കാന്‍ സഹായിക്കും. പുഴുങ്ങിയമുട്ട, മുട്ട സാലഡ്, സ്‌ക്രാംബിള്‍ഡ് മുട്ടകള്‍ എന്നിവ കഴിക്കാവുന്നതാണ്.
നട്‌സ്
വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും അറ്റും അടങ്ങിയ നട്‌സുകളും ബ്ലഡ് ഷുഗര്‍ കൂട്ടില്ല.
ഇലക്കറികള്‍
ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയവയിലൊക്കെ കാര്‍ബോ, സോഡിയം, കൊളസ്‌ട്രോള്‍ എന്നിവ കുറവും പോഷകഗുണം ഉയര്‍ന്നതുമായിരിക്കും. ഈ ഇലകളില്‍ വിറ്റാമിന്‍ എ, കെ, സി എന്നവിയുടെ നല്ല ഉറവിടങ്ങള്‍ കൂടിയാണ്. ഇതും ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും.
All foods can affect blood sugar levels to some extent. However, foods high in protein and fiber are better choices for blood sugar control. Combining carbohydrates with healthy fats or protein can help slow down sugar absorption and avoid spikes. Here's a look at foods that help reduce or stabilize blood sugar levels.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച്
Kerala
• 4 hours ago
മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും
qatar
• 4 hours ago
പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ
National
• 4 hours ago
കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും
Kerala
• 4 hours ago
മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി
oman
• 4 hours ago
മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം
National
• 5 hours ago
റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ
Saudi-arabia
• 5 hours ago
ഒമാനില്‍ വിസ പുതുക്കല്‍ ഗ്രേസ് പിരീഡ് ജൂലൈ 31ന് അവസാനിക്കും; അറിയിപ്പുമായി തൊഴില്‍ മന്ത്രാലയം
oman
• 5 hours ago
ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ; ഈ മാസത്തെ ഏറ്റവും താഴ്ചയില്‍. ചാഞ്ചാട്ടം തുടരുമോ?
Business
• 5 hours ago
ഗുജറാത്ത് വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു; മൂന്ന് മരണം, തകർന്നത് 45 വർഷം പഴക്കമുള്ള പാലം
National
• 6 hours ago
24 മണിക്കൂറിനിടെ രണ്ടു തവണ നെതന്യാഹു- ട്രംപ് കൂടിക്കാഴ്ച; വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്ന് സൂചന
International
• 6 hours ago
ഷാര്‍ജയില്‍ കപ്പലില്‍ ഇന്ത്യന്‍ എന്‍ജിനീയറെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
uae
• 6 hours ago
ജൂലൈ 17 വരെ തെഹ്റാനിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് എമിറേറ്റ്സ്, കാരണമിത്
uae
• 7 hours ago
ദേശീയപണിമുടക്ക്: ഡൽഹിയും മുംബൈയും സാധാരണ നിലയിൽ, കൊൽക്കത്തയിൽ പ്രതിഷേധം ശക്തം, അടഞ്ഞ് വ്യവസായ ശാലകൾ
National
• 7 hours ago
ദുബൈയിൽ ഡെലിവറി ബൈക്ക് റൈഡർമാർക്ക് ബസ്, മെട്രോ സ്റ്റേഷനുകളിൽ കൂടുതൽ എ.സി വിശ്രമ കേന്ദ്രങ്ങൾ കൂടി
uae
• 8 hours ago
രജിസ്ട്രാർ കെ.എസ് അനിൽകുമാർ സർവകലാശാലയിൽ കയറരുത്; നോട്ടിസ് നൽകി വിസി ഡോ. സിസ തോമസ്
Kerala
• 8 hours ago
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം; സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതായി കേന്ദ്രം
Kerala
• 8 hours ago
കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്കില്‍ തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരും കൊല്ലത്തും ബസുകള്‍ തടഞ്ഞു
Kerala
• 8 hours ago
ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ 35% ഇളവ്; താമസക്കാര്‍ക്ക് ആശ്വാസം, നന്ദി പ്രകടിപ്പിച്ച് വാഹന ഉടമകള്‍
uae
• 7 hours ago
രോഹിത് ശർമ ബ്രാൻഡ് അംബാസഡറായ ക്രിക്കിങ്ഡോം ഫ്രാഞ്ചൈസി അക്കാദമി അടച്ചുപൂട്ടി; വൻ തുക ഫീസടച്ച കുട്ടികളും ശമ്പളം ഇല്ലാതെ ജീവനക്കാരും പ്രതിസന്ധിയിൽ
uae
• 7 hours ago
കേരളത്തില്‍ പണിമുടക്കിന് 'ഹര്‍ത്താല്‍' മുഖം, സമ്പൂര്‍ണം; കെ.എസ്.ആര്.ടി.സി സര്‍വിസുകള്‍ ഉള്‍പെടെ സ്തംഭിച്ചു
Kerala
• 7 hours ago