
പൗരന്‍മാരുടെ കടങ്ങള്‍ ഏറ്റെടുത്ത് കുവൈത്ത് സര്‍ക്കാര്‍; ആദ്യ ഘട്ടത്തില്‍ 411 പേര്‍ക്ക് ആശ്വാസം

കുവൈത്ത് സിറ്റി: കുവൈത്തില്‍ സാമ്പത്തികബാധ്യതയുള്ള പൗരന്മാര്‍ക്കുള്ള കടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന വിശാലപദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കം. ആദ്യ ഘട്ടമെന്ന നിലക്ക് 5,000 ദിനാറില്‍ (14 ലക്ഷം രൂപ) കവിയാത്ത കടബാധ്യതയുള്ള പൗരന്മാര്‍ക്കുള്ള കടങ്ങള്‍ ആണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. ബാധ്യത തീര്‍പ്പാക്കലിന്റെ ആദ്യ ഗഡുവിന് അംഗീകാരം നല്‍കിയതായി സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറിയും കടക്കാരുടെ ആശ്വാസത്തിനായുള്ള സമിതി ചെയര്‍മാനുമായ ഡോ. ഖാലിദ് അല്‍അജ്മി പ്രഖ്യാപിച്ചു.
തീര്‍പ്പാക്കല്‍ പ്രക്രിയ ആരംഭിക്കുന്നതിനായി സ്ത്രീകളും പുരുഷന്‍മാരുമായ 411 പൗരന്മാരുടെ പേരുകള്‍ നീതിന്യായ മന്ത്രാലയത്തിലെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇംപ്ലിമെന്റേഷന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് കുവൈത്തിലെ അല്‍റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പൗരന്മാരുടെ കടങ്ങള്‍ തീര്‍പ്പാക്കുന്നതിനുള്ള ദേശീയ കാമ്പെയ്‌നിന്റെ ഭാഗമാണ് ഈ സംരംഭം.
കടബാധിതരായ വ്യക്തികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് സ്ഥാപിച്ച ഉന്നതാധികാര സമിതിക്ക് കീഴില്‍ ആറ് സാങ്കേതിക, നിയമ വിഭാഗമാണ് പ്രവര്‍ത്തിക്കുന്നത്. ആഭ്യന്തര മന്ത്രാലയങ്ങള്‍, നീതി (സിവില്‍ എക്‌സിക്യൂഷന്‍ വകുപ്പ്), ഇസ്ലാമിക് അഫയേഴ്‌സ്, സോഷ്യല്‍ അഫയേഴ്‌സ്, ജനറല്‍ സെക്രട്ടേറിയറ്റ് ഓഫ് എന്‍ഡോവ്‌മെന്റ്‌സ്, സകാത്ത് ഹൗസ് എന്നിവയില്‍ നിന്നുള്ള പ്രതിനിധികള്‍ ആണ് കമ്മിറ്റികളില്‍ ഉള്‍പ്പെടുന്നത്. ഇവരുടെ ശ്രമഫലമായാണ് അര്‍ഹരായ 411 കടബാധിതതരുടെ പേരുകള്‍ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചത്. ഓരോ കേസുകളിലും നിശ്ചിത വ്യവസ്ഥകളുടെ അവലോകനവും സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയതായി ഡോ. ഖാലിദ് അല്‍അജ്മി പറഞ്ഞു.
അപേക്ഷകര്‍ കുവൈത്ത് പൗരന്മാരായിരിക്കണം, നേരത്തെ ഇതുസംബന്ധിച്ച പദ്ധതിയില്‍നിന്ന് പ്രയോജനം നേടിയിട്ടില്ലാത്തവരായിരിക്കണം, കടം വീട്ടി തീര്‍ക്കേണ്ടതായിരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ നിരവധി കേസുകള്‍ അവലോകനം ചെയ്ത് അംഗീകരിച്ചതായും കടബാധ്യതയുള്ള പൗരന്മാര്‍ക്ക് തിരിച്ചടവ് പൂര്‍ത്തിയായതായി അറിയിക്കുന്ന ഔദ്യോഗിക സന്ദേശങ്ങള്‍ സഹല്‍ ആപ്പ് വഴി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പതിനായിരം കുവൈത്തി ദീനാറിനു (28 ലക്ഷം രൂപ) താഴെയുള്ള കടബാധ്യതയുള്ള കേസുകളിലും സമിതി പരിശോധന നടത്തി വരികയാണ്. ലഭ്യമായ ഫണ്ടുകള്‍ക്ക് അനുസൃതമായി ഇവരുടെ കട ബാധ്യകളും തീര്‍പ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ലഭ്യമായ സാമ്പത്തിക സ്രോതസ്സുകള്‍ക്കനുസൃതമായി, 15,000 ദിനാര്‍ വരെ കടമുള്ള വ്യക്തികളെ ലക്ഷ്യമിട്ടുള്ള മൂന്നാം ഘട്ടം തുടര്‍ന്ന് നടക്കും. നീതിയും പൊതുജന വിശ്വാസവും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു ചട്ടക്കൂടിനുള്ളില്‍, സഹായം ഏറ്റവും ആവശ്യമുള്ളവര്‍ക്ക് എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കമ്മിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. ഖാലിദ് അല്‍അജ്മി വ്യക്തമാക്കി.
Acting Undersecretary of the Ministry of Social Affairs and Chairman of the Debtors Committee, Dr. Khaled Al-Ajmi, announced that the first installment of debt settlements for Kuwaiti citizens whose debts do not exceed 5,000 dinars has been approved. As part of this initial phase, the names of over 411 citizens have been submitted to the General Department of Implementation at the Ministry of Justice to begin the settlement process.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• a day ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• a day ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• a day ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• a day ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• a day ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• a day ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• a day ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• a day ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• a day ago
അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!
National
• a day ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• a day ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• a day ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• a day ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• a day ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• a day ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• a day ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• a day ago
പന്തളത്ത് വളര്‍ത്തുപൂച്ചയുടെ നഖം കൊണ്ട് പെണ്‍കുട്ടി മരിച്ചത് പേവിഷബാധ മൂലമല്ലെന്ന് പരിശോധനാ ഫലം
Kerala
• a day ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• a day ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• a day ago
ഉപ്പിലും വ്യാപകമായ മായം; പേരിന് പോലുമില്ലാതെ നടപടി
Kerala
• a day ago