HOME
DETAILS

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

  
Ashraf
July 13 2025 | 16:07 PM

Chief Minister Pinarayi Vijayan has once again written to the Prime Minister release of Nimisha Priya

തിരുവനന്തപുരം: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയന്‍. വധശിക്ഷ 16ന് നടക്കുമെന്ന വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ അടിയന്തര ഇടപെടലുകള്‍ നടത്തണമെന്നും മുഖ്യമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. 

അതേസമയം യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പാക്കുമെന്നാണ് യമന്‍ ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുള്ളത്. പ്രതീക്ഷകൾ കുറവായിരുന്നിട്ടും അവസാന മണിക്കൂറിലും ഇവരുടെ മോചനത്തിനായുള്ള തീവ്രശ്രമങ്ങൾ നടന്നുവരികയാണ്. കൊല്ലപ്പെട്ട യമനി പൗരൻ തലാൽ അബ്ദു മഹ്ദിയുടെ കുടുംബം മാപ്പുനൽകിയാൽ മാത്രമെ ശിക്ഷ ഒഴിവാകൂവെന്നതിനാൽ ആ വഴിക്കുള്ള നീക്കം കൊണ്ടേ ഇനി കാര്യമുള്ളൂ. ഒരു ദശലക്ഷം ഡോളർ കുടുംബത്തിന് വാഗ്ദാനംചെയ്തിട്ടുണ്ടെങ്കിലും തലാലിന്റെ കുടുംബം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. 

കാര്യങ്ങൾ നീക്കാൻ മണിക്കൂറുകള്‍ ബാക്കി നിൽക്കെ കേസ് നാളെ സുപ്രിംകോടതിയും പരിഗണിക്കുന്നുണ്ട്. മറ്റൊരു രാജ്യത്തെ കാര്യമായതിനാൽ വിഷയത്തിൽ ഇടപെടുന്നതിൽ സുപ്രീംകോടതിക്കും പരിമിതിയുണ്ട്. യമനി പൗരനായ അബ്ദുമഹ്ദിയെ 2017 ജൂലൈയിൽ കൂട്ടുകാരിക്കൊപ്പം ചേർന്ന് നിമിഷ പ്രിയ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയിൽ ഒളിപ്പിച്ചുവെന്നാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനിയായ നിമിഷപ്രിക്കെതിരായ കേസ്.

നിമിഷ പ്രിയയുടെ അമ്മ നിലവില്‍ യെമനില്‍ എത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ടെന്നാണ് സൂചന. യെമനില്‍ ബിസിനസ് ബന്ധമുള്ളവര്‍ വഴി തലാലിന്‍റെ ഗോത്രവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കും ശ്രമങ്ങളാരംഭിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടല്‍ നടന്നാല്‍ മാത്രമേ വിഷയത്തില്‍ ഇനിയെന്തെങ്കിലും പ്രതീക്ഷയുള്ളൂ.

Kerala Chief Minister Pinarayi Vijayan has once again written to the Prime Minister, requesting intervention for the release of Nimisha Priya, who has been sentenced to death in Yemen.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  3 hours ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  4 hours ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  4 hours ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  11 hours ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  11 hours ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  12 hours ago
No Image

വയനാട് പടിഞ്ഞാറത്തറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ 19 കാരൻ മുങ്ങിമരിച്ചു

Kerala
  •  12 hours ago
No Image

സെക്രട്ടറിയേറ്റ് പരിസരത്ത് പൊലിസുദ്യോ​ഗസ്ഥക്ക് പാമ്പ് കടിയേറ്റു; പരിശോധനയിൽ പാമ്പിനെ പിടികൂടി

Kerala
  •  12 hours ago
No Image

നിപ ഭീതി; പാലക്കാട് വിവിധ പ്രദേശങ്ങളില്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

Kerala
  •  12 hours ago
No Image

സഹേൽ ആപ്ലിക്കേഷനിൽ കാലാവസ്ഥാ അപ്ഡേറ്റുകൾ ഇനി എളുപ്പത്തിൽ; പുതിയ സേവനവുമായി ഡിജിസിഎ

Kuwait
  •  13 hours ago