HOME
DETAILS

അബൂദബി മസ്ദര്‍ സിറ്റിയില്‍ ഡ്രൈവര്‍ രഹിത വാഹന പരീക്ഷണ ഓട്ടം

  
Muqthar
July 12 2025 | 02:07 AM

Masdar City in Abu Dhabi begins trials of self-driving shuttle service

അബൂദബി: അബൂദബി മസ്ദര്‍ സിറ്റിയില്‍ ഡ്രൈവര്‍ രഹിത വാഹനത്തിന്റെ പരീക്ഷണ ഓട്ടം നടത്തിയതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു. സ്മാര്‍ട്ട് മൊബിലിറ്റി പ്രൊവൈഡര്‍ സൊല്യൂഷന്‍സിന്റെ പങ്കാളിത്തത്തോടെ ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ (ഐ.ടി.സി) മേല്‍നോട്ടത്തിലാണ് പരീക്ഷണം നടത്തിയത്. സ്വയം നിയന്ത്രിത വാഹനങ്ങള്‍ സുരക്ഷയും മറ്റ് മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് പരീക്ഷണ ഓട്ടത്തിന്റെ ലക്ഷ്യം.

2.4 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന റൂട്ടിലാണ് പരീക്ഷണം നടത്തിയത്. മസ്ദര്‍ സിറ്റി ലെവല്‍ 4 പൂര്‍ണമായും പരീക്ഷണ പരിധിയില്‍ വരുന്നു. ഇതില്‍ സീമെന്‍സ്, നോര്‍ത്ത് കാര്‍ പാര്‍ക്ക്, മൈ സിറ്റി സെന്റര്‍ മസ്ദര്‍, സെന്‍ട്രല്‍ പാര്‍ക്ക് തുടങ്ങിയ പ്രധാന സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നതായി അബൂദബി മീഡിയ ഓഫിസ് അറിയിച്ചു.
ആഗോള നിര്‍മാതാക്കള്‍ക്ക് അവരുടെ ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷിക്കാനായി മസ്ദര്‍ സിറ്റിയില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടക്കത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനങ്ങള്‍ക്കൊപ്പമുണ്ടാകും.

ദുബൈയില്‍ ഈ വര്‍ഷം അവസാനത്തോടെ സ്വയം നിയന്ത്രിത വാഹനങ്ങളുടെ പരീക്ഷണ ഘട്ടം തുടങ്ങുമെന്നും അടുത്ത വര്‍ഷത്തോടെ വാണിജ്യ അടിസ്ഥാനത്തില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ സര്‍വിസ് നടത്തുമെന്നും ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍.ടി.എ) അറിയിച്ചിട്ടുണ്ട്.
യൂബറും വീറൈഡും നേതൃത്വം നല്‍കുന്ന പരീക്ഷണ ഘട്ടത്തിനായുള്ള ഫീല്‍ഡ് തയാറെടുപ്പുകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.

Masdar City in Abu Dhabi has launched trials of a self-driving shuttle service that transports passengers around a 2.4km route. If the trials prove successful the service will be deployed on a wider basis.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ കേസുകളിൽ മുൻകൂർ ജാമ്യത്തിന് മുമ്പ് ഇരയുടെ വാദം കേൾക്കണം: സുപ്രീം കോടതി

National
  •  18 hours ago
No Image

കുവൈത്ത് അംഘാരയിലെ വെയർഹൗസിൽ തീപിടുത്തം; കാരണം വ്യക്തമല്ല, അന്വേഷണം ആരംഭിച്ചു

Kuwait
  •  19 hours ago
No Image

വിപ‍ഞ്ചികയുടെ ആത്മഹത്യ: അമ്മ ഷൈലജയുടെ ആവശ്യം അംഗീകരിച്ച് കോൺസുലേറ്റ്; കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു

International
  •  19 hours ago
No Image

കുവൈത്തിലെ പുതിയ ഗതാഗത നിയമം: 2025 ന്റെ ആദ്യ പകുതിയിൽ വാഹനാപകടങ്ങളിൽ മരിച്ചവരുടെ എണ്ണത്തിൽ കുറവ്

Kuwait
  •  19 hours ago
No Image

ഇലക്ട്രിക് വിപണിയിലേക്ക് ഒരു പുതിയ കമ്പനി കൂടി; വിയറ്റ്നാം കമ്പനി വിൻഫാസ്റ്റ് അടുത്ത മാസം മോഡലുകൾ പുറത്തിറക്കും

auto-mobile
  •  20 hours ago
No Image

ദുബൈയിൽ ഊബർ-ബൈഡു സഹകരണത്തോടെ ഓട്ടോണമസ് റോബോ ടാക്സികൾ ഉടൻ

uae
  •  20 hours ago
No Image

തെലങ്കാനയിൽ കൗമാരപ്രായക്കാരായ പെണ്‍കുട്ടികളടക്കം 5 മാവോവാദികൾ കീഴടങ്ങി; പുനരധിവാസ പദ്ധതികൾ ശക്തമാക്കി സർക്കാർ

National
  •  20 hours ago
No Image

ഗസ്സയിലെ ദുരിതാശ്വാസ കേന്ദ്രങ്ങൾക്ക് നേരെ ഇസ്റാഈൽ ആക്രമണം: 875 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്

International
  •  20 hours ago
No Image

ഇന്ത്യയുടെ സമ്പന്നമായ തെരുവ് ഭക്ഷണ സംസ്കാരത്തെ ഒറ്റപ്പെടുത്തുകയോ, ലക്ഷ്യം വയ്ക്കുകയോ ചെയ്യുന്നില്ല; സമൂസ, ജിലേബി എന്നിവയിൽ മുന്നറിയിപ്പ് ലേബലുകൾ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

National
  •  20 hours ago
No Image

സുരക്ഷിതമല്ലാത്ത ഡെലിവറി മോട്ടോർസൈക്കിളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ആർടിഎ; നടത്തിയത് 1,000-ത്തിലധികം പരിശോധനകൾ

uae
  •  21 hours ago