HOME
DETAILS

കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്

  
Shaheer
July 05 2025 | 10:07 AM

Two million five hundred thousand Saudis Employed Over the Last Decade Report Highlights Setback for Expatriates

റിയാദ്: സഊദി അറേബ്യയില്‍ സ്വദേശിവത്കരണ (നിതാഖാത്) പദ്ധതികള്‍ ആരംഭിച്ചതിനുശേഷം കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 ലക്ഷം സഊദി പൗരന്മാര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴില്‍ ലഭിച്ചതായി അധികൃതര്‍. ഈ നേട്ടം രാജ്യത്തെ തൊഴില്‍ ചരിത്രത്തിലെ പുതിയ റെക്കോര്‍ഡാണെന്ന് മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.

2025ന്റെ ആദ്യ പാദത്തില്‍ മാത്രം 1,43,000 സഊദി പൗരന്മാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. തൊഴിലാളികള്‍ക്ക് പരിശീലനം, ശാക്തീകരണം, മെന്ററിങ് പ്രോഗ്രാമുകള്‍ എന്നിവയ്ക്കായി 183 കോടി റിയാല്‍ ചെലവഴിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

സഊദി പൗരന്മാര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 6.3 ശതമാനമായി കുറഞ്ഞു. ഇത് സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്. ഈ കുറവ് തൊഴില്‍ വിപണിയെ വികസിപ്പിക്കുന്നതിനും ദേശീയ മനുഷ്യവിഭവശേഷിയെ ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ പദ്ധതികളുടെ വിജയത്തെ സൂചിപ്പിക്കുന്നുവെന്ന് മന്ത്രാലയം അവകാശപ്പെട്ടു. വിഷന്‍ 2030ന്റെ 7 ശതമാനം തൊഴിലില്ലായ്മ ലക്ഷ്യം 6 വര്‍ഷം മുന്‍പേ നേടിയ രാജ്യം, ഇപ്പോള്‍ 5 ശതമാനം എന്ന പുതിയ ലക്ഷ്യത്തിലേക്ക് മുന്നോട്ടു നീങ്ങുകയാണ്.

സ്വദേശിവത്കരണ നയങ്ങളുടെ ഫലമായി വിദേശ തൊഴിലാളികള്‍ക്ക് ഈ കാലയളവില്‍ വന്‍ തൊഴില്‍ നഷ്ടം നേരിട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

A new report reveals that 2.5 million Saudis have secured jobs in the past ten years, reflecting a major shift in the Kingdom’s employment landscape. However, the trend has reportedly led to significant job losses among expatriate workers.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  4 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  4 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  4 hours ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  4 hours ago
No Image

പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു

International
  •  4 hours ago
No Image

രോഹിത്തും കോഹ്‌ലിയുമല്ല! ക്രിക്കറ്റിൽ പ്രചോദനമായത് മറ്റൊരു താരം: വൈഭവ് സൂര്യവംശി

Cricket
  •  4 hours ago
No Image

'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്‍

Kerala
  •  5 hours ago