
മൊബൈല്‍ ഫോണ്‍ മാത്രം മതി, കൈയില്‍ ക്യാഷോ കാര്‍ഡോ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ഇനി യുഎഇയില്‍ യാത്ര ചെയ്യാനാകും; അടിപൊളി പദ്ധതി അവതരിപ്പിച്ച് കോണ്‍സുല്‍ ജനറല്‍

ദുബൈ: പണമോ കാര്‍ഡുകളോ ഇല്ലാതെ കൈയില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് യാത്ര നടത്താന്‍ കഴിയുന്ന സൗകര്യം ഉടന്‍ നടപ്പാക്കുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന്‍ (Satish Kumar Sivan, Consul General of India in Dubai). യു.എ.ഇയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് ആര്‍ക്കിടെക്ചറുമായി ഇന്ത്യയുടെ തത്സമയ, അക്കൗണ്ട്റ്റു അക്കൗണ്ട് പേയ്‌മെന്റ് സിസ്റ്റമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (UPI – India’s real-time, account-to-account payment system- UPI) പൂര്‍ണമായി സംയോജിപ്പിച്ച ശേഷമാണീ സൗകര്യം താമസിയാതെ നടപ്പാവാന്‍ പോകുന്നത്. ഇന്ത്യന്‍ പ്രവാസികളുടെയും ഇന്ത്യന്‍ യാത്രക്കാരുടെയും അനുഭവം ഇനിയൊരിക്കലും പഴയതു പോലെയാവില്ലെന്നും കോണ്‍സുലേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
യു.പി.ഐ സ്വീകാര്യതയുടെ വ്യാപനത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്നതാണ് നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ)യുടെ അന്താരാഷ്ട്ര വിഭാഗമായ എന്‍.പി.സി.ഐ.ഐ ഇന്റര്‍നാഷണല്‍ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍) സംഘടിപ്പിച്ച പരിപാടിയുടെ ലക്ഷ്യം.
''ഈ സുഗമമായ അനുഭവം എത്രയും വേഗം ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാന്‍ യു.എ.ഇയിലെ വ്യാപാര സ്ഥാപനങ്ങള്‍, പേയ്‌മെന്റ് സൊല്യൂഷന്‍ ദാതാക്കള്‍, ബാങ്കുകള്‍ എന്നിവയുമായി എന്‍.ഐ.പി.എല്‍ മികവുറ്റ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നതില്‍ എനിക്ക് സന്തോഷമുണ്ട്'' കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. 2024ല്‍ 5.5 ദശലക്ഷം ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ യു.എ.ഇ സന്ദര്‍ശിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം.
ഇന്ത്യയുടെ യു.പി.ഐയുടെയും യു.എ.ഇയുടെ എ.എ.എന്‍.ഐയുടെയും ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ പൂര്‍ണമായ സംയോജനം നമ്മുടെ ഉഭയ കക്ഷി സാമ്പത്തിക ഇടപാടുകളുടെ ഇക്കോ സിസ്റ്റത്തില്‍ വിപ്ലവം സൃഷ്ടിക്കും. കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തത്തില്‍ സൃഷ്ടിച്ച ആദ്യ നേട്ടങ്ങളുടെ തൊപ്പിയിലെ പൊന്‍തൂവലായി ഇത് മാറും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.പി.ഐ സംയോജനം യാഥാര്‍ഥ്യമാകുന്നതിലൂടെ മൊബൈല്‍ ഫോണുകള്‍ മാത്രം ഉപയോഗിച്ച് താമസിയാതെ ഇന്ത്യന്‍ യാത്രക്കാര്‍ക്ക് യു.എ.ഇ സന്ദര്‍ശിക്കാന്‍ കഴിയും. ഇന്ത്യന്‍ യാത്രക്കാര്‍ക്ക് പാസ്‌പോര്‍ട്ടും മൊബൈലും മാത്രം കൈയില്‍ കരുതി പര്‍ചേസിങ് നടത്താന്‍ കഴിയുന്ന സാഹചര്യവുമുണ്ടാകും. ക്രെഡിറ്റ് കാര്‍ഡുകളോ ഡെബിറ്റ് കാര്‍ഡുകളോ കൊണ്ടുപോകേണ്ടതില്ല. ദിര്‍ഹമോ ഡോളറോ രൂപയോ കയ്യില്‍ കരുതേണ്ടതില്ല. ദുബൈയില്‍ താമസിക്കാനും എല്ലാ കാര്യങ്ങളും തടസ്സമില്ലാതെ നിര്‍വഹിക്കാനും പര്‍ചേസ് നടത്താനും തങ്ങളുടെ യു.പി.ഐ ആപ്പ് ഉപയോഗിച്ച് നിര്‍വഹിക്കാനാകും.
യു.പി.ഐയുടെ സ്വീകാര്യത വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തനമാണ് തങ്ങള്‍ വിഭാവനം ചെയ്തിട്ടുള്ളതെന്ന് റിതേഷ് ശുക്ല വെളിപ്പെടുത്തി. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ യാത്രക്കാര്‍ക്കും താമസക്കാര്‍ക്കും സമാനതകളില്ലാത്ത സൗകര്യം നല്‍കുന്ന ഒരു നാഴികക്കല്ല് മാത്രമല്ല, രണ്ട് ഊര്‍ജസ്വല സമ്പദ് വ്യവസ്ഥകള്‍ക്കിടയ്ക്കുള്ള ഡിജിറ്റല്‍ പാലത്തെ ശക്തിപ്പെടുത്തുന്നതുമാണീ നീക്കമെന്നും അദ്ദേഹം വിശദീകരിച്ചു.
യു.എ.ഇയിലെ ആയിരക്കണക്കിന് വ്യാപാര കേന്ദ്രങ്ങളില്‍ യു.പി.ഐ ക്യു.ആര്‍ കോഡ് സ്വീകാര്യത സാധ്യമാക്കാനായി എന്‍.ഐ.പി.എല്‍ മാഗ്‌നാറ്റി, നെറ്റ്‌വര്‍ക് ഇന്റര്‍നാഷണല്‍, അല്‍ ഇത്തിഹാദ് പേയ്‌മെന്റ്‌സ് (എ.ഇ.പി), മശ്രിഖിന്റെ നിയോപേ എന്നിവയുമായും മറ്റുള്ളവയുമായും തന്ത്രപരമായ പങ്കാളിത്തങ്ങള്‍ എന്‍.ഐ.പി.എല്‍ രൂപപ്പെടുത്തിയിട്ടുണ്ട്.
യു.എ.ഇയിലെ ഞങ്ങളുടെ വികസനം ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്‌മെന്റ് നൂതനാശയങ്ങളില്‍ ആഗോള തലത്തില്‍ വര്‍ധിച്ചു വരുന്ന ആത്മവിശ്വാസത്തിന്റെ തെളിവാണ്. നിയോപേ, നെറ്റ്‌വര്‍ക്, മാഗ്‌നാറ്റി എന്നിവയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം പരിശോധിച്ചാല്‍, യു.പി.ഐ സ്വീകാര്യതയ്ക്കുള്ള വിപണിയുടെ 80 ശതമാനവും ഇപ്പോള്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു ശുക്ല അവകാശപ്പെട്ടു.
Soon, Indians will be able to travel to the UAE with just a mobile phone in hand without the need for credit cards or cash, thanks to UPI integration, said Satish Kumar Sivan, Consul General of India in Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• a day ago
അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• a day ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• a day ago
ഒരു ഇസ്‌റാഈലി സൈനികന്‍ കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്‌ട്രേലിയ
Cricket
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം
Kerala
• a day ago
കേരളത്തിൽ വെള്ളിയാഴ്ച വരെ തീവ്രമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്
Kerala
• a day ago
വിവാഹ രാത്രിയിൽ ഗർഭ പരിശോധന ആവശ്യപ്പെട്ട് വരൻ; റാംപൂരിൽ വിവാദം, പഞ്ചായത്തിൽ ക്ഷമാപണം
National
• 2 days ago
സിവിൽ ഐഡി തട്ടിപ്പ്: കുവൈത്തി ജീവനക്കാരന് കൈക്കൂലിക്കേസിൽ അഞ്ച് വർഷം തടവ്
Kuwait
• 2 days ago
ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• 2 days ago
ഷാർജയിൽ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; മാതാവിന്റെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ കേസെടുത്തു
uae
• a day ago
തരൂരിനെ കരുതലോടെ നിരീക്ഷിച്ച് ഹൈക്കമാൻഡ്; സംസ്ഥാന കോൺഗ്രസിൽ കടുത്ത അമർഷം
Kerala
• a day ago
ചരിത്രം സൃഷ്ടിച്ച് വീണ്ടും ഭൂമിയിലേക്ക്; ശുഭാംശു ശുക്ലയും സംഘവും ഇന്ന് തിരിച്ചെത്തും
National
• a day ago