HOME
DETAILS

അദ്ദേഹത്തിന്റെ ആ വലിയ ഉപദേശമാണ് എന്നെ മികച്ച താരമാക്കി മാറ്റിയത്: വിനീഷ്യസ് ജൂനിയർ

  
July 04 2025 | 15:07 PM

Real Madrids Brazilian superstar Vinicius Junior has opened up about a crucial piece of advice he received from Portuguese legend Cristiano Ronaldo

പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്നും ലഭിച്ച ഒരു നിർണായകമായ ഉപദേശത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ. കളിക്കളത്തിൽ വളരെ എളുപ്പത്തിൽ എങ്ങനെ ഗോളുകൾ നേടാൻ സാധിക്കുമെന്നതിനെക്കുറിച്ചാണ് റൊണാൾഡോ  പറഞ്ഞതെന്നാണ് ബ്രസീലിയൻ താരം വെളിപ്പെടുത്തിയത്. 

"റൊണാൾഡോ എനിക്ക് നൽകിയ ഉപദേശം ഞാൻ എപ്പോഴും ഓർക്കുന്നുണ്ട്. ഗോളുകൾ നേടുന്നത് വളരെ എളുപ്പമാണെന്ന് അദ്ദേഹം എപ്പോഴും എന്നോട് പറയുമായിരുന്നു. എന്നാൽ ഞാൻ അത് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പിന്നീടാണ് ഞാൻ ഇതിനെക്കുറിച്ച് ചിന്തിച്ചത്. ഇത് മത്സരത്തിൽ എനിക്ക് കൂടുതൽ ആശ്വാസം നൽകി. ഫുട്ബോളിൽ അദ്ദേഹം നേടിയ എല്ലാ അനുഭവ സമ്പത്തും എന്നെ നന്നായി സ്വാധീനിച്ചു. കളിക്കളത്തിൽ ഗോൾകീപ്പറെ നേരിടുന്ന കാര്യം ഏറ്റവും എളുപ്പമുള്ള നിമിഷം ആണെന്നാണ് റൊണാൾഡോ എന്നോട് പറഞ്ഞത്. ഇതാണ് എന്റെ ഫിനിഷിംഗ് എളുപ്പമാക്കിയത്" വിനീഷ്യസ് ജൂനിയർ ഡാസന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2018ൽ ബ്രസീലിയൻ ക്ലബ്ബ് ഫ്ലെമെങ്കോയിൽ നിന്നാണ് വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിന്റെ തട്ടകത്തിൽ എത്തുന്നത്. റയലിൽ മികച്ച പ്രകടനങ്ങൾ നടത്തി വിനീഷ്യസ് ജൂനിയർ ലോകത്തിലെ ഏറ്റവും മികച്ച താരമായി സ്വയം അടയാളപ്പെടുത്തുകയായിരുന്നു. ഇതിനോടകം തന്നെ റയൽ മാഡ്രിഡിന് വേണ്ടി 320 മത്സരങ്ങളിൽ നിന്നും 106 ഗോളുകളും 86 അസിസ്റ്റുകളും ആണ് വിനേഷ്യസ് ജൂനിയർ സ്വന്തമാക്കിയിട്ടുള്ളത്.

നിലവിലെ ഫിഫ ബെസ്റ്റ് മെൻസ് പ്ലെയർ അവാർഡ് ജേതാവും വിനീഷ്യസ് ജൂനിയർ ആണ്. 2024 സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനങ്ങളാണ് വിനീഷ്യസിനെ ഈ അവാർഡിന് അർഹനാക്കിയത്. സ്പാനിഷ് വമ്പന്മാർ ആ സീസണിൽ നേടിയ മൂന്ന് കിരീടങ്ങളിലും നിർണായകമായ പങ്കു വഹിച്ച താരമാണ് വിനീഷ്യസ് ജൂനിയർ. യുവേഫ ചാമ്പ്യൻസ് ലീഗ്, ലാ ലീഗ, സൂപ്പർകോപ്പാ ഡി എസ്പാന എന്നീ കിരീടങ്ങളാണ് റയൽ മാഡ്രിഡ് സാന്റിയാഗോ ബെർണാബുവിന്റെ മണ്ണിലെത്തിച്ചത്. 

Real Madrids Brazilian superstar Vinicius Junior has opened up about a crucial piece of advice he received from Portuguese legend Cristiano Ronaldo



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗികാതിക്രമം; അനന്തു വെളിപ്പെടുത്തിയ 'NM' നെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  a day ago
No Image

ഡെലിവറി ബോയ്സിന് ദുബൈ ആർടിഎയുടെ എഐ കെണി; മോശം ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കും, മികച്ചവർക്ക് സമ്മാനവും

uae
  •  a day ago
No Image

തുലാവർഷം കേരളത്തിൽ ശക്തമാകും; ചക്രവാതചുഴിയും, അറബിക്കടലിൽ ന്യൂനമർദ്ദവും, ഞായറാഴ്ച മഴ കനക്കും

Kerala
  •  a day ago
No Image

11 വയസ്സുള്ള മകളുടെ മുന്നിൽ വെച്ച് ഭാര്യയെ വെടിവെച്ച് കൊന്നു; ഭർത്താവ് ഒളിവിൽ

National
  •  a day ago
No Image

മൂന്നുവസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്ത സംഭവം; നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു, കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ

Kerala
  •  a day ago
No Image

ഗോൾഡൻ വിസ ഉടമകൾക്ക് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് യുഎഇ; പ്രത്യേക ഹോട്ട്‌ലൈനടക്കം നിരവധി ആനുകൂല്യങ്ങൾ

uae
  •  a day ago
No Image

ശിരോവസ്ത്ര വിലക്ക്; സ്കൂളിന് ​ഗുരുതര വീഴ്ചയെന്ന് വിദ്യാഭ്യാസ മന്ത്രി; വിദ്യാർഥിനിക്ക് പഠനം തുടരാൻ അനുമതി നൽകണമെന്ന് നിർദേശം

Kerala
  •  a day ago
No Image

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് ശേഷവും ​ഗസ്സയിൽ ഇസ്റാഈൽ ആക്രമണം; അഞ്ചു പേർ കൊല്ലപ്പെട്ടു

International
  •  a day ago
No Image

വിവാഹപ്പിറ്റേന്ന് വരൻ്റെ വീട്ടിൽ വധുവുമില്ല,വിലപ്പെട്ടതൊന്നും കാണാനുമില്ല; വിവാഹ തട്ടിപ്പിന് ഇരയായത് നിരവധി യുവാക്കൾ

crime
  •  a day ago
No Image

ശബരിമല സ്വര്‍ണപ്പാളി വിവാദം; നടപടി കടുപ്പിച്ച് ദേവസ്വം, അസി.എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  a day ago