
മരുഭൂമിയിൽ അനധികൃത മദ്യനിർമാണശാല; അബ്ദാലിയിൽ ആറ് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: അബ്ദാലിയിലെ മരുഭൂമി പ്രദേശത്ത് പ്രവർത്തിച്ചിരുന്ന നിയമവിരുദ്ധ മദ്യനിർമ്മാണ ശാലയിൽ പൊലിസ് റെയ്ഡ്. അബ്ദാലി സുരക്ഷാ ഉദ്യോഗസ്ഥരും സിഐഡികളും നടത്തിയ റെയ്ഡിൽ ആറ് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ഒരു സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കിയതനുസരിച്ച്, നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും ശേഷമായിരുന്നു ഈ റെയ്ഡ്. റെയ്ഡിൽ മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്ന നിരവധി ബാരലുകൾ, ഉപകരണങ്ങൾ, മദ്യനിർമ്മാണത്തിനുള്ള വസ്തുക്കൾ എന്നിവ ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടാതെ, വിൽപ്പനയ്ക്കായി തയ്യാറാക്കി നിറച്ച നിരവധി കുപ്പി മദ്യവും സ്ഥലത്ത് നിന്ന് പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ, പ്രതകൾ മദ്യം നിർമ്മിക്കുകയും വിൽപ്പനയ്ക്കായി വിതരണം ചെയ്യുകയും ചെയ്തതായി സമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. അറസ്റ്റ് ചെയ്യപ്പെട്ടവരെയും പിടിച്ചെടുത്ത വസ്തുക്കളെയും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
അതേസമയം കഴിഞ്ഞ ഓഗസ്റ്റിൽ, നിയമവിരുദ്ധ മദ്യനിർമ്മാണവും വിൽപ്പനയും നടത്തിയ 67 പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തിരുന്നു. പത്ത് അനധികൃത ഫാക്ടറികളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതിൽ ആറെണ്ണം മദ്യനിർമ്മാണത്തിനായും, നാലെണ്ണം റസിഡൻഷ്യൽ, വ്യാവസായിക മേഖലകളിൽ പ്രവർത്തിച്ചിരുന്നവയുമാണ്.
Kuwait police have arrested six Asian nationals in connection with an illegal liquor factory in Abdali. The raid was conducted jointly by Abdali security officials and the Criminal Investigation Department (CID). The suspects were found to be manufacturing and selling liquor in the desert area, and a significant quantity of liquor and equipment were seized during the operation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലിയേക്കരയിൽ ടോൾ വിലക്ക് തുടരും; കളക്ടറോട് ഇന്ന് തന്നെ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം
Kerala
• 3 hours ago
പൊന്നണിയുന്നത് സ്വപ്നമായി മാറുമോ? 500 ദിർഹം കടന്ന് യുഎഇയിലെ സ്വർണവില
uae
• 4 hours ago
ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്ക് കാരണക്കാരനായ ഡി.ജി.പിയെ നിർബന്ധിത അവധിയിൽ വിട്ടു; അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തം, രാഹുൽ ഗാന്ധി വൈകീട്ട് എത്തും
National
• 4 hours ago
ദുബൈ ഗ്ലോബൽ വില്ലേജ് ബുധനാഴ്ച തുറക്കും; സന്ദർശകർക്കായി നാല് ബസ് റൂട്ടുകൾ പുനരാരംഭിച്ച് ആർടിഎ
uae
• 4 hours ago
പി.എഫില്‍ നിന്ന് ഇനി 100 ശതമാനം തുകയും പിന്‍വലിക്കാം; നടപടികള്‍ ഉദാരമാക്കി ഇ.പി.എഫ്.ഒ, തീരുമാനങ്ങള്‍ അറിയാം
info
• 4 hours ago
ഫുട്ബാളിലെ എക്കാലത്തെയും മികച്ച മൂന്ന് താരങ്ങൾ അവരാണ്: ഇബ്രാഹിമോവിച്ച്
Football
• 5 hours ago
യുഎഇയിൽ ഒരു ജോലിയാണോ ലക്ഷ്യം? എങ്കിലിതാ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ അവസരം; ഇപ്പോൾ അപേക്ഷിക്കാം
uae
• 5 hours ago
ദുബൈ മെട്രോ യാത്രക്കാരുടെ ശ്രദ്ധക്ക്; ഇക്കാര്യങ്ങൾ അറിഞ്ഞാൽ പിഴയടക്കേണ്ടി വരില്ല
uae
• 5 hours ago
സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്ഥലങ്ങളിലും ആര്‍.എസ്.എസ് പരിപാടികള്‍ നിരോധിക്കാന്‍ കര്‍ണാടക; തമിഴ്‌നാട്ടിലെ നിയന്ത്രണത്തെ കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ
National
• 6 hours ago
മൂന്ന് പൊലിസുകാരെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറില്‍ അതിഥി തൊഴിലാളി ചമഞ്ഞ് ഭാര്യക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ; അറസ്റ്റ് ചെയ്ത് എന്‍ഐഎ
Kerala
• 6 hours ago
എ.എഫ്.സി ഏഷ്യന്‍ കപ്പ് യോഗ്യത; നിർണായക പോരാട്ടത്തിന് സിംഗപ്പൂരിനെതിരെ ഇന്ത്യയിറങ്ങുന്നു
Football
• 6 hours ago
ഗള്‍ഫ് രാജ്യങ്ങളിലേക്കുളള മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന് ഇന്ന് തുടക്കമാവും; സൗദി സന്ദര്‍ശിക്കുവാന്‍ കേന്ദ്രത്തിന്റെ അനുമതിയില്ല
Kerala
• 7 hours ago
കുവൈത്ത്: ശമ്പളം അഞ്ചാം തിയതിക്ക് മുമ്പ്, കിഴിവുകള്‍ 'അശ്ഹലി'ല്‍ രേഖപ്പെടുത്തണം; തൊഴില്‍ നിയമത്തില്‍ വമ്പന്‍ അപ്ഡേറ്റ്സ്
Kuwait
• 7 hours ago
ദലിത് ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ: അന്ത്യശാസനയുമായി മഹാപഞ്ചായത്ത്; രാഹുല്‍ ഗാന്ധി ഇന്ന് വീട് സന്ദര്‍ശിക്കും
National
• 7 hours ago
സമുദ്ര മാർഗം ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച എട്ടു പേർ പിടിയിൽ
oman
• 16 hours ago
'ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിച്ചത് ഞാന്‍ തന്നെ'; നൊബേൽ കെെവിട്ടിട്ടും വീണ്ടും അവകാശവാദമുയര്‍ത്തി ട്രംപ്; ഇത്തവണ പരാമര്‍ശം ഇസ്രാഈല്‍ പാര്‍ലമെന്റിൽ
International
• 16 hours ago
ദുബൈയിൽ 10 പ്രധാന റോഡുകൾ നവീകരിക്കുന്നു; യാത്രാ സമയവും ഗതാഗതക്കുരുക്കും കുറയും
uae
• 16 hours ago
നായയുടെ തൊണ്ടയിൽ എല്ലിൻ കഷ്ണം കുടുങ്ങിയ സംഭവം; വീട്ടമ്മ രക്ഷപ്പെടുത്തിയ നായയെ അജ്ഞാതർ വിഷം നൽകി കൊലപ്പെടുത്തി
Kerala
• 17 hours ago
ഗസ്സ ചര്‍ച്ച: ഈജിപ്തില്‍ വാഹനാപകടത്തില്‍ മരിച്ച ഖത്തര്‍ നയതന്ത്രജ്ഞരുടെ മൃതദേഹം മറവ്ചെയ്തു
qatar
• 8 hours ago
ശബരിമല സ്വർണ്ണക്കൊള്ള; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും
Kerala
• 8 hours ago
ഗസയില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാനക്കരാറില്‍ ലോക രാജ്യങ്ങള്‍ ഒപ്പുവെച്ചു
International
• 15 hours ago